നോട്ടുമാറ്റം, ശനിയാഴ്ച മുതിര്‍ന്ന പൗരന്മാര്‍ക്കു മാത്രം
ഇന്ത്യന്‍ ബാങ്കിങ് അസോസിയേഷന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണിത്
കൊച്ചി: നോട്ടുമാറ്റം ശനിയാഴ്ച മുതിര്‍ന്ന പൗരന്മാര്‍ക്കു മാത്രമായി നിജപ്പെടുത്താന്‍ സാധ്യത. ഇന്ത്യന്‍ ബാങ്കിങ് അസോസിയേഷന്റെ അഭ്യര്‍ത്ഥനയ്ക്ക് റിസര്‍വ് ബാങ്ക് പച്ചക്കൊടി നല്‍കിയതായി സൂചനയുണ്ട്.
മുതിര്‍ന്ന പൗരന്മാര്‍ക്കുമാത്രം നോട്ട് മാറ്റാന്‍ കഴിയുന്നതിലൂടെ ഒട്ടേറെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യന്‍ ബാങ്കിങ് അസോസിയേഷന്‍ പ്രസിഡന്റ് രാജീവ് ഋഷി അറിയിച്ചു.

ഈ വരുന്ന ഞായറാഴ്ച ബാങ്കുകള്‍ അടച്ചിടും. കഴിഞ്ഞ പത്തു ദിവസമായി ജീവനക്കാര്‍ തുടര്‍ച്ചയായി ജോലി ചെയ്തു കൊണ്ടിരിക്കുകയാണെന്നും ഇപ്പോള്‍ തിരക്കില്‍ കാര്യമായി കുറവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications