കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഗാന്ധി സഹോദരങ്ങൾക്ക് മാത്രമേ ബിജെപിക്കെതിരായ ബദൽ തീർക്കാനാകൂ'; കോൺഗ്രസിലേക്ക് അടുത്ത് ശിവസേന

Google Oneindia Malayalam News

മുംബൈ; ലഖിംപൂർ ഖേരിയിൽ കർഷകർ ഉൾപ്പെടെ ആറ് പേർ മരിച്ച സംഭവത്തിലെ കോൺഗ്രസ് ഇടപെടൽ വലിയ രീതിയിൽ ദേശീയ തലത്തിൽ ചർച്ച ചെയ്യിപ്പിട്ടുണ്ട്. പ്രിയങ്ക ഗാന്ധിയുടേയും രാഹുൽ ഗാന്ധിയുടേയും നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങൾ യുപിയിൽ മാത്രമല്ല ദേശീയ തലത്തിൽ തന്നെ പാർട്ടിക്ക് ഊർജം പകർന്നിരിക്കുകയാണ്. ഇപ്പോഴിതാ പാർട്ടിയുടേയും നേതാക്കളുടേയും ശക്തമായ ഇടപെടലിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസിനോടുള്ള നിലപാടിൽ മാറ്റം വരുത്തിയിരിക്കുകയാണ് ശിവസേന.

 കോൺഗ്രസിനെതിരെ ശക്തമായ വിമർശനം

മഹാരാഷ്ട്രയിൽ കോൺഗ്രസുമായു സഖ്യത്തിലാണ് ശിവസേന ഭരിക്കുന്നതെങ്കിലും ദേശീയ തലത്തിൽ കോൺഗ്രസിനെതിരെ പലപ്പോഴും ശിവസേന നേതാക്കൾ ഒളിയമ്പുകൾ തൊടുക്കാറുണ്ട്. കേന്ദ്രത്തിലിരിക്കുന്ന നരന്ദ്ര മോദി സർക്കാരിനെ പ്രതിപക്ഷത്തെ ഏകോപിപ്പിച്ച് നയിക്കാനുള്ള കഴിിവ് കോൺഗ്രസിന് ഇല്ലെന്നുള്ള ആക്ഷേപങ്ങളായിരുന്നു ശിവസേന നേതൃത്വം ഉന്നയിച്ചിരുന്നത്. നേരത്തേ രാഹുൽ ഗാന്ധിയെ പരാജയപ്പെട്ട നേതാവായും പാർട്ടി മുഖപത്രമായ സാംനയിൽ എഴുതിയ ലേഖനത്തിൽ സഞ്ജയ് റാവത്ത് കുറ്റപ്പെടുത്തിയിരുന്നു. യുപിഎ സർക്കാരിനേയും കോണ‍്ഗ്രസിനേയും നയിക്കുന്നതിൽ രാഹുൽ പരാജയപ്പെട്ടുവെന്നായിരുന്നു വിമർശനം.

 നിലപാട് തിരുത്തി ശിവസേന

എന്നാൽ ലഖിംപൂർ ഖേരി സംഭവത്തോടെ കോൺഗ്രസ് നേതൃത്വത്തെ അങ്ങേയറ്റം പുകഴത്തി രംഗത്തെത്തിയിരിക്കുകയാണ് ശിവസേന. സാംനയിലെ പതിയ ലേഖനത്തിൽ ഗാന്ധി സഹോദരങ്ങളെ പ്രകീർത്തിച്ച് കൊണ്ടാണ് സഞ്ജയ് റൗത്ത് രംഗത്തെത്തിയത്.ലഖിംപൂരിൽ പ്രതിഷേധിച്ച പ്രിയങ്ക ഗാന്ധിയെ തടഞ്ഞ നടപടിയെ അപലപിച്ച റൗത്ത് ലഖിംപൂര്‍ ഖേരിയിലെ പ്രിയങ്ക ഗാന്ധിയുടെ ഇടപെടലുകള്‍ ഇന്ദിരാ ഗാന്ധിയെ ഓർപ്പിക്കുന്നുണ്ടെന്നും ലേഖനത്തിൽ പറഞ്ഞു. ഇന്ന് കേന്ദ്രത്തിൽ ബിജെപിക്ക് ഒരു ബദൽ സൃഷ്ടിക്കാൻ സാധിക്കുക ഗാന്ധി സഹോദരങ്ങൾക്ക് മാത്രമാണെന്നും റൗവ്വ് ലേഖനത്തിൽ എഴുതി.

 കോൺഗ്രസിന്റെ ആശങ്കകൾ

കോൺഗ്രസിന്റെ ആശങ്കകൾ

'മഹാവികാസ് അഘാഡി സഖ്യം രൂപീകരിക്കുന്ന വേളയിൽ ശിവസേനയുമായി സഖ്യത്തിലെത്താനുളള തിരുമാനത്തിനെതിരെ കോൺഗ്രസിൽ വലിയ രീതിയിലുള്ള ആശങ്കകൾ ഉയർന്നിരുന്നു. പ്രത്യേകിച്ച് ഗാന്ധി കുടുംബംഗങ്ങൾക്കിടയിൽ. എന്നിരുന്നാലും ഇപ്പോൾ സാഹചര്യങ്ങൾ എല്ലാം മാറിയിരിക്കുകയാണ്. , ലഖിംപൂർ ഖേരി സംഭവവും ഉത്തർപ്രദേശിൽ ബി.ജെ.പിക്കെതിരെ പ്രിയങ്ക വാദ്രയുടെ ധീരമായ ഇടപെടലും ബിജെപിയെ നേരിടാൻ ശക്തമായ ബദൽ കോൺഗ്രസ് ആണെന്ന നിലയിൽ ശിവസേനയെ ചിന്തിപ്പിച്ചു' മുതിർന്ന കോൺഗ്രസ് നേതാവ് ദി ഹിന്ദുവിനോട് പ്രതികരിച്ചു.

 തദ്ദേശ തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാൻ

പ്രത്യയശാസ്ത്രപരമായി വ്യത്യസ്തമായ പാർട്ടികളാണെങ്കിലും, മഹാരാഷ്ട്രയിലെ ബിജെപിയുടെ വളർച്ച തടയുന്നതിനോടൊപ്പം തന്നെ നിർണായകമായ പ്രാദേശിക തിരഞ്ഞെടുപ്പുകളിൽ നേട്ടം കൊയ്യാനും കോൺഗ്രസിന്റ പിന്തുണ ഏറെ സഹായിക്കുമെന്നാണ് ശിവസേന നേതൃത്വത്തിന്റെ വിലയിരുത്തൽ. അടുത്ത ഫിബ്രവരിയിൽ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പാണ് ഇനി ശിവസേന ഉറ്റുനോക്കുന്നത്. പ്രത്യേകിച്ച് ബൃഹൺ മുംബൈ മുനിസിപ്പൽ കോർപറേഷനിലേക്കുള്ള തിരഞ്ഞെടുപ്പ്.

 ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ

മുംബൈയിലെ ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ തങ്ങൾക്ക് സ്വീകാര്യത നേടിയെടുക്കാനുള്ള ലക്ഷ്യത്തിലാണ് ശിവസേന. കോൺഗ്രസുമായുള്ള സഖ്യം ഇതിന് തങ്ങളെ സഹായിക്കുമെന്ന് നേതൃത്വം പ്രതീക്ഷിക്കുന്നു. മാത്രമല്ല തങ്ങളുടെ കടുത്ത ഹിന്ദുത്വ പ്രതിച്ഛായയെ മറികടന്ന് സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കിടയിലും പിന്തുണ നേടിയെടുക്കാനുളള തന്ത്രങ്ങളും ശിവസേനയ്ക്കുണ്ട്. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും തനിച്ച് മത്സരിക്കാൻ ഒരുങ്ങുന്നുവെന്നത് അവഗണിക്കാൻ ആകില്ല,മറ്റൊരു കോൺഗ്രസ് നേതാവ് പറഞ്ഞു.

 തനിച്ച് പോരാടാൻ കോൺഗ്രസ്

അതേസമയം സംസ്ഥാനത്ത് കോൺഗ്രസിനെ തനിച്ച് നിൽക്കാൻ പാകത്തിലേക്ക് പാർട്ടിയെ തയ്യാറാക്കുമെന്ന ഉറച്ച നിലപാടിലാണ് പാർട്ടി അധ്യക്ഷൻ നാനാ പട്ടോൾ.ഇതിന്റെ ഭാഗമായിട്ടാണ് അടുത്ത തദ്ദേശ തിരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചത്. കോൺഗ്രസിന്റെ നീക്കങ്ങൾക്ക് ഊർജം പകർന്ന് ഇക്കഴിഞ്ഞ ദിവസം നടന്ന ഉപതിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മികച്ച മുന്നേറ്റം നടത്താൻ കോൺഗ്രസിന് സാധിച്ചിരുന്നു. 144 പഞ്ചായത്ത് സമിതികളില്‍ 36 ഇടടത്തും ജില്ലാ പഞ്ചായത്തിൽ 19 സീറ്റിലും വിജയം നേടാൻ കോൺഗ്രസിന് സാധിച്ചിരുന്നു.

Recommended Video

cmsvideo
പ്രിയങ്കയുടെ തീ തുപ്പുന്ന പ്രസംഗം..കോരിത്തരിച്ച് ജനങ്ങൾ..വിറച്ച് മോദിയും യോഗയും

ടൂ ഹോട്ട്..ഓറഞ്ച് ലാച്ചയിൽ മാളവിക മോഹന്റെ കിടിലൻ ചിത്രങ്ങൾ വൈറൽ

English summary
'Only the Gandhi brothers can make an alternative to the BJP'; says sanjay rauth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X