കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവ്രവാദം ഇല്ലാതാക്കാന്‍ ഏകമാര്‍ഗം ഇതാണ്... അമേരിക്കയില്‍ പാഠമുണ്ട്; സംയുക്ത സേനാ മേധാവി

Google Oneindia Malayalam News

ദില്ലി: തീവ്രവാദം ഇല്ലാതാക്കാനുള്ള ഏകമാര്‍ഗം അമേരിക്ക സ്വീകരിച്ച നടപടികളാണെന്ന് ഇന്ത്യയുടെ പുതിയ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത്. 2001ല്‍ ലോകവ്യാപര നിലയത്തിനെതിരെ ആക്രമണമുണ്ടായ ശേഷം അമേരിക്ക സ്വീകരിച്ച പോലുള്ള നടപടികളാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താനെ ലക്ഷ്യമിട്ടായിരുന്നു ബിപിന്‍ റാവത്തിന്റെ പ്രതികരണം.

X

ഒരു രാജ്യം തീവ്രവാദം സ്‌പോണ്‍സര്‍ ചെയ്യുകയാണ്. നിഴല്‍ യുദ്ധത്തിന് ഇത്തരം സംഘങ്ങളെ ഉപയോഗിക്കുകയാണ്. തീവ്രവാദികള്‍ക്ക് ആയുധവും പണവും അവര്‍ നല്‍കുന്നു. ഈ സാഹചര്യത്തില്‍ തീവ്രവാദം നിയന്ത്രിക്കാന്‍ സാധിക്കില്ലെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.

അമേരിക്ക പെന്റഗണ്‍ ആക്രമണത്തിന് ശേഷം സ്വീകരിച്ച നടപടികള്‍ ഇന്ത്യയും എടുക്കണം. ആഗോളതലത്തില്‍ തീവ്രവാദത്തിനെതിരെ യുദ്ധം തുടങ്ങുകയാണ് അമേരിക്ക ചെയ്തത്. അതുവഴി തീവ്രവാദികളെ ഒറ്റപ്പെടുത്താമെന്നും ദില്ലിയിലെ ഒരു ചടങ്ങില്‍ സംസാരിക്കവെ ബിപിന്‍ റാവത്ത് പറഞ്ഞു. തീവ്രവാദികളെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണം. നയന്ത്രതലത്തില്‍ അവര്‍ക്കെതിരെ നടപടി വേണം. സാമ്പത്തികമായ സഹകരണം പാടില്ലെന്നും റാവത്ത് അഭിപ്രായപ്പെട്ടു. എന്നാല്‍ പാകിസ്താന്റെ പേര് എടുത്തുപറയാതെയാണ് റാവത്ത് സംസാരിച്ചത്.

കോണ്‍ഗ്രസിന് തമിഴ്‌നാട്ടില്‍ വന്‍ തിരിച്ചടി; സഖ്യം വിട്ട് പൊയ്‌ക്കോളൂ എന്ന് ഡിഎംകെ, കലഹം രൂക്ഷംകോണ്‍ഗ്രസിന് തമിഴ്‌നാട്ടില്‍ വന്‍ തിരിച്ചടി; സഖ്യം വിട്ട് പൊയ്‌ക്കോളൂ എന്ന് ഡിഎംകെ, കലഹം രൂക്ഷം

മതമൗലികവാദത്തിലേക്കും തീവ്രവാദത്തിലേക്കുമെത്തുന്ന യുവാക്കളെ കണ്ടെത്തണം. ഇവരെ ഡി റാഡിക്കലൈസേഷന്‍ ക്യാമ്പുകളില്‍ എത്തിക്കണം. മതമൗലിക വാദത്തിലേക്ക് പുതിയ തലമുറ എത്തുന്നതിനെതിരെ നടപടി വേണം. ഇതങ്ങനെ സംഭവിക്കുന്നു എന്ന് നാം കശ്മീരില്‍ കണ്ടതാണ്. ഇന്ത്യന്‍ സൈന്യം കടുത്ത തന്ത്രങ്ങള്‍ അവിടെ പ്രയോഗിക്കാറില്ല. പെല്ലറ്റ് ഗണ്‍ പരിമിതമായി മാത്രമേ പ്രയോഗിക്കാറുള്ളൂ. കശ്മീരില്‍ സൈനികര്‍ കൊല്ലപ്പെടുന്ന വേളയിലാണ് സൈന്യം ആയുധം ഉപയോഗിച്ചത്. ഓണ്‍ലൈന്‍ വഴി തീവ്രവാദത്തിലേക്ക് പോകുന്നതും തടയണമെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.

English summary
Only Way Terrorism Can Be Ended... Says General Bipin Rawat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X