അവകാശ വാദങ്ങള്‍ വേണ്ടെന്ന മുന്നറിയിപ്പുമായി മുല്ലപ്പള്ളി; സീറ്റ് വിജയ സാധ്യതയുള്ളവര്‍ക്ക് മാത്രം
തിരുവനന്തപുരം: കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ വിജയ സാധ്യത മാത്രമാണ് മാനദണ്ഡമാക്കുന്നതെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മികച്ച സ്ഥാനാര്‍ത്ഥികള്‍ യൂത്ത് കോണ്‍ഗ്രസിലുണ്ടെങ്കില്‍ അവരേയും പരിഗണിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്നും ഇടുക്കിയില്‍ മത്സരിക്കാന്‍ തയ്യാറാണെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീന്‍ കുര്യാക്കോസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തിയത്.

അതേസമയം കൂടുതല്‍ സീറ്റ് ആവശ്യവുമായി മുന്നിലെത്തുന്ന സഖ്യകക്ഷികളോട് ഇക്കുറി സീറ്റിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ച്ച സാധ്യമാകില്ലെന്ന നിലപാടാണ് കോണ്‍ഗ്രസിന്‍റേത്. കഴിഞ്ഞ തവണ വീരേന്ദ്രകുമാര്‍ മത്സരിച്ച പാലക്കാട് അടക്കം 16 സീറ്റിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ തന്നെ മത്സരിക്കണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ തീരുമാനം.
മൂന്ന് സീറ്റുകള്‍ ആവശ്യപ്പെട്ട് മുസ്ലീംലീഗും രണ്ട് സീറ്റ് വേണമെന്ന ആവശ്യവുമായി കേരള കോണ്‍ഗ്രസും സജീവമായി രംഗത്തുണ്ട്. ഇരു പാര്‍ട്ടികളേയും അനുനയിപ്പിക്കാന്‍ ഫെബ്രുവരി 10 മുതല്‍ ഉഭയകക്ഷി ചര്‍ച്ച നടത്താനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം. കേരളാ കോണ്‍ഗ്രസില്‍ സീറ്റ് ആവശ്യം ശക്തമാക്കുന്ന ജോസഫ് വിഭാഗവുമായി കോണ്‍ഗ്രസ് നേതാക്കള്‍ പ്രത്യേക ചര്‍ച്ചയും നടത്തിയേക്കും.


Click it and Unblock the Notifications