നിങ്ങൾ ഹിന്ദുവാണോ? എങ്കിൽ ആർഎസിഎസിൽ ചേരണം, അല്ലാതെ ഹിന്ദുവാണെന്ന് അംഗീകരിക്കില്ലെന്ന്....

  • Posted By: Desk
Subscribe to Oneindia Malayalam

ലക്നൗ: ഹിന്ദുവാണെങ്കിൽ ആർഎസ്എസിൽ ചേരണമെന്ന വിവാദ പ്രസ്താവനയുമായി ബിജെപി എംഎൽഎ. മധ്യപ്രദേശില്‍ നടന്ന ആര്‍എസ്എസ് റാലിയിലാണ്, ഹൈദരാബാദ് ഗോഷാമഹല്‍ എംഎല്‍എ രാജ സിംഗ് വിവാദപരാമര്‍ശം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും പോലെയുള്ള 'മൂര്‍ത്തികളെ' സൃഷ്ടിക്കുന്ന ഫാക്ടറിയാണ് രാഷ്ട്രീയ സ്വയം സേവക് സംഘം.

നിങ്ങളെല്ലാവരും ഏറ്റവും സമീപത്തുള്ള അര്‍എസ്എസ് ശാഖയില്‍ ചേരണമെന്നാണ് പറയാനുള്ളത്. ആര്‍എസ്എസില്‍ ചേരാത്ത ഏതെങ്കിലും ഹിന്ദു ഉണ്ടെങ്കില്‍ അവന്‍ യഥാര്‍ത്ഥ ഹിന്ദുവല്ലെന്നും അദ്ദേഹം പറഞ്ഞു. ഏതു മതവിഭാഗത്തില്‍പെട്ടവനായാലും 'ഭാരത് മാതാ കീ ജയ്, വന്ദേ മാതരം', എന്നീ മുദ്രവാക്യങ്ങള്‍ വിളിച്ചിരിക്കണം. അതിനു കഴിയാത്തവര്‍ക്ക് രാജ്യം വിട്ടുപോകാമെന്നും അദ്ദേഹം ഭീഷണി മുഴക്കി.

ലൗ ജിഹാദ് പോലെയുള്ള തിന്മകള്‍ക്കെതിരെ പോരാടണം

ലൗ ജിഹാദ് പോലെയുള്ള തിന്മകള്‍ക്കെതിരെ പോരാടണം

മറ്റൊരു രാജ്യത്ത് ചെന്ന് ‘ഭാരത് മാതാ കീ ജയ്' എന്ന് വിളിക്കാന്‍ ആര്‍ക്കും കഴിയില്ല. എന്നാല്‍ ഇവിടെ ‘പാക്കിസ്ഥാന്‍ സിന്ദാബാദ്' വിളിക്കുകയും അഫ്‌സല്‍ ഗുരുവിനെ പോലെയുള്ള ഭീകരരെ മഹത്വവത്കരിക്കുകയും ചെയ്യുന്നു. ലൗ ജിഹാദ് പോലെയുള്ള തിന്മകള്‍ക്കെതിരെ ജനങ്ങള്‍ പോരാടണമെന്നും രാജ സിംഗ് ആഹ്വാനം ചെയ്തു.

മുസ്ലീങ്ങള്‍ രാജ്യ ദ്രോഹികൾ

മുസ്ലീങ്ങള്‍ രാജ്യ ദ്രോഹികൾ

ഓള്‍ ഇന്ത്യ മജിലിസ് ഇ ഇത്തഹാദുള്‍ നേതാക്കളായ അസാദുദ്ദീനും അക്ബറുദ്ദീന്‍ ഒവൈസിയും ഹിന്ദുകളേയും മുസ്ലീങ്ങളെയും തമ്മിലകറ്റാനായി യുഎസില്‍ നിന്ന് കൈപ്പറ്റുന്ന കോടികള്‍ ഉപയോഗിച്ച് രമ്യഹര്‍മ്യങ്ങള്‍ പണിയുകയാണ്. മുസ്ലീങ്ങള്‍ രാജ്യ ദ്രോഹികളായിരിക്കുന്നത് ഒവൈസിസിനെ പോലുള്ളവരുടെ പിന്തുണയോടെയാണെന്നും എംഎൽഎ പറഞ്ഞു.

മുസ്ലീങ്ങൾ കളിക്കുന്നത് വൃത്തികെട്ട രാഷ്ട്രീയം

മുസ്ലീങ്ങൾ കളിക്കുന്നത് വൃത്തികെട്ട രാഷ്ട്രീയം

സമൂഹത്തിന് എന്തെങ്കിലും ചെയ്യാന്‍ ഹിന്ദുക്കള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, അവര്‍ ലൗ ജിഹാദിനെതിരെയും ആദിവാസികളുടെ ഇടയിലെ മതപരിവര്‍ത്തനത്തിനെതിരെയും ബോധവത്കരണം നടത്തുകയാണ് വേണ്ടതെന്നും ബിജെപി നേതാവ് പറയുന്നു. വൃത്തികെട്ട രാഷ്ട്രീയമാണ് ഇവര്‍ കളിക്കുന്നത്. ഇവരുടെ കെണിയില്‍ ജനം വീണുപോകരുതെന്നും രാജ സിംഗ് പറയുന്നു.

ആർഎസ്എസ് റാലി

ആർഎസ്എസ് റാലി

മധ്യപ്രദേശിലെ നീമുച്ച് ജില്ലയില്‍ ആര്‍എസ്എസ് റാലിയെ അഭിസംബധന ചെയ്തുകൊണ്ടാണ് ബിജെപി എംഎൽഎ രാജ സിംഗ് വിവാദ പരാമർശം നടത്തിയത്. ഇതിനു മമ്പും ബിജെപി എംഎൽഎമാർ ഇത്തരത്തിൽ വിവാദ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്.

English summary
Controversial statement by BJP MLA Raja Singh

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്