കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദക്ഷിണേന്ത്യ മോദിയെ ബോയ്‌ക്കോട്ട് ചെയ്യുന്നു?

Google Oneindia Malayalam News

ദില്ലി: ചരിത്രവിജയം നേടി ബി ജെ പിയും നരേന്ദ്ര മോദിയും സത്യപ്രതിജ്ഞയ്ക്ക് ഒരുങ്ങുമ്പോള്‍ മോദിപ്പേടിയും പരിഭവവുമായി ദക്ഷിണേന്ത്യ. കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരാണ് മോദിയുടെ സത്യപ്രതിജ്ഞ ബഹിഷ്‌കരിക്കുന്നത്. കോണ്‍ഗ്രസ് തോറ്റ ക്ഷീണമാണ് ഉമ്മന്‍ചാണ്ടിയുടെയും സിദ്ധരാമയ്യയുടെയും കാരണമെങ്കില്‍ ശ്രീലങ്കന്‍ പ്രസിഡണ്ടിനെ ക്ഷണിച്ചതാണ് ജയയെ മോദിവിരുദ്ധയാക്കിയത്.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും മോദിയുടെ സ്ഥാനാരോഹണം കാണാന്‍ ദില്ലിയിലെത്തില്ല. എന്നാല്‍ ഇരുവരും തങ്ങളുടെ പ്രതിനിധികളെ ചടങ്ങിന് അയക്കുന്നുണ്ട്. മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ മുകുള്‍ റോയി, അമിത് മിത്ര എന്നിവര്‍ തൃണമൂലിന് വേണ്ടി ദില്ലിയിലെത്തും. സംസ്ഥാന ധനകാര്യമന്ത്രി പ്രദിപ് അമത് ഒഡീഷയെ പ്രതിനിധീകരിക്കും.

modi-14

വ്യക്തിപരമായ തിരക്കുകള്‍ കാരണമാണ് തങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കാത്തത് എന്നാണ് ഉമ്മന്‍ ചാണ്ടിയും സിദ്ധരാമയ്യയും അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇരു സംസ്ഥാനങ്ങളും തങ്ങളുടെ പ്രതിനിധികളെ പോലും ചടങ്ങിന് അയക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. ശ്രീലങ്കന്‍ തമിഴര്‍ക്ക് വേണ്ടി യു പി എ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിട്ടുള്ള ജയലളിതയുടെ മറ്റൊരു സമ്മര്‍ദ്ദ തന്ത്രമാണ് ചടങ്ങ് ബഹിഷ്‌കരണം എന്നാണ് കരുതപ്പെടുന്നത്.

ജയലളിത മാത്രമല്ല, ബി ജെ പിയുടെ സഖ്യകക്ഷിയായ എം ഡി എം കെയും ഡി എം ഡി കെയും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രതീക്ഷിച്ച പോലെ തന്നെ വൈക്കോയുടെ എം ഡി എം കെ ദില്ലിയിലെ ഗുജറാത്ത് ഹൗസിന് മുന്നില്‍ പ്രതിഷേധ സൂചകമായി പ്രകടനം നടത്തുന്നുണ്ട്. എന്നാല്‍ മോദിയുടെ ഉറച്ച തീരുമാനത്തിന് മുന്നില്‍ ഈ പ്രതിഷേധങ്ങള്‍ വിലപ്പോകാനിടയില്ല എന്നാണ് കരുതുന്നത്.

English summary
Oomen Chandy, Jayalalitha, Siddaramaiah to skip Modi swearing-in ceremony
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X