ഉമ്മൻചാണ്ടി ദേശീയതലത്തിലേക്ക്! ഇനി എഐസിസി ജനറൽ സെക്രട്ടറി, ആന്ധ്രയുടെ ചുമതല...
ദിഗ് വിജയ് സിങിന് പകരം ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായാണ് അദ്ദേഹത്തെ നിയമിച്ചത്.
Recommended Video

ദില്ലി: മുൻ കേരള മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയെ എഐസിസി ജനറൽ സെക്രട്ടറിയായി നിയമിച്ചു. ദിഗ് വിജയ് സിങിന് പകരം ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായാണ് അദ്ദേഹത്തെ നിയമിച്ചത്. കോൺഗ്രസ് ഹൈക്കമാൻഡിന്റേതാണ് തീരുമാനം.
ആന്ധ്രയുടെ ചുമതലയിൽ നിന്ന് ദിഗ് വിജയ് സിങിനെ മാറ്റിയതിന് പുറമേ, ബംഗാൾ, ആൻഡമാൻ ചുമതലകളിൽ നിന്ന് സിപി ജോഷിയെയും നീക്കി. ഗൗരവ് ഗൊഗോയ്ക്കാണ് ഈ രണ്ടിടങ്ങളിലും പുതിയ ചുമതല. കർണാടക നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ ദേശീയതലത്തിൽ പുതിയ മാറ്റങ്ങൾ വരുമെന്ന് കോൺഗ്രസ് നേതൃത്വം നേരത്തെ സൂചന നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ എഐസിസി സെക്രട്ടറിമാരുടെ നിയമനം.

സംസ്ഥാന രാഷ്ട്രീയത്തിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന ഉമ്മൻചാണ്ടി പുതിയ നിയമനത്തോടെ ദേശീയ രാഷ്ട്രീയത്തിലും സജീവമാകും. കോൺഗ്രസ് നഷ്ടപ്രതാപം വീണ്ടെടുക്കാൻ ശ്രമിക്കുന്ന ആന്ധ്രാപ്രദേശിൽ ഉമ്മൻചാണ്ടിയുടെ സാന്നിദ്ധ്യം കൂടുതൽ ഊർജ്ജം പകരുമെന്നാണ് ഹൈക്കമാൻഡിന്റെ പ്രതീക്ഷ. ഇതോടൊപ്പം ദേശീയതലത്തിലേക്ക് വളരാൻ ഉമ്മൻചാണ്ടിക്ക് ലഭിച്ച അവസരമായും ഈ നിയമനത്തെ നോക്കികാണാം.












Click it and Unblock the Notifications