കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബൂത്ത്തലത്തില്‍ പ്രവര്‍ത്തനം, ജനകീയ ഇടപെടല്‍; ആന്ധ്രയില്‍ വിജയിക്കുന്ന ഉമ്മന്‍ചാണ്ടി സ്റ്റൈല്‍

Google Oneindia Malayalam News

ഒന്നും രണ്ടും യുപിഎ സര്‍ക്കാറുകളുടെ രൂപീകരണത്തില്‍ കോണ്‍ഗ്രസ്സിന് ശക്തമായ അംഗബലം നല്‍കിയത് ആന്ധ്രാപ്രദേശില്‍ നിന്ന് ലഭിച്ച സീറ്റുകളായിരുന്നു. എന്നാല്‍ പിന്നീട് കോണ്‍ഗ്രസ്സിന്റെ ശക്തി ക്ഷയിക്കാന്‍ തുടങ്ങി.

<strong>തീരുമാനം അറിഞ്ഞപ്പോള്‍ കണ്ണൂരിലെ നേതാവ് ഫോണ്‍ തറയിലെറിഞ്ഞു; സുധാകരനെ ബിജെപിയിലേക്ക് ക്ഷണിച്ച് പിള്ള</strong>തീരുമാനം അറിഞ്ഞപ്പോള്‍ കണ്ണൂരിലെ നേതാവ് ഫോണ്‍ തറയിലെറിഞ്ഞു; സുധാകരനെ ബിജെപിയിലേക്ക് ക്ഷണിച്ച് പിള്ള

ഈ സാഹചര്യത്തിലാണ് മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആന്ധ്രയുടെ ചുമതലക്കാരനായി എഐസിസി നിയമിക്കുന്നത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ്സിന്റെ തിരിച്ചുവരവില്‍ മുതല്‍ക്കൂട്ടാവുന്നു എന്ന സൂചനയാണ് കഴിഞ്ഞ ദിവസം നടന്ന റാലിയിലെ ജനപങ്കാളിത്തം സൂചിപ്പിക്കുന്നത്.

<strong>കോണ്‍ഗ്രസ്സിന്റെ ശ്വാസമാണ് എന്‍റെ ശ്വാസം; താന്‍ കളത്തിലിറങ്ങാന്‍ പോവുകയാണ്, കരുത്തായി കുടെയുണ്ടാവണം</strong>കോണ്‍ഗ്രസ്സിന്റെ ശ്വാസമാണ് എന്‍റെ ശ്വാസം; താന്‍ കളത്തിലിറങ്ങാന്‍ പോവുകയാണ്, കരുത്തായി കുടെയുണ്ടാവണം

നെഹ്രുവിന്റെ നേരിട്ടുള്ള ഇടപെടലിലൂടെ

നെഹ്രുവിന്റെ നേരിട്ടുള്ള ഇടപെടലിലൂടെ

സ്വാതന്ത്രാനന്തര കാലഘട്ടത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഏറെ സ്വാധീനമുള്ള പ്രദേശമായിരുന്നു ആന്ധ്ര. പിന്നീട് സാക്ഷാല്‍ നെഹ്രുവിന്റെ തന്നെ നേരിട്ടുള്ള ഇടപെടലിലൂടെയാണ് ആന്ധ്രയില്‍ കോണ്‍ഗ്രസ് സ്വാധീനം ഉറപ്പുക്കുന്നത്. ഇടയ്ക്ക് അധികാരം നഷ്ടപ്പെട്ടെങ്കിലും സംസ്ഥാന രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് എന്നും നിര്‍ണ്ണായക ശക്തിയായി നിലകൊണ്ടു.

വെെഎസ്ആറിന് ശേഷം

വെെഎസ്ആറിന് ശേഷം

എന്നാല്‍ വൈഎസ് രാജശേഖര റെഡ്ഡിയുടെ അപകട മരണവും പിന്നീട് പാര്‍ട്ടിയിലുണ്ടായ പടലപ്പിണക്കവും കോണ്‍ഗ്രസ്സിന് സംസ്ഥാനത്തെ സ്വാധീനം നഷ്ടപ്പെടുത്തുന്നതില്‍ എത്തിച്ചു. വൈഎസ്ആറിന്റെ മകന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചതും കോണ്‍ഗ്രസ്സിന് തിരിച്ചടിയായി.

ആന്ധ്രയില്‍ നിന്ന് ലഭിക്കുന്ന സീറ്റുകള്‍

ആന്ധ്രയില്‍ നിന്ന് ലഭിക്കുന്ന സീറ്റുകള്‍

കേന്ദ്രത്തില്‍ തിരിച്ചു വരണമെങ്കില്‍ ആന്ധ്രയില്‍ നിന്ന് ലഭിക്കുന്ന സീറ്റുകള്‍ നിര്‍ണ്ണായകമാവും എന്ന ബോധ്യം മറ്റാരേക്കാളും രാഹുല്‍ ഗാന്ധിക്കുണ്ട്. അതിനാല്‍ എന്തുവിലകൊടുത്തും ആന്ധ്രയിലെ സ്വാധീനം തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആന്ധ്രയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായി രാഹുല്‍ നിയമച്ചത്.

നാല് മാസങ്ങള്‍

നാല് മാസങ്ങള്‍

ആന്ധ്രയുടെ ചുമതലയേറ്റെടുത്ത നാല് മാസങ്ങള്‍ കൊണ്ട് അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ്സിന് കരുത്താവുന്നു എന്ന സൂചനായാണ് കഴിഞ്ഞ ദിവസം കര്‍ണൂലില്‍ രാഹുല്‍ ഗാന്ധിയുടെ റാലിയിലുണ്ടായ ജനപങ്കാളിത്തം സൂചിപ്പിക്കുന്നത്. വളരെ കൃത്യമായ പദ്ധതികളാണ് ആന്ധ്രയില്‍ ഉമ്മന്‍ചാണ്ടി നടപ്പിലാക്കുന്നത്.

നേതൃത്വ അഭാവം

നേതൃത്വ അഭാവം

നേതൃത്വ അഭാവമാണ് ആന്ധ്രയില്‍ കോണ്‍ഗ്രസ് നേരിടുന്ന വലിയ വെല്ലുവിളിയെന്നത് ആദ്യമേ തിരിച്ചറിയാന്‍ ഉമ്മന്‍ചാണ്ടിക്ക കഴിഞ്ഞു. ഇതോടെ പാര്‍ട്ടി വിട്ടുപോയ മുതിര്‍ന്ന നേതാക്കന്‍മാരെ പാര്‍ട്ടിയിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള നീക്കങ്ങള്‍ക്ക് ഉമ്മന്‍ചാണ്ടി പ്രഥമ പരിഗണന നല്‍കി.

കിരണ്‍ കുമാര്‍ റെഡ്ഡിയുള്‍പ്പടേയുള്ളവരെ

കിരണ്‍ കുമാര്‍ റെഡ്ഡിയുള്‍പ്പടേയുള്ളവരെ

മുന്‍ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡിയുള്‍പ്പടേയുള്ളവരെ കോണ്‍ഗ്രസ്സിലേക്ക് തിരിച്ചെത്തിച്ചുകൊണ്ട് ഈ നീക്കങ്ങളില്‍ വലിയ വിജയം നേടാന്‍ അദ്ദേഹത്തിനായി. ആന്ധ്രയില്‍ എത്തിയ വേളയില്‍ മുന്‍ മുഖ്യമന്ത്രിമാരായ ദാമോദരം സഞ്ജീവയ്യ, കെ വിജയ ഭാസകര്‍ റെഡ്ഡി എന്നിവരുടെ വീടുകള്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചതും ഇതിന്റെ ഭാഗമായാണ്.

അടിത്തറ

അടിത്തറ

നേതൃനിര ശക്തമാക്കുന്നതിനൊപ്പം തന്നെ അടിത്തറ ഭന്ദ്രമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ഉമ്മന്‍ചാണ്ടി നടത്തിവരുന്നു. 13 ജില്ലാ കമ്മറ്റികള്‍ ഇതിനോടകം പുനസംഘടിപ്പിച്ചു കഴിഞ്ഞു. 44000 ബൂത്ത് കമ്മറ്റികളുടെ പുനഃസംഘടന അവസാനഘട്ടത്തിലാണ്.

ആദ്യം പാര്‍ട്ടിയെ ശക്തിപ്പെടുത്തുക

ആദ്യം പാര്‍ട്ടിയെ ശക്തിപ്പെടുത്തുക

ആദ്യം പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്നിട്ടാവും സഖ്യചര്‍ച്ചകള്‍ എന്ന നയമാണ് ഉമ്മന്‍ചാണ്ടി മുന്നോട്ടുവെക്കുന്നത്. പാര്‍ട്ടി ശക്തമായാല്‍ സഖ്യചര്‍ച്ചകളില്‍ അവകാശവാദം ഉന്നയിക്കാന്‍ കഴിയും എന്ന അടിസ്ഥാന തത്വം ആന്ധ്രയിലെ നേതാക്കള്‍ക്ക് കൂടി പകര്‍ന്നു നല്‍കുകായണ് ഉമ്മന്‍ചാണ്ടി.

ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന്

ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന്

ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന്, അവര്‍ക്കിടയില്‍ ഒരാളായി പ്രവര്‍ത്തിക്കുന്ന ഉമ്മന്‍ചാണ്ടിയുടെ ശൈലി ആന്ധ്രയിലെ ജനങ്ങള്‍ക്കും നേതാക്കള്‍ക്കും പുത്തന്‍ അനുഭവമാണ്. ആന്ധ്രയില്‍ ഉമ്മന്‍ചാണ്ടിയെ നിയോഗിച്ചതില്‍ തനിക്ക് പഴിച്ചില്ലെന്ന് മനസ്സിലാക്കാന്‍ തന്റെ റാലിയിലേക്ക് ഒഴുകിയത്തിയ ജനങ്ങളെ കണ്ടപ്പോള്‍ രാഹുലിന് ബോധ്യമായിക്കാണും.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആന്ധ്രാപ്രദേശില്‍ വലിയ മുന്നേറ്റമാണ് കോണ്‍ഗ്രസ് സ്വപ്നം കാണുന്നത്. തെലുങ്കാനയില്‍ ടിഡിപിയുമായി സഖ്യമുണ്ടാക്കിയ കോണ്‍ഗ്രസ് ആന്ധ്രാപ്രദേശിലും ഈ സഖ്യം നടപ്പില്‍ വരമമെന്നാണ് ആഗ്രഹിക്കുന്നത്.

ടിഡിപി

ടിഡിപി

എന്‍ഡിഎ വിട്ട ടിഡിപി ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ തുടരുന്നതും തെലുങ്കാനയില്‍ കോണ്‍ഗ്രസ്സുമായി കൈകോര്‍ത്തതും ശുഭസൂചനയായാണ് ഹൈക്കമാന്‍ഡ് കാണുന്നത്. കുര്‍ണൂലില്‍ കഴിഞ്ഞ ദിവസം നടന്ന റാലിയില്‍ ടിഡിപിയെ വിമര്‍ശിക്കാതെ രാഹുലും സംസ്ഥാന നേതാക്കള്‍ക്ക് നല്‍കിയത് കൃത്യമായ ചില സൂചനകളാണ്.

രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ടായിരുന്നു ആന്ധ്രാപ്രദേശിലെ കുര്‍ണൂലില്‍ രാഹുല്‍ ഗാന്ധി റാലി സംഘടിപ്പിച്ചത്. റാലിയെ അഭിസംബോധന ചെയ്ത് കൊണ്ട് സംസാരിച്ച രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപിയേയും കടന്നാക്രമിച്ചു.

ശ്രമങ്ങള്‍

ശ്രമങ്ങള്‍

ടിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളൊക്കുറിച്ച് ഒരക്ഷരം മിണ്ടാതെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. ഈ പാര്‍ട്ടികളുമായി സഖ്യം രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് നടത്തിവരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കെ രാഹുലിന്റെ ഈ മൗനത്തിന് വലിയ പ്രധാന്യമാണ് ഉള്ളത്.

English summary
oommen chandy stile in andra pradesh congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X