കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് മിന്നും പ്രകടനമെന്ന് പുതിയ സര്‍വെ; ആന്ധ്രയില്‍ തിളങ്ങുക ഉമ്മന്‍ചാണ്ടിയുടെ തേരില്‍

Google Oneindia Malayalam News

അമരാവതി: കോണ്‍ഗ്രസ് പഴയ പ്രതാപം തിരിച്ചുപിടിക്കുമെന്ന് സര്‍വെ. ആന്ധ്രയില്‍ നടത്തിയ പുതിയ തിരഞ്ഞെടുപ്പ്് സര്‍വെയിലാണ് ഇക്കാര്യം വ്യക്തമായത്. ജാതി മത ഭേദമന്യേ കോണ്‍ഗ്രസിന് അടുത്ത തിരഞ്ഞെടുപ്പില്‍ വന്‍ സ്വീകാര്യത ലഭിക്കുമെന്നാണ് സര്‍വേയില്‍ പറയുന്നത്.

സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റീസ് (സിഎസ്ഡിഎസ്), ലോക്‌നിധി എന്നിവര്‍ ചേര്‍ന്നാണ് സര്‍വെ നടത്തിയത്. കേരളാ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആന്ധ്രയുടെ പാര്‍ട്ടി ചുമതല ഏറ്റെടുത്ത ശേഷം പ്രവര്‍ത്തകര്‍ക്ക് നവോന്മേഷമുണ്ടായെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സര്‍വെ വിവരങ്ങള്‍ ഇങ്ങനെ....

പ്രതാപ കാലം തിരിച്ചുവരുന്നു

പ്രതാപ കാലം തിരിച്ചുവരുന്നു

ആന്ധ്രയില്‍ കോണ്‍ഗ്രസ് പ്രതാപ കാലം തിരിച്ചുവരുന്നുവെന്നാണ് സൂചനകള്‍. എല്ലാ ജില്ലകളിലും പാര്‍ട്ടി ഓഫീസുകള്‍ ഇന്ന് സജീവമാണ്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി കോണ്‍ഗ്രസ് പ്രവര്‍ത്തനം മരവിച്ചുകിടക്കുകയായിരുന്നു. എന്നാല്‍ ഏതാനും മാസങ്ങളായി വന്‍ മാറ്റമാണ് സംഭവിക്കുന്നത്.

ഉമ്മന്‍ ചാണ്ടി ഏറ്റെടുത്ത ശേഷം

ഉമ്മന്‍ ചാണ്ടി ഏറ്റെടുത്ത ശേഷം

ഉമ്മന്‍ ചാണ്ടി സംസ്ഥാനത്തിന്റെ പാര്‍ട്ടി ചുമതല ഏറ്റെടുത്ത ശേഷം ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രത്യേക പര്യടനം നടത്തിയിരുന്നു. ഈ പരിപാടി പ്രവര്‍ത്തകര്‍ക്ക് വന്‍ ആവേശമുണ്ടാക്കിയെന്നാണ് നിരീക്ഷണം. 2014 തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാണ് ലഭിച്ചത്. അതിന് ശേഷം പല ഓഫീസുകളും പ്രവര്‍ത്തന രഹിതമായിരുന്നു.

പദയാത്രകള്‍ സജീവമാക്കി

പദയാത്രകള്‍ സജീവമാക്കി

എന്നാല്‍ അടുത്തിടെ നടന്ന കോണ്‍ഗ്രസ് പദയാത്രകള്‍ എല്ലാ ഓഫീസുകളും സജീവമാക്കി. കോണ്‍ഗ്രസ് നഷ്ട പ്രതാപം തിരിച്ചുപിടിക്കുമെന്നാണ് പ്രവചനങ്ങള്‍. കൂടുതല്‍ പേര്‍ പാര്‍ട്ടിയിലേക്ക് ആകൃഷ്ടരാകുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതിനിടെയാണ് സര്‍വെ ഫലം പുറത്തുവന്നിരിക്കുന്നത്.

17 ശതമാനം വോട്ട്

17 ശതമാനം വോട്ട്

അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 17 ശതമാനം വോട്ട് പിടിക്കുമെന്നാണ് സര്‍വെയില്‍ വ്യക്തമാകുന്നത്. 2014ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ചത് വെറും മൂന്ന് ശതമാനത്തില്‍ താഴെ വോട്ടായിരുന്നു. ഒറ്റയടിക്ക് 17 ശതമാനം വോട്ടിലേക്ക് ഉയരുന്നത് മികച്ച മുന്നേറ്റമാണ്. ഏതൊക്കെ വിഭാഗങ്ങള്‍ പാര്‍ട്ടിയെ പിന്തുണയ്ക്കുമെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

എല്ലാ വിഭാഗങ്ങളും

എല്ലാ വിഭാഗങ്ങളും

ബ്രാഹ്മണര്‍, വൈശ്യര്‍, റെഡ്ഡിമാര്‍, കാപുസ് തുടങ്ങിയ ഉന്നത ജാതിയില്‍പ്പെട്ടവരെല്ലാം കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് സര്‍വ്വെ വ്യക്തമാക്കുന്നു. മാത്രമല്ല, പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട വോട്ടര്‍മാരുടെ പിന്തുണയും കോണ്‍ഗ്രസിന് ലഭിക്കും. ആന്ധ്ര ഭരിക്കുന്ന ടിഡിപിക്കും ജഗന്‍മോഹന്‍ റെഡ്ഡിയുടെ പാര്‍ട്ടിക്കും ആശങ്കയുണ്ടാക്കുന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്.

തനിച്ച് മല്‍സരിക്കും

തനിച്ച് മല്‍സരിക്കും

ആന്ധ്രയില്‍ 175 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. 25 ലോക്‌സഭാ മണ്ഡലങ്ങളും. എല്ലാ മണ്ഡലങ്ങളിലും തനിച്ച് മല്‍സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം. ഒരു പാര്‍ട്ടികളുമായും സഖ്യത്തിനില്ലെന്ന് ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചുകഴിഞ്ഞു. ചില മതനിരപേക്ഷ കക്ഷികളുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കുമെന്ന് നേരത്തെ പ്രചാരണമുണ്ടായിരുന്നു.

ടിഡിപിക്ക് സന്തോഷം

ടിഡിപിക്ക് സന്തോഷം

എന്നാല്‍ ചന്ദ്രബാബു നായിഡു നേതൃത്വം നല്‍കുന്ന ടിഡിപി നേതാക്കള്‍ സര്‍വെ ഫലത്തില്‍ സന്തോഷം പ്രകടിപ്പിക്കുകയാണ് ചെയ്ത്. കോണ്‍ഗ്രസ് മുന്നേറ്റം തങ്ങളെ ആശങ്കപ്പെടുത്തുന്നില്ലെന്ന് അവര്‍ പറയുന്നു. വൈഎസ്ആര്‍ കോണ്‍ഗ്രസിന് ലഭിക്കേണ്ട വോട്ടാണ് കോണ്‍ഗ്രസ് പിടിക്കുക എന്ന് അവര്‍ കരുതുന്നു.

ജഗന്‍ മോഹന്‍ റെഡ്ഡിക്ക് ഭീഷണി

ജഗന്‍ മോഹന്‍ റെഡ്ഡിക്ക് ഭീഷണി

കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് ജഗന്‍ മോഹന്‍ റെഡ്ഡിക്കാണ് ഭീഷണിയെന്നു ടിഡിപി നേതാക്കള്‍ പറയുന്നു. കോണ്‍ഗ്രസിന് പിന്തുണയുമായി ചെറിയ കക്ഷികള്‍ ഒപ്പം ചേരുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ കരുതുന്നത്. എന്നാല്‍ പരസ്യമായി ആരും ഇതുവരെ പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.

എംഎല്‍എ പറയുന്നത്

എംഎല്‍എ പറയുന്നത്

വൈഎസ്ആര്‍ കോണ്‍ഗ്രസിനെയാണ് ടിഡിപി ശത്രുപക്ഷത്ത് നിര്‍ത്തിയിരിക്കുന്നത്. വൈഎസ്ആര്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ വേണ്ടി വന്നാല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് പേര് പരസ്യമാക്കരുതെന്ന നിബന്ധനയോടെ ടിഡിപി എംഎല്‍എ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

കോണ്‍ഗ്രസിലേക്ക് കുത്തൊഴുക്ക്

കോണ്‍ഗ്രസിലേക്ക് കുത്തൊഴുക്ക്

ടിഡിപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് കുത്തൊഴുക്കുണ്ടാകുമെന്നും സൂചനകള്‍ പുറത്തുവരുന്നുണ്ട്. ടിഡിപിയിലെ പ്രമുഖര്‍ കോണ്‍ഗ്രസില്‍ ചേരുകയും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയും ചെയ്യുമെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ പ്രധാന ശത്രുസ്ഥാനത്ത് വൈഎസ്ആര്‍ കോണ്‍ഗ്രസായിരിക്കുമെന്നും വിലയിരുത്തപ്പെടുന്നു.

 കോണ്‍ഗ്രസ് പറയുന്നത്

കോണ്‍ഗ്രസ് പറയുന്നത്

കോണ്‍ഗ്രസിന്റെ പ്രധാന ശത്രു ബിജെപിയാണ്. നരേന്ദ്രമോദിയെ പരാജയപ്പെടുത്താന്‍ ഏത് മതനിരപേക്ഷ കക്ഷികളുമായും സഹകരിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ടിഡിപി പിന്തുണ കോണ്‍ഗ്രസ് ചോദിച്ചെന്ന റിപ്പോര്‍ട്ടുകള്‍ എപിസിസി വക്താവ് കൊലാനുകൊണ്ട ശിവജി നിഷേധിച്ചു.

സുനില്‍ തോളില്‍ കയറ്റി രക്ഷിച്ചത് നിരവധി പേരെ!! വാക്കുകള്‍ കിട്ടാതെ സലീം കുമാര്‍, ഹൃദയത്തില്‍...സുനില്‍ തോളില്‍ കയറ്റി രക്ഷിച്ചത് നിരവധി പേരെ!! വാക്കുകള്‍ കിട്ടാതെ സലീം കുമാര്‍, ഹൃദയത്തില്‍...

ഇടുക്കിയില്‍ പത്തേക്കര്‍ നിരങ്ങിനീങ്ങുന്നു; 20 അടി ഇറങ്ങി!! മരങ്ങളും വീടുകളും, വിചിത്ര പ്രതിഭാസംഇടുക്കിയില്‍ പത്തേക്കര്‍ നിരങ്ങിനീങ്ങുന്നു; 20 അടി ഇറങ്ങി!! മരങ്ങളും വീടുകളും, വിചിത്ര പ്രതിഭാസം

ഖത്തറിനെതിരെ വീണ്ടും പടയൊരുക്കം; വിസാ വിലക്ക് പ്രഖ്യാപിച്ചു!! തര്‍ക്കം വീണ്ടും രൂക്ഷംഖത്തറിനെതിരെ വീണ്ടും പടയൊരുക്കം; വിസാ വിലക്ക് പ്രഖ്യാപിച്ചു!! തര്‍ക്കം വീണ്ടും രൂക്ഷം

English summary
Oommen Chandy Tactics: Congress picking up steam in Andhra Pradesh- Survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X