കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഊട്ടിയിലെ തണുപ്പ് ഇനി പഴങ്കഥ, ഫാനില്ലാതെ ഊട്ടിയില്‍ ജീവിയ്ക്കാനാകില്ല !

  • By ജാനകി
Google Oneindia Malayalam News

ഊട്ടി: ഊട്ടിയിലെ തണുപ്പ് പ്രതീക്ഷിച്ച് പോകുന്നവര്‍ ഇനി അല്‍പ്പമൊന്ന് വിയര്‍ക്കേണ്ടി വരും. കാരണം ഊട്ടിയ്ക്കിപ്പോള്‍ പഴയ തണുപ്പൊന്നും ഇല്ല. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഏറ്റവും ചൂട് കൂടിയ അവസ്ഥയിലാണ് ഊട്ടി ഇപ്പോള്‍. 23, 24 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് സാധാരണയായി മാര്‍ച്ചില്‍ ഉണ്ടാകാറുള്ളത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ 25 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്.

ഊട്ടിയിലെ പല സ്ഥാപനങ്ങളിലും ഫാന്‍ സ്ഥാപിച്ച് തുടങ്ങിയത് കൗതുകമായി മാറുന്നത് . ഉച്ച സമയങ്ങിലെ ചൂടില്‍ ഫാന്‍ ഒഴിവാക്കാനാകാത്ത ഘടകമായി മാറി. ജലസ്രോതസ്സുകളിലെ ജലനിരപ്പ് കുറഞ്ഞ് വരികയാണ്. വേനല്‍മഴ ഇതുവരെ ലഭിയ്ക്കാത്തതും ചൂട് കൂടുന്നതിനും കാരണമായി .

Ooty

മഴ ലഭിയ്ക്കാത്തത് കാര്‍ഷിക മേഖലയേയും സാരമായി ബാധിച്ചു. കുനൂരില്‍ തേയില, പച്ചക്കറി ചെടികള്‍ കരിയാന്‍ തുടങ്ങി. സീസണിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ ചെടികളും പുല്‍ത്തകിടികളും വെള്ളം പമ്പുചെയ്ത് നനയ്ക്കുന്നുണ്ട് .

മുതുമല വനമേഖലകളില്‍ വരള്‍ച്ചയെത്തുടര്‍ന്ന് വന്യജീവികള്‍ ഉള്‍വനത്തിലേയ്ക്ക് പലായനം ചെയ്തു. ശക്തമായ വരള്‍ച്ചയും കാട്ടു തീ ഉണ്ടാകാനുള്ള സാധ്യതയും വര്‍ധിച്ചു .

English summary
Ooty records highest maximum temperature
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X