കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ മഹാസഖ്യം തൂത്തൂവാരും.... ബിജെപി തകരും, തുറന്നടിച്ച് മുന്‍ എന്‍ഡിഎ പാര്‍ട്ടി!!

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശില്‍ ബിജെപി തകര്‍ന്നടിയുമെന്ന് മുന്‍ എന്‍ഡിഎ നേതാവ് ഓം പ്രകാശ് രാജ്ബര്‍. കഴിഞ്ഞ ദിവസം ബിജെപിക്കെതിരെ തുറന്നടിച്ച രാജ്ബര്‍ വോട്ടെടുപ്പിന്റെ അവസാന നിമിഷത്തിലും ബിജെപിയെ കടന്നാക്രമിച്ചു. അഖിലേഷ് യാദവും മായാവതിയും യുപിയില്‍ തരംഗമാകുമെന്ന് രാജ്ബര്‍ പറഞ്ഞു. അവര്‍ക്ക് മുന്നില്‍ ബിജെപി തകര്‍ന്നടിയുമെന്നും രാജ്ബര്‍ വ്യക്തമാക്കി.

1

കിഴക്കന്‍ യുപിയിലെ പൂര്‍വാഞ്ചലില്‍ മഹാസഖ്യത്തിനാണ് ആധിപത്യമെന്ന് രാജ്ബര്‍ പറയുന്നു. ബാല്ലിയയില്‍ വോട്ട് ചെയ്യാന്‍ എത്തിയപ്പോഴാണ് അദ്ദേഹം ബിജെപിക്കെതിരെ തുറന്നടിച്ചത്. നേരത്തെ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ഭാഗമായിരുന്നു രാജ്ബറിന്റെ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി. എന്നാല്‍ ഇവര്‍ ബിജെപിയുമായി ഇടഞ്ഞ് സഖ്യം ഉപേക്ഷിക്കുകയായിരുന്നു.

കിഴക്കന്‍ യുപിയില്‍ 39 സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട് സുഹല്‍ദേവ് പാര്‍ട്ടി. നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിലും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുണ്ട്. സഖ്യം തുടര്‍ന്ന് കൊണ്ടുപോകാന്‍ സാധിക്കാത്തത് കൊണ്ടാണ് ഉപേക്ഷിച്ചതെന്ന് രാജ്ബര്‍ പറഞ്ഞു. ഏപ്രില്‍ 13ന് രാജ്ബര്‍ മന്ത്രിസ്ഥാനവും രാജിവെച്ചിരുന്നു. രാജി സ്വീകരിക്കണോ വേണ്ടയോ എന്നത് ബിജെപിയാണ് തീരുമാനിക്കേണ്ടതെന്നും, സര്‍ക്കാരുമായി ഇനി ബന്ധമില്ലെന്നും പാര്‍ട്ടി വ്യക്തമാക്കിയിരുന്നു.

യുപിയില്‍ തന്റെ പാര്‍ട്ടിയെ ബിജെപി അവഗണിച്ചെന്ന് രാജ്ബര്‍ പറഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. കിഴക്കന്‍ യുപിയില്‍ സുഹല്‍ദേവ് പാര്‍ട്ടി ആവശ്യപ്പെട്ട സീറ്റുകള്‍ ബിജെപി തന്നില്ലെന്ന പരാതിയുമുണ്ട്. പൂര്‍വാഞ്ചല്‍ മേഖലയില്‍ രാജ്ബര്‍ വിഭാഗം 20 ശതമാനത്തോളം വരും. യാദവര്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം ഉള്ള വിഭാഗവും ഇവരാണ്. ഇത് ബിജെപിക്ക് കനത്ത തിരിച്ചടിയാവും.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

മോദി പറയുന്നത് പോലെ പറയില്ല, ഫലം പ്രവചിക്കാനില്ല, മെയ് 23ന് വിധി അറിയാമെന്ന് രാഹുല്‍!!മോദി പറയുന്നത് പോലെ പറയില്ല, ഫലം പ്രവചിക്കാനില്ല, മെയ് 23ന് വിധി അറിയാമെന്ന് രാഹുല്‍!!

English summary
op rajbhar says opposition will win in uttar pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X