കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ കൗണ്ട് ഡൗണ്‍ തുടങ്ങി! എന്‍ഡിഎയില്‍ നിന്ന് കൂടുതല്‍ കക്ഷികള്‍ പുറത്തേക്കെന്ന് കുശ്വാഹ

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
ബിജെപിയുടെ കൗണ്ട് ഡൗണ്‍ തുടങ്ങി | Oneindia Malayalam

മിസോറാം നഷ്ടപ്പെട്ടെങ്കിലും രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഭരണം പിടിച്ചെടുത്തതിന്‍റെ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കേറ്റ കനത്ത തിരിച്ചടി മറ്റ് ചില രാഷ്ട്രീയ സമവാക്യങ്ങള്‍ക്ക് കൂടിയാണ് ദേശീയ തലത്തില്‍ ഊര്‍ജ്ജം പകരുന്നുണ്ട്.

കഴിഞ്ഞ ദിവസം എന്‍ഡിഎയില്‍ നിന്ന് പുറത്തുവന്ന കേന്ദ്രമന്ത്രിയും ആര്‍എല്‍എസ്പി തലവനുമായ ഉപേന്ദ്ര കുശ്വാഹ ബീഹാറില്‍ മഹാസഖ്യത്തോടൊപ്പം ചേരാന്‍ തിരുമാനിച്ചതായി വ്യക്താക്കിരിക്കുകയാണ്.വരും ദിവസങ്ങളില്‍ മറ്റ് ചില കക്ഷികള്‍ കൂടി എന്‍ഡിഎ വിടുമെന്നാണ് കുശ്വാഹ പറഞ്ഞത്. വിവരങ്ങള്‍ ഇങ്ങനെ

 ഇടഞ്ഞ് കുശ്വാഹ

ഇടഞ്ഞ് കുശ്വാഹ

കഴിഞ്ഞ തിങ്കളാഴ്ചയാണ് മുന്‍ കേന്ദ്രമന്ത്രിയും ആര്‍എല്‍എസ്പി നേതാവുമായ ഉപേന്ദ്ര കുശ്വാഹ എന്‍ഡിഎ സഖ്യം ഉപേക്ഷിക്കുകയാണെന്ന് ഔദ്യോഗികമായി അറിയിച്ചത്. ബീഹാറില്‍ ലോക്‌സഭാ സീറ്റ് വിതരണം സംബന്ധിച്ച വിഷയങ്ങളില്‍ ജെഡിയു, ബിജെപി കക്ഷികളുമായി ദീര്‍ഘനാളായി ഉടക്കി നില്‍ക്കുകയായിരുന്നു കുശ്വാഹ.

 മതിയായ പരിഗണന ഇല്ല

മതിയായ പരിഗണന ഇല്ല

എന്‍ഡിഎ സഖ്യം വിട്ട ജെഡിയു പിന്നീട് സഖ്യത്തിലേക്ക് തിരിച്ച് വന്നതോടെയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. ബിഹാറിലെ എന്‍ഡിഎ സഖ്യത്തില്‍ ബിജെപി, ജെഡിയു, കേന്ദ്രമന്ത്രി രാം വിലാസ് പസ്വാന്‍റെ എല്‍ജെപി, കുശ്വാഹയുടെ ആര്‍എല്‍എസ്പി എന്നീ കക്ഷികളാണ് ഉണ്ടായിരുന്നത്. ലോക്സഭാ സീറ്റ് വിഭജനത്തില്‍ മതിയായ പരിഗണന നല്‍കിയില്ലെന്ന് ആരോപിച്ചാണ് കുശ്വാഹ സഖ്യം വിട്ടത്.

 കുശ്വാഹയെ ചൊടിപ്പിച്ചു

കുശ്വാഹയെ ചൊടിപ്പിച്ചു

ബിഹാറില്‍ പല മണ്ഡലങ്ങളിലും നിര്‍ണയാക ശക്തിയാണ് കുശ്വാഹയുടെ പാര്‍ട്ടി. കര്‍ഷക വിഭാഗങ്ങള്‍ക്കിടയില്‍ വന്‍ സ്വാധീനമാണ് പാര്‍ട്ടിക്ക്. ജെഡിയുവും ബിജെപിയും തുല്യ സീറ്റുകളില്‍ മത്സരിക്കാന്‍ തിരുമാനിച്ചപ്പോള്‍ കുശ്വാഹയുടെ പാര്‍ട്ടിയ്ക്ക് വെറും രണ്ട് സീറ്റുകള്‍ മാത്രം നല്‍കിയാല്‍ മതിയെന്ന തിരുമാനമാണ് കുശ്വാലയെ ചൊടിപ്പിച്ചത്.

 ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ച് കുശ്വാഹ സഖ്യം വിട്ടു.ഉടന്‍ തന്നെ ബിഹാറില്‍ മഹാസഖ്യത്തില്‍ ചേരുമെന്നാണ് കുശ്വാഹ അറിയിച്ചത്. യുപിഎ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെന്നും യുപിഎ പ്രവേശനം ഔദ്യോഗികമായി തന്നെ പ്രഖ്യാപിക്കുമെന്നും കുശ്വാഹ അറിയിച്ചു.

 ബിജെപി നേതാക്കള്‍ക്ക് ധാര്‍ഷ്ട്യം

ബിജെപി നേതാക്കള്‍ക്ക് ധാര്‍ഷ്ട്യം

അതേസമയം ഉടന്‍ തന്നെ മറ്റ് കക്ഷികള്‍ കൂടി എന്‍ഡിഎ വിടുമെന്നും കുശ്വാഹ പറഞ്ഞു.
ബിജെപിയിലെ നേതാക്കള്‍ക്ക് ധാര്‍ഷ്ട്യവും അഹങ്കാരവും അധികമാണ്. പ്രത്യേകിച്ച് ജെഡിയു നേതാവ് നിതീഷ് കുമാറിന്. നേതാക്കളുടെ സമീപനമാണ് തന്‍റെ രാജിയിലേക്ക് നയിച്ചതെന്നും കുശ്വാഹ വ്യക്തമാക്കി.

 ചെറിയ പാര്‍ട്ടികളെ ഇല്ലാതാക്കാന്‍

ചെറിയ പാര്‍ട്ടികളെ ഇല്ലാതാക്കാന്‍

രാംവിലാസ് പസ്വാന്‍റെ ലോക് ജനശക്തി പാര്‍ട്ടി ഉടന്‍ തന്നെ എന്‍ഡിഎയില്‍ നിന്ന് പുറത്തെത്തും. ചെറിയ പാര്‍ട്ടികളെ ഇല്ലാതാക്കാനാണ് ബിജെപിയുടെ ശ്രമം. വരും ദിവസങ്ങളില്‍ ബിജെപിയില്‍ അതൃപ്തരായ നിരവധി പ്രാദേശിക കക്ഷികള്‍ സഖ്യം വിട്ട് പുറത്ത് വരുമെന്നും കശ്വാഹ പറഞ്ഞു.

 സമവായത്തില്‍ എത്തിയില്ല

സമവായത്തില്‍ എത്തിയില്ല

രാംവിലാസ് ബിഹാറിലെ ലോക്സഭാ സീറ്റുകളെ കുറിച്ച് ബിജെപിയുമായി ചര്‍ച്ചയിലാണ്. എന്നാല്‍ ഇതുവരെ ചര്‍ച്ചയില്‍ സമവായത്തില്‍ എത്താന്‍ സാധിച്ചിട്ടില്ല. അക്കാര്യത്തില്‍ തിരുമാനമാകുന്ന പക്ഷം പസ്വാന്‍ സഖ്യം വിട്ടേക്കും.
കേന്ദ്ര സര്‍ക്കാരിനേയും കുശ്വാഹ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു.

പ്രതീക്ഷകള്‍ തകര്‍ന്നടിഞ്ഞു

പ്രതീക്ഷകള്‍ തകര്‍ന്നടിഞ്ഞു

എന്‍ഡിഎ കേന്ദ്രത്തില്‍ അധികാരത്തില്‍ വരുമ്പോള്‍ വലിയ പ്രതീക്ഷയായിരുന്നു ജനങ്ങള്‍ക്ക് എന്നാല്‍ പ്രതീക്ഷകള്‍ തകര്‍ന്നടിഞ്ഞു. ജനങ്ങള്‍ തീര്‍ത്തും നിരാശരാണ്. കര്‍ഷകര്‍ കടക്കെണിയിലായി, യുവാക്കള്‍ക്ക് ജോലിയില്ലാതായി.

 പുതിയ വിവാദത്തിന് തുടക്കം

പുതിയ വിവാദത്തിന് തുടക്കം

ഇതിനൊരു മാറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. ബിജെപിയുടെ കൗണ്ട് ഡൗണ്‍ തുടങ്ങിയെന്നും കുശ്വാഹ പറഞ്ഞു. മൂന്ന് സംസ്ഥാനങ്ങളില്‍ മികച്ച വിജയം കാഴ്ചവെച്ച കോണ്‍ഗ്രസിനേയും രാഹുല്‍ ഗാന്ധിയേയും കുശ്വാഹ അഭിനന്ദിച്ചു.

 പ്രധാനമന്ത്രി രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി രാഹുല്‍ ഗാന്ധി

നേതാവ് എന്ന നിലയിലേക്ക് രാഹുല്‍ ഗാന്ധി വളര്‍ന്നിരിക്കുന്നു.അതേസമയം മറ്റൊരു വിവാദത്തിനും കൂടി കുശ്വാഹ തുടക്കമിട്ടു.
അടുത്ത പ്രധാനനമന്ത്രിയായി അധികാരത്തില്‍ വരാന്‍ രാഹുല്‍ ഗാന്ധിയാണ് യോഗ്യന്‍ എന്നും കുശ്വാഹ പറഞ്ഞു.

പുതിയ വിവാദം

പുതിയ വിവാദം

ബിജെപിക്കെതിരെ വിശാല പ്രതിപക്ഷമെന്ന വന്‍ മതില്‍ ഉയരുമ്പോള്‍ സഖ്യത്തിനിടയില്‍ മുറുമുറുപ്പ് ഉണ്ടാക്കുന്നതാണ് രാഹുലിന്‍റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വം. പുതിയ സഖ്യകക്ഷിയുടെ പരാമര്‍ശങ്ങള്‍ മറ്റ് വിവാദങ്ങള്‍ക്ക് കാരണമായേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കാക്കുന്നത്.

English summary
"Open To Grand Alliance": Upendra Kushwaha After Ditching "Arrogant" BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X