Get Updates
Get notified of breaking news, exclusive insights, and must-see stories!

കല്യാണ്‍ ജ്വല്ലേഴ്‌സ് പരസ്യം... ഐശ്വര്യ റായ് വിവാദത്തില്‍

മുംബൈ: ഒരു ജ്വല്ലറിയുടെ പരസ്യത്തില്‍ അഭിനയിക്കുന്നത് അത്ര വലിയ പ്രശ്‌നമാണോ... ചിലപ്പോള്‍ ആയേക്കും. ഇപ്പോള്‍ ഐശ്വര്യ റായ് ബച്ചന്‍ ചെന്ന് പെട്ടിരിയ്ക്കുന്നത് അത്തരത്തിലുള്ള ഒരു പ്രശ്‌നത്തിലാണ്.

Aishwarya Rai

കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.ഒരു വിക്ടോറിയന്‍ ചിത്രത്തെ ഓര്‍മിപ്പിയ്ക്കുന്നതാണ് പരസ്യ ചിത്രം. ചാഞ്ഞിരിയ്ക്കുന്ന ഐശ്വര്യയ്ക്ക് കുടചൂടി നില്‍ക്കുന്ന ഒരു കറുത്ത ആണ്‍കുട്ടി. ഈ ആണ്‍കുട്ടിയാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് കാരണം.

Aishwarya Kalyan Ad

വംശീയ വിദ്വേഷം പ്രകടമാക്കുന്ന പരസ്യ ചിത്രമാണിതെന്നാണ് ആക്ഷേപം. ആഫ്രിക്കയിലും അമേരിക്കയിലും ഒക്കെ കോളോണിയല്‍ കാലത്ത് നിലനിന്നിരുന്ന അടിമ സമ്പ്രദായത്തെ ഓര്‍മ്മപ്പെടുത്തുന്നതാണ് ഈ പരസ്യചിത്രം എന്നാണ് ആക്ഷേപം.

Photo Shoot

പരസ്യത്തില്‍ ഐശ്വര്യ റായ് അഭിനയച്ചതിലുള്ള പ്രതിഷേധം ഒരു പറ്റം സാമൂഹ്യ പ്രവര്‍ത്തകര്‍ തുറന്ന കത്തെഴുതിയാണ് പ്രകടിപ്പിച്ചത്. വംശീയതയും വര്‍ണവെറിയും ബാലവേലയും അടിമത്തവും ഒക്കെയാണ് ഈ പരസ്യ ചിത്രത്തിലൂടെ പ്രകടമാക്കപ്പെടുന്നത് എന്നാണ് ഇവരുടെ വാദം.

കത്തിന്റെ പൂര്‍ണരൂപം വായിക്കാം

എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയും ആയ ഫറാ നഖ്വി, ഓക്‌സ്ഫാം ഇന്ത്യയുടെ സിഇഒ നിഷ അഗര്‍വാള്‍, എനാക്ഷി ഗാാംഗുലി, ബാരതി അലി, മധു, മെഹ്‌റ, ശാന്ത സിന്‍ഹ, ഹര്‍ഷ് മന്ദര്‍, മൃദുല ബജാജ് തുടങ്ങിയവര്‍ ചേര്‍ന്നാണ് കത്തെഴുതിയിരിക്കുന്നത്. ഏപ്രില്‍ 17 ന് ദ ഹിന്ദു പത്രത്തില്‍ പ്രസിദ്ധീകരിച്ച പരസ്യം എന്നാണ് കത്തില്‍ പറയുന്നത്. സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+