കെജ്രിവാള്, വാലാട്ടികളുമായി അധിക ദൂരം പോകാനാകില്ല
ദില്ലി: വാലാട്ടികളെ മാത്രം കൂടെ കൂട്ടി അധികകാലം മുന്നോട്ട് പോകാനാകില്ലെന്ന് അരവിന്ദ് കെജ്രിവാളിന് പ്രശാന്ത് ഭൂഷന്റെ താക്കീത്. പാര്‍ട്ടി കണ്‍വീനറും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന് അയച്ച തുറന്ന കത്തിലാണ് ഭൂഷണ് ഇക്കാര്യം പറഞ്ഞത്. ആം ആദ്മി പാര്‍ട്ടിയോട് കാണിച്ച അനീതിക്ക് ചരിത്രം കെജ്രിവാളിന് മാപ്പു നല്‍കില്ലെന്നും വിമത നേതാവായ ഭൂഷണ് പറയുന്നു.

മാര്‍ച്ച് 28ന് ചേര്‍ന്ന യോഗത്തില്‍ യോഗേന്ദ്ര യാദവിനെയും തന്നെയും പിതാവ് ശാന്തി ഭൂഷണിനെയും ഏകപക്ഷീയമായി പുറത്താക്കുകയായിരുന്നു എന്നും പ്രശാന്ത് ഭൂഷണ് കത്തില്‍ ആരോപിക്കുന്നു. താങ്കള്‍ തങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചു. ഞങ്ങളുടെ ഭാഗം അവതരിപ്പിക്കാന്‍ അവസരം പോലും തരാതെ പുറത്താക്കുകയായിരുന്നു. ദേശീയ കൗണ്‍സില്‍ അംഗങ്ങളല്ലാത്ത എം എല്‍ എമാര്‍ യോഗത്തിനെത്തി.

മനീഷ് സിസോദിയയാണ് ഞങ്ങളെ ദേശീയ കൗണ്‍സിലില്‍ നിന്നും പുറത്താക്കാനുള്ള പ്രമേയം വായിച്ചത്. ആരാണ് അദ്ദേഹത്തിന് ആ അധികാരം നല്‍കിയത്. ആര് പറഞ്ഞിട്ടാണ് സിസോദിയ പ്രമേയം വായിച്ചത്. തങ്ങളെ ശാരീരികമായി ആക്രമിക്കുക വരെ ചെയ്തു. തങ്ങള്‍ ജീവനും കൊണ്ട് രക്ഷപ്പെടുകയായിരുന്നു. കെജ്രിവാള് തന്റെ നല്ല ഗുണങ്ങള്‍ പ്രകടിപ്പിക്കുമെന്ന് കരുതി. എന്നാല്‍ റഷ്യയിലെ സ്റ്റാലിന് യുഗത്തെ ഓര്‍മിപ്പിക്കുന്ന തരത്തിലാണ് ഇപ്പോള്‍ കെജ്രിവാള്.

മാര്‍ച്ച് 28നാണ് വിമത നേതാക്കളായ പ്രശാന്ത് ഭൂഷണെയും യോഗേന്ദ്ര യാദവിനെയും എ എ പി ദേശീയ കൗണ്‍സിലില്‍ നിന്നും പുറത്താക്കിയത്. പ്രശാന്ത് ഭൂഷണും യാദവും പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളാണ്. 58 കാരനായ ഭൂഷണ് മുതിര്‍ന്ന അഭിഭാഷകനും സാമൂഹ്യ പ്രവര്‍ത്തകനുമാണ്. തനിക്കെതിരേ കെജ്രിവാളും കൂട്ടരും ഉയര്‍ത്തിയ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതുമാണെന്നും പ്രശാന്ത് ഭൂഷണ് കത്തില്‍ ആരോപിച്ചു.

-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications