കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്രിവാള്‍, വാലാട്ടികളുമായി അധിക ദൂരം പോകാനാകില്ല

Google Oneindia Malayalam News

ദില്ലി: വാലാട്ടികളെ മാത്രം കൂടെ കൂട്ടി അധികകാലം മുന്നോട്ട് പോകാനാകില്ലെന്ന് അരവിന്ദ് കെജ്രിവാളിന് പ്രശാന്ത് ഭൂഷന്റെ താക്കീത്. പാര്‍ട്ടി കണ്‍വീനറും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന് അയച്ച തുറന്ന കത്തിലാണ് ഭൂഷണ്‍ ഇക്കാര്യം പറഞ്ഞത്. ആം ആദ്മി പാര്‍ട്ടിയോട് കാണിച്ച അനീതിക്ക് ചരിത്രം കെജ്രിവാളിന് മാപ്പു നല്‍കില്ലെന്നും വിമത നേതാവായ ഭൂഷണ്‍ പറയുന്നു.

kejriwal

മാര്‍ച്ച് 28ന് ചേര്‍ന്ന യോഗത്തില്‍ യോഗേന്ദ്ര യാദവിനെയും തന്നെയും പിതാവ് ശാന്തി ഭൂഷണിനെയും ഏകപക്ഷീയമായി പുറത്താക്കുകയായിരുന്നു എന്നും പ്രശാന്ത് ഭൂഷണ്‍ കത്തില്‍ ആരോപിക്കുന്നു. താങ്കള്‍ തങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചു. ഞങ്ങളുടെ ഭാഗം അവതരിപ്പിക്കാന്‍ അവസരം പോലും തരാതെ പുറത്താക്കുകയായിരുന്നു. ദേശീയ കൗണ്‍സില്‍ അംഗങ്ങളല്ലാത്ത എം എല്‍ എമാര്‍ യോഗത്തിനെത്തി.

yogendrayadav-bhushan

മനീഷ് സിസോദിയയാണ് ഞങ്ങളെ ദേശീയ കൗണ്‍സിലില്‍ നിന്നും പുറത്താക്കാനുള്ള പ്രമേയം വായിച്ചത്. ആരാണ് അദ്ദേഹത്തിന് ആ അധികാരം നല്‍കിയത്. ആര് പറഞ്ഞിട്ടാണ് സിസോദിയ പ്രമേയം വായിച്ചത്. തങ്ങളെ ശാരീരികമായി ആക്രമിക്കുക വരെ ചെയ്തു. തങ്ങള്‍ ജീവനും കൊണ്ട് രക്ഷപ്പെടുകയായിരുന്നു. കെജ്രിവാള്‍ തന്റെ നല്ല ഗുണങ്ങള്‍ പ്രകടിപ്പിക്കുമെന്ന് കരുതി. എന്നാല്‍ റഷ്യയിലെ സ്റ്റാലിന്‍ യുഗത്തെ ഓര്‍മിപ്പിക്കുന്ന തരത്തിലാണ് ഇപ്പോള്‍ കെജ്രിവാള്‍.

manishsisodia

മാര്‍ച്ച് 28നാണ് വിമത നേതാക്കളായ പ്രശാന്ത് ഭൂഷണെയും യോഗേന്ദ്ര യാദവിനെയും എ എ പി ദേശീയ കൗണ്‍സിലില്‍ നിന്നും പുറത്താക്കിയത്. പ്രശാന്ത് ഭൂഷണും യാദവും പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളാണ്. 58 കാരനായ ഭൂഷണ്‍ മുതിര്‍ന്ന അഭിഭാഷകനും സാമൂഹ്യ പ്രവര്‍ത്തകനുമാണ്. തനിക്കെതിരേ കെജ്രിവാളും കൂട്ടരും ഉയര്‍ത്തിയ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതുമാണെന്നും പ്രശാന്ത് ഭൂഷണ്‍ കത്തില്‍ ആരോപിച്ചു.

aap-logo
English summary
Rebel AAP leader Prashant Bhushan writes an open letter to Delhi Chief Minister Arvind Kejriwal accusing him of turning AAP a high command-oriented party.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X