കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ക്കും വിഷമമുണ്ടാക്കി നിസ്‌കരിക്കരുത്; റോഡിലെ നിസ്‌കാരത്തെ കുറിച്ച് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തരേന്ത്യയില്‍ വിവാദ വിഷയമാണ് റോഡിലെ നിസ്‌കാരം. വെള്ളിയാഴ്ച പ്രാര്‍ഥനകള്‍ മുസ്ലിംകള്‍ റോഡില്‍ നിര്‍വഹിക്കുന്നതാണ് വിഷയം. പള്ളിയില്‍ തിരക്കേറുന്ന വേളയില്‍ വിശ്വാസികള്‍ റോഡിലേക്കും പ്രാര്‍ഥനക്ക് വേണ്ടി വരി നില്‍ക്കും. ഏറെ കാലമായി നടക്കുന്നതാണിത്. എന്നാല്‍ അടുത്തിടെ ഇതിനെതിരെ ഹിന്ദുത്വ ശക്തികള്‍ പ്രതിഷേധിച്ചിരുന്നു. നോയിഡയില്‍ ചിലര്‍ മുസ്ലിംകള്‍ നിസ്‌കരിക്കുന്ന സ്ഥലത്തു വന്ന് ജയ് ശ്രീറാം വിളിക്കുകയും പോലീസ് ഇടപെടലുമുണ്ടായി. ഈ സാഹചര്യത്തിലാണ് അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് അംഗം ഖാലിദ് റശീദ് ഫാറംഗി മഹ്ലിയുടെ പ്രതികരണം ശ്രദ്ധേയമാകുന്നത്.

Bjp

ആര്‍ക്കും ശല്യമാകുന്ന തരത്തില്‍ നമസ്‌കരിക്കരുതെന്ന് ഖാലിദ് റശീദ് പറഞ്ഞു. അല്ലാഹുവിന്റെ മുന്നിലാണ് നമസ്‌കാരം നിര്‍വഹിക്കേണ്ടത്. റോഡില്‍ പതിവായി ആരും നമസ്‌കരിക്കാറില്ല. വെള്ളിയാഴ്ചകളിലാണ് ഇങ്ങനെ കാണാറ്. ചില പള്ളികളില്‍ സ്ഥല പരിമിതി മൂലമാണ് ഇങ്ങനെ ചെയ്യാറ്. എന്നാല്‍ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ വിശ്വാസികള്‍ മറ്റു സൗകര്യം തേടണമെന്നും അദ്ദേഹം പറഞ്ഞു.

നമസ്‌കരിക്കുന്ന സ്ഥലത്ത് ജയ് ശ്രീറാം വിളിച്ച സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. ഇത്തരം വിവാദങ്ങള്‍ അനാവശ്യമാണ്. നിര്‍ബന്ധിച്ച് മറ്റുള്ളവരെ ജയ് ശ്രീറാം വിളിപ്പിക്കാന്‍ രാമന്‍ പറഞ്ഞിട്ടില്ല. എങ്ങനെയാണ് എല്ലാവരും ആദരിക്കുന്ന രാമന്റെ പേര് ദുരുപയോഗം ചെയ്യാന്‍ സാധിക്കുക. ഇത്തരക്കാര്‍ രാമനെ കുറിച്ച് കൂടുതല്‍ പഠിക്കണം എന്നും ഖാലിദ് റശീദ് പറഞ്ഞു.

ഇന്ത്യയ്ക്ക് വന്‍ ഓഫറുമായി ഇറാന്‍; മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ, അകന്നിട്ടും വിടാതെ...ഇന്ത്യയ്ക്ക് വന്‍ ഓഫറുമായി ഇറാന്‍; മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ, അകന്നിട്ടും വിടാതെ...

അതേസമയം, മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാനാ വാലി റഹ്മാനിയും വിഷയത്തില്‍ പ്രതികരിച്ചു. തുറന്ന സ്ഥലങ്ങളില്‍ നമസ്‌കരിക്കുന്നതില്‍ മതപരമായി തെറ്റില്ല. വിഷയം വലുതാക്കുന്നതിനോട് യോജിപ്പില്ല. ഇത്തരം സംഭവങ്ങള്‍ മുസ്ലിംകള്‍ക്കെതിരായ വിഷയമാക്കി മാറ്റാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും റഹ്മാനി പറഞ്ഞു.

English summary
Open Namaz Should Not cause inconvenience to others- AIMPLB
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X