കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭക്ഷണം നൽകാൻ കൂട് തുറന്നു; ഉടമയുടെ കൈയ്യിൽ കടിച്ച് പാമ്പ്, വൈറൽ വീഡിയോ

Google Oneindia Malayalam News

ദില്ലി: വളർത്ത് പാമ്പ് അപ്രതീക്ഷിതമായി ഉടമയെ കടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. ഭക്ഷണം നൽകാനായി പാമ്പിനെ സൂക്ഷിച്ചിരിക്കുന്ന കൂടിന് മുകളിലെ ഷീറ്റ് മാറ്റിയപ്പോഴായിരുന്നു അപ്രതീക്ഷിത ആക്രമം. ഉടമയായ സ്ത്രീയുടെ കൈകളിൽ ചുറ്റി പിടിച്ച് പാമ്പ് കടിക്കുകയായിരുന്നു.

snak-1666703555.jpg -P

ചിത്രം കടപ്പാട്-Daily Loud

വളരെ സ്നേഹത്തോടെ പാമ്പിന്റെ പേര് വിളിച്ച് സ്ത്രീ അതിന്റെ കൂട് തുറക്കുന്നത് വീഡിയോയിൽ കാണാം. കൂട് തുറന്നതോടെ പാമ്പ് തല പുറത്തേക്കിട്ട് പത്തിവിടർത്തി നിൽക്കുകയാണ്. സ്ത്രീ പേര് വിളിച്ച് വീണ്ടും അടുത്തേക്ക് പോകുന്നതിനിടെയാണ് പാമ്പ് ഇവരുടെ കൈയ്യിൽ കടിച്ചത്. അടുത്ത് നിന്നൊരാൾ പാമ്പിനെ പിടിച്ച് മാറ്റാൻ ശ്രമിക്കുമ്പോൾ പൂർണമായും പാമ്പ് അവരുടെ തോളിലേക്ക് ചുറ്റിക്കയറുകയായിരുന്നു.

അവരെ രക്ഷിക്കാൻ പരമാവധി ചുറ്റുമുളളവർ ശ്രമിക്കുന്നുണ്ട്. ഇതിനിടയിൽ ഇവരുടെ കൈയ്യിൽ നിന്നും രക്തം നിലത്തേക്ക് ഉറ്റി വീഴുന്നുണ്ട്. കടിച്ച പാമ്പ് ഏതാണെന്നോ ഇത് എവിടെ നിന്നുള്ള വീഡിയോ ആണെന്നോ വ്യക്തമല്ല. വിഷ പാമ്പാണോ കടിച്ചതെന്ന കാര്യവും അറിയില്ല.

വീഡിയോ ഇതിനകം 80 ലക്ഷത്തിലധികം പേർ കണ്ട് കഴിഞ്ഞു. പാമ്പിനെ അരുമയാക്കുന്നതിന്റെ അപകടത്തെ കുറിച്ചാണ് പലരും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. ഇവ ഏത് രീതിയിലാണ് പ്രതികരിക്കുകയെന്ന് ഉറപ്പില്ലാത്തതിനാൽ അപകടകാരികളായ പാമ്പുകളെ വളർത്താതിരിക്കുന്നതാണ് ഉത്തമമെന്നാണ് പലരും ഉപദേശിക്കുന്നത്.

വീഡിയോ ഇവിടെ കാണാം

ബിഗ് ബോസിലേക്ക് പോയത് എന്തിന്? ഒടുവിൽ വെളിപ്പെടുത്തി റോബിൻ രാധാകൃഷ്ണൻ, 'രണ്ടാഴ്ച തികയ്ക്കില്ലെന്ന് പറഞ്ഞു'ബിഗ് ബോസിലേക്ക് പോയത് എന്തിന്? ഒടുവിൽ വെളിപ്പെടുത്തി റോബിൻ രാധാകൃഷ്ണൻ, 'രണ്ടാഴ്ച തികയ്ക്കില്ലെന്ന് പറഞ്ഞു'

'ഗവർണർ ആരാ മഹാരാജാവോ?, അംഗീകരിക്കാനാകില്ല'; സതീശനെ തള്ളി കെ മുരളീധരൻ'ഗവർണർ ആരാ മഹാരാജാവോ?, അംഗീകരിക്കാനാകില്ല'; സതീശനെ തള്ളി കെ മുരളീധരൻ

അമേരിക്കയില്‍ കുഞ്ഞുങ്ങള്‍ക്ക് ഈ പേരിടരുത്, വിലക്കി സംസ്ഥാനങ്ങള്‍; സംഭവം ഇങ്ങനെ...അമേരിക്കയില്‍ കുഞ്ഞുങ്ങള്‍ക്ക് ഈ പേരിടരുത്, വിലക്കി സംസ്ഥാനങ്ങള്‍; സംഭവം ഇങ്ങനെ...

English summary
opened the nest to feed; Snake bites owner's hand, viral video
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X