കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ വാര്‍ഷികം: സുവര്‍ണ ക്ഷേത്രത്തില്‍ സംഘര്‍ഷം

  • By Desk
Google Oneindia Malayalam News

അമൃത്സര്‍: ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന്റെ മുപ്പത്തിനാലാമത് വാര്‍ഷിക ചടങ്ങുകള്‍ക്കിടെ സുവര്‍ണക്ഷേത്ര പരിസരത്ത് സംഘര്‍ഷം. സിഖ് മതവിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാ കേന്ദ്രമായ അകാല്‍ തഖ്ദിന് സമീപത്ത് വെച്ചാണ് റാഡിക്കല്‍ സിഖുക്കാരും ശിരോമണി ഗുരുധ്വാര പ്രബന്ധക് കമ്മിറ്റി (എസ്.പി.ജി.സി) അംഗങ്ങളും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്.

വാളുകളും വടികളുമായി എത്തിയ പ്രവര്‍ത്തകര്‍ അകാല്‍ തക്കിലെ വിശുദ്ധകേന്ദ്രമായ ഹര്‍മന്ദിര്‍ സാഹിബിന് 100 അടി അകലെ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പ്രതിഷേധക്കാരെ നീക്കം ചെയ്യുന്നതിനിടെ ഒരു എസ്.പി.ജി.സി അംഗത്തിന് പരിക്കേറ്റു. സിഖ് മതവിശ്വാസികള്‍ക്ക് പ്രത്യേക രജ്യമെന്ന ഖലിസ്ഥാന്‍ വാദവുമായി എത്തി വിഘടനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ട് ചടങ്ങുകള്‍ക്കിടെ മുന്നോട്ട് വന്നവരെ എസ്.പി.ജി.സി അംഗങ്ങള്‍ നീ്ക്കം ചെയ്യുകയായിരുന്നു.

golden-temple

കര്‍മ്മസേനാംഗങ്ങളുടെ അവസരോചിതമായ ഇടപെടല്‍ മൂലമാണ് സംഘര്‍ഷം നിയന്ത്രിക്കാനായതെന്ന് എസ്.പി.ജി.സി ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ വിഘടനവാദികളില്‍ ഒരാളെ എസ്.പി.ജി.സി അംഗങ്ങള്‍ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. 1984 ലെ പട്ടാള നടപടിയില്‍ കൊല്ലപ്പെട്ട 100 നൂറില്‍പരം ആളുകള്‍ ജീവന്‍ബലിയര്‍പ്പിച്ചതിന്റെ ഓര്‍മ്മപുതുക്കുന്ന പരിപാടിയാണ് നടന്നത്.

ചടങ്ങുകളെല്ലാം സമാധാനപരമായി നടന്നുകൊണ്ടിരിക്കുയാണെന്ന് അകാല്‍ തഖ്ദിലെ പുരോഹിത മേധാവി ഗുരുബച്ചന്‍ സിങ്ങ് പറഞ്ഞു. ജര്‍ണയില്‍ സിങ്ങ് ഭിന്ദ്രന്‍ വാലയുടെ നേതൃത്വത്തിലുള്ള വിഘടനവാദ സംഘടയെ അമര്‍ച്ച ചെയ്യാനായി 1984 ജൂണ്‍മാസത്തിലാണ് അമൃത്സറിലെ സുവര്‍ണക്ഷേത്രത്തില്‍ സൈനിക നടപടിയുണ്ടായത്. അക്രമത്തിലും പ്രത്യാക്രമണത്തിലുമായി ക്ഷേത്രത്തില്‍ തീര്‍ത്ഥാടകരായി എത്തിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പടേയുള്ള നൂറ് കണക്കിന് ആളുകള്‍ അന്ന് മരിച്ചിരുന്നു.

English summary
Clash In Golden Temple Complex On Operation Blue Star Anniversary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X