ഓപ്പറേഷന്‍ ചോക്‌സി: ഇന്ത്യന്‍ സംഘത്തില്‍ പ്രധാനിയായി വനിത സിബിഐ ഉദ്യോഗസ്ഥ, ഡൊമിനിക്കയില്‍ എത്തി
ദില്ലി: വായ്പ തട്ടിപ്പ് നടത്തിയ ഇന്ത്യയില്‍ നിന്നും മുങ്ങിയ വജ്രവ്യാപാരി മെഹുല്‍ ചോക്‌സിയെ തിരികെ കൊണ്ടുവരാന്‍ ഇന്ത്യയില്‍ നിന്നുള്ള എട്ട് അംഗ മള്‍ട്ടി ഏജന്‍സി സംഘം ഡൊമിനിക്കയില്‍ എത്തി. ആന്റിഗ്വയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തെത്തുടര്‍ന്ന് മെഹുല്‍ ചോക്‌സി ഇപ്പോള്‍ ജയിലില്‍ കഴിയുകയാണ്. 2018 മുതല്‍ ആന്റിഗ്വയില്‍ കഴിയുകയാണ്.

മെയ് 28 ന് (വെള്ളിയാഴ്ച) ചെറിയ ദ്വീപ് രാജ്യത്ത് എത്തിയ സംഘം നാളെ കോടതിയില്‍ നടക്കുന്ന ഹിയറിംഗിന് ഹാജരാകും. അവിടത്തെ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായി വിവാദമായ കേസില്‍ ഡൊമിനിക്കന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ ഇന്ത്യന്‍ സംഘം സഹായിക്കും. ഓപ്പറേഷന്‍ ചോക്‌സി എന്ന പേരിട്ട ദൗത്യത്തില്‍ സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ് (സിആര്‍പിഎഫ്) എന്നിവയില്‍ നിന്ന് രണ്ട് വീതം ഓഫിസര്‍മാരാണുള്ളത്.
മുംബൈയിലെ ബാങ്കിംഗ് തട്ടിപ്പ് കേസ് അന്വേഷിക്കുന്ന സിബിഐ സംഘത്തിന്റെ മേധാവി ശരദാ റൗത്ത് ആണ് ടീമിനെ നയിക്കുന്നത്. മെഹുല്‍ ചോക്‌സിയും നീരവ് മോദിയും ചേര്‍ന്ന് പഞ്ചാബ് ബാങ്കില്‍ നടത്തിയ 13,500 കോടി രൂപ തട്ടിയെടുത്ത കേസ് അന്വേഷിക്കുന്ന സംഘത്തിലെ പ്രധാനിയാണ് ശാരദ റൗട്ട്.
അതേസമയം, ചോക്‌സിയെ ഇന്ത്യയിലേക്ക് കൈമാറുന്നത് ജൂണ്‍ 2 വരെ ഡൊമിനിക്കന്‍ ഹൈക്കോടതി വിലക്കയിരുന്നു. ആന്റിഗ്വയിലെ ജോളി ഹാര്‍ബറില്‍ നിന്ന് തന്നെ പൊലീസ് ഡൊമിനിക്കയിലേക്ക് റാഞ്ചിക്കൊണ്ടു പോകുകയായിരുന്നെന്ന് ചോക്‌സി ആരോപിക്കുന്നു. ഡൊമിനിക്കന്‍ ജയിലില്‍ കഴിയുന്ന ചോക്‌സിയുടെ ചിത്രം നേരത്തെ പുറത്തുവന്നിരുന്നു. കാമുകിയുമായി കറങ്ങാന്‍ പോയപ്പോഴാണ് ചോക്‌സിയെ പിടികൂടിയത്.
ചോക്സിയുടെ ശരീരത്തില്‍ പരിക്കേറ്റ പാടുകളുണ്ട്. ഇരുമ്പ് കമ്പികള്‍ക്ക് പിന്നില്‍ ചോക്സി നില്‍ക്കുന്ന ചിത്രമാണ് പുറത്തുവന്നത്. ഇത് ലോക്കപ്പിന് സമാനമായ അന്തരീക്ഷമാണ്. മറ്റ് ചിത്രങ്ങളില്‍ നിന്നാണ് ശരീരത്തിലെ പരിക്കേറ്റ പാടുകള്‍ വ്യക്തമാകുന്നത്. കയ്യിലാണ് മുറിപ്പാടുകള്‍ ഉള്ളത്.
ഹോളിവുഡ് ലോകത്ത് നിന്ന് മായാത്ത സുന്ദരി; മെര്‍ലിന്‍ മണ്‍റോയുടെ ജന്മദിനം ഓര്‍ത്ത് സിനിമലോകം












Click it and Unblock the Notifications