ഓപ്പറേഷന് കാവേരി: സുഡാനില്‍ നിന്ന് 3000 ഇന്ത്യക്കാരെ ഒഴിപ്പിച്ചു, അവസാനഘട്ടത്തിലേക്ക്
ദില്ലി: ആഭ്യന്തരകലാപം രൂക്ഷമായ സുഡാനില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ഓപ്പറേഷന് കാവേരി അവസാന ഘട്ടത്തിലേക്ക്. 3000ഓളം ഇന്ത്യക്കാരെ ഒഴിപ്പിച്ചെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. പ്രായമായവരെ ഒഴിപ്പിക്കാന്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പതിനാറാമാത് സംഘത്തെ സുഡാനില്‍ നിന്ന് രാത്രി ജിദ്ദയില്‍ എത്തിച്ചു.

സുഡാനില്‍ നിന്നുള്ള 365 ഇന്ത്യക്കാര്‍ ഓപ്പറേഷന് കാവേരിയുടെ കീഴില്‍ ദില്ലിയിലെത്തിച്ചിരുന്നു. സംഘര്‍ഷം രൂക്ഷമായ സുഡാനില്‍ നിന്ന് ഓരോ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കുകയാണ്. ഇന്ന് 180 പേര് ജിദ്ദയില്‍ നിന്ന് കൊച്ചിയില്‍ എത്തിയിരുന്നു. ജിദ്ദിയില്‍ നിന്നും നേരിട്ടുള്ള സ്പൈസ് ജെറ്റ് വിമാനത്തിലാണ് ഇവരെ നാട്ടിലെത്തിച്ചത്. ഇന്ന് ആറ് മണിയോടെയാണ് ഇവര്‍ കൊച്ചിയില്‍ എത്തിയത്.
കഴിഞ്ഞഢ ദിവസം 22 പേരാണ് കേരളത്തില്‍ എത്തിയത്. ദില്ലിയില്‍ നിന്നുള്ള എയര്‍ ഏഷ്യ വിമാനത്തില്‍ 13 പേര് കൊച്ചിയിലും ഇന്‍ഡിഗോ വിമാനത്തില്‍ 9 പേര് തിരുവനന്തരപുരത്തുമാണ് എത്തിയത്. ഇതോടെ നാലു ദിവസത്തിനുള്ളില്‍ സുഡാനില്‍ നിന്നും കേരളത്തില്‍ എത്തിയവരുടെ ആകെ എണ്ണം 80 ആയി.
ബംഗലുരുവില്‍ നിന്ന് 40 പേരും ദില്ലിയില്‍ നിന്ന് 33 പേരും മുംബൈയില്‍ നിന്ന് 7 പേരും ഇതിനോടകം കേരളത്തില്‍ എത്തിയിട്ടുണ്ട്. 23 - ഓളം പേര് ബംഗളൂരുവില്‍ ക്വാറന്റീനിലാണെന്നാണ് ലഭിക്കുന്ന വിവരം. ഇവിടെ മെയ് 2, 3 തീയതികളില്‍ കേരളത്തിലേക്ക് അയയ്ക്കുമെന്ന് കരുതുന്നു. വിമാനത്താവളങ്ങളിലെത്തിയ മലയാളികളെ നോര്‍ക്ക റൂട്ട്സ് പ്രതിനിധികള്‍ സ്വീകരിച്ച് വീടുകളിലേയ്ക്ക് യാത്രയാക്കിയിരുന്നു.
അതേസമയം, സുഡാനില്‍ സൈന്യവും അര്‍ദ്ധ സൈനിക വിഭാഗവും തമ്മില്‍ തുടരുന്ന സംഘര്‍ഷം രൂക്ഷമായി തുടരുകയാണ്. പ്രശ്നബാധിത മേഖലയില്‍ നിന്ന് പൗരന്മാര്ക്ക് രക്ഷപ്പെടാന്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ പരാജയപ്പെട്ടതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. മേഖലയില്‍ വ്യോമാക്രമണം ഉള്‍പ്പടെ രൂക്ഷമായിട്ടുണ്ട്. ആക്രമണത്തില്‍ ഇതുവരെ 500 ല്‍ കൂടുതല്‍ പേര് മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
ദീര്‍ഘ കാലം രാജ്യം ഭരിച്ച ഉമറുല്‍ ബഷീറിനെ 2019ല്‍ പുറത്താക്കിയ പട്ടാള അട്ടിമറിക്ക് നേതൃത്വം നല്കിയ രണ്ട് വിഭാഗങ്ങള്‍ തമ്മിലാണ് ഇപ്പോള്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. ജനറല്‍ അബ്ദുള്‍ ഫത്തഫ് അല്‍ ബുര്‍ഹാന്‍ നേതൃത്വം നല്കുന്ന സൈന്യമാണ് ഒരു വശത്ത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സായുധ റിബലുകളായി തുടങ്ങി ബഷീറിന്റെ സ്വന്തക്കാരായി ഔദ്യോഗിക അംഗീകാരം നേടിയെടുത്ത റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സസാണ് മറുവശത്ത്.
-
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
രവിവർമ്മ ചിത്രം യശോദയും കൃഷ്ണനും ലേലത്തിൽ പോയത് 167.2 കോടിക്ക്; സ്വന്തമാക്കിയത് ഈ കോടീശ്വരൻ -
പ്രവചിക്കാനാകാതെ നേമത്തിലെ അടിയൊഴുക്ക്












Click it and Unblock the Notifications