കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന്റെ സേവ് കര്‍ണാടകയ്ക്ക് മുന്നില്‍ തണ്ടൊടിഞ്ഞ് ഓപ്പറേഷന്‍ താമര; കെസി-ഡികെ നീക്കം വിജയം

Google Oneindia Malayalam News

Recommended Video

cmsvideo
തണ്ടൊടിഞ്ഞ് ഓപ്പറേഷന്‍ താമര | Oneindia Malayalam

ബെംഗളൂരു: കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ആദ്യ നിമിഷം മുതല്‍ തന്നെ സംസ്ഥാന ഭരണം പിടിക്കാനുള്ള ശ്രമങ്ങള്‍ ബിജെപി നടത്തുന്നുണ്ട്. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തെ പിന്തള്ളി ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയില്‍ യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തായിരുന്നു അധികാരം പിടിക്കാനുള്ള ആദ്യ ശ്രമം ബിജെപി നടത്തിയത്.

എന്നാല്‍ അധികാരത്തില്‍ എത്താനുള്ള ബിജെപിയുടെ ഒരോ നീക്കങ്ങളേയും സമര്‍ത്ഥമായി പ്രതിരോധിച്ച് വരികയായിരുന്നു കോണ്‍ഗ്രസും ജെഡിഎസും. ഏറ്റവും ഒടുവിലായി സ്വതന്ത്രനടക്കമുള്ള രണ്ടുപേരെക്കൊണ്ട് സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിപ്പിച്ചും കോണ്‍ഗ്രസ് എംല്‍എമാരെ ചാക്കിലാക്കിയും ബിജെപി ശ്രമം തുടര്‍ന്നു. എന്നാല്‍ രണ്ടാം ഓപ്പറേഷന്‍ താമര എന്നറിയപ്പെട്ട ആ നീക്കങ്ങളെ കോണ്‍ഗ്രസ് വീണ്ടും വളച്ചൊടിച്ച് പെട്ടിയിലാക്കിയിരിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ..

ഓപ്പറേഷന്‍ താമര

ഓപ്പറേഷന്‍ താമര

എംഎല്‍എമാരെ വശത്താക്കി കര്‍ണാടകയിലെ കോണ്‍ഗ്രസ്-ദള്‍ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ആരംഭിച്ച രണ്ടാം ഓപ്പറേഷന്‍ താമര കോണ്‍ഗ്രസിന്റെ സമര്‍ത്ഥമായ നീക്കങ്ങള്‍ക്ക് മുന്നില്‍ പരാജയപ്പെട്ടതോടെ ബിജെപി താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഓപ്പറേഷന്‍ സേവ് കര്‍ണാടക

ഓപ്പറേഷന്‍ സേവ് കര്‍ണാടക

ബിജെപിയുടെ ഓപ്പറേഷന്‍ താമരയെ പൊളിക്കാന്‍ കോണ്‍ഗ്രസ് നടത്തിയത് ഓപ്പറേഷന്‍ സേവ് കര്‍ണാടകയായിരുന്നു. ഏത് വിധേനയും സര്‍ക്കാറിനെ നിലനിര്‍ത്തുക എന്ന ഹൈക്കമാന്‍ഡ് നിര്‍ദേശവുമായി കര്‍ണാടകയിലെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് അണിയറ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്.

ഡികെ ശിവകുമാറും

ഡികെ ശിവകുമാറും

കെസി വേണുഗോപാലിന് ശക്തമായ പിന്തുണയുമായി ഡികെ ശിവകുമാറും നിന്നു. അനുനയം വേണ്ടിടക്ക് അനുനയം ഭീഷണി വേണ്ടിടത്ത് ഭീഷണി വാഗ്ദാനങ്ങള്‍, സ്ഥാനത്യാഗം തുടങ്ങിയ മാര്‍ഗങ്ങളാണ് കോണ്‍ഗ്രസ് പുറത്തെടുത്തത്.

ചര്‍ച്ച

ചര്‍ച്ച

വേണുഗോപാലും, ഉപമുഖ്യമന്ത്രി ജി പരമേശ്വരയും ഡികെ ശിവകുമാറും ബെഗളൂരു, മുംബൈ എന്നിവിടങ്ങളില്‍ കേന്ദീകരിച്ചുള്ള നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കി. മുതിര്‍ന്ന നേതാവായ മല്ലികാര്‍ജുന്‍ ഖര്‍ഗെയായിരുന്നു ദില്ലിയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.

രാഹുല്‍

രാഹുല്‍

വിദേശത്തായിരുന്നെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഓരോ നീക്കങ്ങളും സസൂക്ഷ്മം. നിരീക്ഷിച്ചു. കര്‍ണാടകത്തിലേയും ദില്ലിയിലേയും നേതാക്കളുമായി രാഹുല്‍ ഗാന്ധി അതാത് സമയം ബന്ധപ്പെട്ട് വിവരങ്ങള്‍ ആരായുകയും നിര്‍ദ്ദേശങ്ങള്‍ കൊടുക്കുകയും ചെയ്തു.

ബിജെപിയുടെ ലക്ഷ്യം

ബിജെപിയുടെ ലക്ഷ്യം

മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പിലേറ്റ തോല്‍വിയുടെ ക്ഷീണം മാറ്റാനായി ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കര്‍ണാടകയില്‍ അധികാരം പിടിക്കുക എന്നായിരുന്നു ബിജെപിയുടെ ലക്ഷ്യം. എന്നാല്‍ സകല സജ്ജീകരണങ്ങളുമായിട്ടായിരുന്നു കോണ്‍ഗ്രസ് നേരിട്ടത്

മന്ത്രിസ്ഥാനം

മന്ത്രിസ്ഥാനം

വിമത എംഎല്‍എമാരുമായി കോണ്‍ഗ്രസ് നേതാക്കള്‍ നിരന്തരം ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കാതിരിക്കാന്‍ മന്ത്രിസ്ഥാനം ഉള്‍പ്പടെയുള്ള വാഗ്ദാനങ്ങളായിരുന്നു പാര്‍ട്ടി ഇവര്‍ക്ക് മുന്നില്‍ വെച്ചത്.

കൃത്യമായ നിര്‍ദ്ദേശം

കൃത്യമായ നിര്‍ദ്ദേശം

എതിര്‍പ്പുകള്‍ മറികടന്ന് ബിജെപി അനുകൂല നിലപാടെടുത്താല്‍ ഭാവി അവതാളത്തിലാകുമെന്ന് വിമതര്‍ക്ക് കൃത്യമായ നിര്‍ദ്ദേശം നല്‍കി. ആടി നില്‍ക്കുന്ന എംഎല്‍എമാരുടെ വീടുകള്‍ വളഞ്ഞ് പ്രവര്‍ത്തകര്‍ക്ക് കോണ്‍ഗ്രസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് വിമത എംഎല്‍എമാരെ സമ്മര്‍ദ്ദത്തിലാക്കി.

ഭീഷണിയും

ഭീഷണിയും

കോണ്‍ഗ്രസിനെ കയ്യൊഴിഞ്ഞ് രാജിവെച്ച് പിന്നീട് മത്സരിക്കാന്‍ നിയമപരമായി വിലക്ക് നേരിടേണ്ടി വന്നേക്കുമെന്ന കാട്ടി കൂറുമാറ്റ നിയമം സംബന്ധിച്ച് എംഎല്‍എമാര്‍ക്ക് ക്ലാസ് നല്‍കി. റെയ്ഡ് ഉള്‍പ്പടേയുള്ള ഭീഷണിയും ചിലര്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് നടത്തി.

കോണ്‍ഗ്രസ് സജ്ജം

കോണ്‍ഗ്രസ് സജ്ജം

എംഎല്‍എമാരെ പിടിച്ചു നിര്‍ത്താനുള്ള നീക്കം പരാജയപ്പെടുകയും അട്ടിമറിയിലൂടെ ബിജെപി ഭരണം പിടിക്കുകയും ചെയ്താല്‍ സുപ്രീംകോടതിയില്‍ നിയമപരമായി നേരിടാന്‍ മുതിര്‍ന്ന അഭിഭാഷകരേയും ദില്ലിയില്‍ കോണ്‍ഗ്രസ് സജ്ജമാക്കിയിരുന്നു.

യെദ്യൂരപ്പ മടങ്ങി

യെദ്യൂരപ്പ മടങ്ങി

കോണ്‍ഗ്രസ് പ്രതിരോധത്തിന് മുന്നില്‍ ദൗത്യം വിജയിക്കില്ലെന്ന് ഉറപ്പായതിനാല്‍ ഹരിയാനയിലെ റിസോര്‍ട്ടില്‍ നിന്നു ബിജെപി കര്‍ണാടക അധ്യക്ഷന്‍ യെദ്യൂരപ്പയും കുറച്ച് എംഎല്‍എമാരും ബെംഗളൂരിവിലേക്ക് മടങ്ങി. ബാക്കി എംഎല്‍എമാര്‍ ഇന്നും നാളെയുമായി മടങ്ങും.

രമേഷ് ജര്‍ക്കിഹോളി

രമേഷ് ജര്‍ക്കിഹോളി

മുംബൈയിലെ റിനൈസന്‍സ് ഹോട്ടലില്‍ തങ്ങുന്ന 5 കോണ്‍ഗ്രസ് വിമതര്‍ക്ക് നേതൃത്വം നല്‍കുന്ന രമേഷ് ജര്‍ക്കിഹോളിയെ മുഖ്യമന്ത്രി കുമാരസ്വാമി നേരിട്ട് വിളിച്ചാണ് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തത് എന്നാണ് വിവരം. ജര്‍ക്കിഹോളിയും അദ്ദേഹത്തോട് ഒപ്പമുള്ളവരും ഇന്ന് മടങ്ങിയെത്തും.

സ്ഥാനത്യാഗം

സ്ഥാനത്യാഗം

മറ്റൊരു വിമതന്‍ ഭീമ നായക് ഇന്നലെയെത്തി. സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ച സ്വതന്ത്ര എംഎല്‍എ നാഗേഷിനും ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം നല്‍കും. വിമതര്‍ക്ക് വേണ്ടി 5 കോണ്‍ഗ്രസ് മന്ത്രിമാര്‍ സ്ഥാനത്യാഗത്തിന് തയ്യാറായതായും പാര്‍ട്ടി വ്യത്തങ്ങള്‍ വ്യക്തമാക്കുന്നു.

English summary
operation lotus vs operation save karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X