കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓപ്പറേഷന്‍ സമുദ്ര സേതു 2: ഓക്‌സിജനുമായി നാവിക സേനയുടെ ആദ്യ കപ്പല്‍ കര്‍ണാടകയില്‍ എത്തി

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ വലിയ രീതിയിലുള്ള ഓക്‌സിജന്‍ ക്ഷാമമാണ് അനുഭവിക്കുന്നത്. ഈ സാഹചര്യത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നടക്കം ഒക്‌സിജന്‍ ഇന്ത്യയിലേക്ക് എത്തിക്കുന്നുണ്ട്. ഇന്ത്യയിലേക്ക് ഓക്‌സിജന്‍ എത്തിക്കുന്ന ദൗത്യത്തില്‍ ഇന്ത്യന്‍ നാവിക സേനയും പങ്കാളിയായിരുന്നു. നാവിക സേനയുടെ തല്‍വാര്‍ യുദ്ധ ക്കപ്പല്‍ 54 ടണ്‍ ഓക്‌സിജനുമായി കര്‍ണാടകയിലെ മംഗളൂരുവില്‍ എത്തി. ബഹ്‌റിനീല്‍ നിന്നാണ് ഓക്‌സിജന്‍ ഇന്ത്യയിലേക്ക് എത്തിച്ചത്.

covid

'റംസാൻ ,ഹീ ഈസ് നോട്ട് ഫിറ്റ് ഫോര്‍ ദിസ് ഗെയിം'; കാരണം എന്തെന്ന് പറഞ്ഞ് പ്രേക്ഷകന്റെ കുറിപ്പ്.. വൈറൽ'റംസാൻ ,ഹീ ഈസ് നോട്ട് ഫിറ്റ് ഫോര്‍ ദിസ് ഗെയിം'; കാരണം എന്തെന്ന് പറഞ്ഞ് പ്രേക്ഷകന്റെ കുറിപ്പ്.. വൈറൽ

ഓക്‌സിജന്‍ ക്ഷാമം നേരിടുന്ന പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ഒക്‌സിജന്‍ ഇന്ത്യയിലേക്ക് എത്തിക്കുന്ന ദൗത്യത്തിലാണ് നാവിക സേന പങ്കാളിയായത്. ഈ ദൗത്യത്തിന് ഓപ്പറേഷന്‍ സമുദ്ര സേതു 2 എന്നാണ് പേരിട്ടിരിക്കുന്നത്.

2016 ൽ 3 മണ്ഡലങ്ങളിൽ.. 2021ൽ 5 ഇടത്ത് 50,000 കടന്ന് ബിജെപി...8 മണ്ഡലങ്ങളിൽ രണ്ടാമത്2016 ൽ 3 മണ്ഡലങ്ങളിൽ.. 2021ൽ 5 ഇടത്ത് 50,000 കടന്ന് ബിജെപി...8 മണ്ഡലങ്ങളിൽ രണ്ടാമത്

ഇന്ത്യയില്‍ നിന്നും പുറപ്പെട്ട ഒമ്പത് കപ്പലുകളില്‍ ആദ്യം തിരിച്ചെത്തിയത് തലവാര്‍ ആണ്. മംഗളൂരുവില്‍ എത്തിയ ഓക്‌സിജന്‍ കര്‍ണാടകയിലെ വിവിധ ആശുപത്രികളില്‍ വിതരണം ചെയ്യും . കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ ഓക്‌സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് നിരവധി മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കവടിയാറിലെ ഫ്‌ളാറ്റില്‍ കോണ്‍ഗ്രസ് രഹസ്യ യോഗം; ഉമ്മന്‍ ചാണ്ടി പങ്കെടുത്തു, അണിയറയില്‍ ചരടുവലികവടിയാറിലെ ഫ്‌ളാറ്റില്‍ കോണ്‍ഗ്രസ് രഹസ്യ യോഗം; ഉമ്മന്‍ ചാണ്ടി പങ്കെടുത്തു, അണിയറയില്‍ ചരടുവലി

ഓപ്പറേഷന്‍ സമുദ്ര സേതു 2
ഇന്ത്യന്‍ നാവിക സേനയുടെ നേതൃത്വത്തില്‍ ഓക്‌സിജന്‍ ഇന്ത്യയില്‍ എത്തിക്കുന്ന ദൗത്യത്തെയാണ് ഓപ്പറേഷന്‍ സമുദ്ര സേതു 2 എന്ന് വിശേഷിപ്പിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്ന് എത്രയും പെട്ടെന്ന് ഇന്ത്യയിലേക്ക് ഓക്‌സിജന്‍ എത്തിക്കുന്നതിനാണ് ഈ ദൗത്യത്തിന് തുടക്കമിട്ടത്.

ആദ്യ ഭാര്യയുമായുള്ള പ്രശ്‌നങ്ങളില്‍ തുണയായത് റിതു; വിവാഹത്തിന് മുമ്പ് അത് നടക്കണം; വെളിപ്പെടുത്തി ജിയ ഇറാനിആദ്യ ഭാര്യയുമായുള്ള പ്രശ്‌നങ്ങളില്‍ തുണയായത് റിതു; വിവാഹത്തിന് മുമ്പ് അത് നടക്കണം; വെളിപ്പെടുത്തി ജിയ ഇറാനി

കോവിഡ് - 19 മഹാമാരിക്കെതിരെ പോരാടുന്നതിനുള്ള ദേശീയ ശ്രമത്തിന്റെ ഭാഗമായി, രാജ്യത്തിന് ആവശ്യമായ ഓക്‌സിജനും അനുബന്ധ വൈദ്യസഹായങ്ങളും എത്തിക്കുന്നതിന് ഇന്ത്യന്‍ നാവികസേന ആരംഭിച്ച ദൗത്യമാണ് ഒപ്പറേഷന്‍ സമുദ്ര സേതു 2 എന്ന് വൈസ് അഡ്മിറല്‍ എം എസ് പവാര്‍ പറഞ്ഞു.

മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ ബലപ്രയോഗം പാടില്ല; ചരക്ക് വാഹനങ്ങള്‍ പരിശോധിക്കരുത്; ഡിജിപി നിര്‍ദ്ദേശംമാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ ബലപ്രയോഗം പാടില്ല; ചരക്ക് വാഹനങ്ങള്‍ പരിശോധിക്കരുത്; ഡിജിപി നിര്‍ദ്ദേശം

English summary
Operation Samudra Setu-II: Navy's INS Talwar reaches Karnataka with oxygen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X