പാകിസ്ഥാനില്‍ വ്യോമസേന നടത്തിയത് സംഹാര താണ്ഡവം; 10 യുദ്ധവിമാനങ്ങള്‍ തകർത്തു, 300 കീ.മി ഉള്ളില്‍ വരെ ആക്രണം
ഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയത് അതിശക്തമായ ആക്രമണമെന്ന് വ്യോമസേന മേധാവി എയർ ചീഫ് മാർഷല്‍ എപി സിങ്. ഇന്ത്യയുടെ ആക്രമണത്തില്‍ പാകിസ്ഥാന്റെ 10 യുദ്ധ വിമാനങ്ങള്‍ നഷ്ടപ്പെട്ടുവെന്നും ശത്രുരാജ്യത്തിന്റെ അഞ്ച് യുദ്ധവിമാനങ്ങളെ ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ വെടിവെച്ച് വീഴ്ത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
പാകിസ്ഥാന്‍ അവരുടെ വ്യോമതാവളങ്ങളില്‍ സൂക്ഷിച്ചിരുന്ന എഫ് -16 ഉള്‍പ്പെടേയുള്ള യുദ്ധവിമാനങ്ങളാണ് ഇന്ത്യ തകർത്തത്. കര, നാവിക, വ്യോമ സേനകളും വ്യോമ പ്രതിരോധ സംവിധാനങ്ങളും യു.എ.വി പ്രതിരോധ സംവിധാനങ്ങളും എല്ലാം വ്യോമസേനയുടെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിന്റെ സംയുക്ത നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചപ്പോള്‍ അതൊരു നിര്‍ണ്ണായക വഴിത്തിരിവായി. അതിന് കീഴില്‍, അവര്‍ക്ക് ഒന്നും ചെയ്യാന്‍ ഒരു സ്വാതന്ത്ര്യവും അനുവദിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 93-ാമത് വ്യോമസേന ദിനാഘോഷത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നുഎയര്‍ ചീഫ് മാര്‍ഷല്‍ എ.പി. സിങ്.

പാകിസ്താൻ ഭൂപ്രദേശത്ത് 300 കിലോമീറ്റർ അകലെയുള്ള ലക്ഷ്യ സ്ഥാനങ്ങള്‍ വരെ ഇന്ത്യ തകർത്തു. എന്നാല്‍ അവർക്ക് സ്വന്തം മണ്ണില്‍ പോലും അവർക്ക് പിടിച്ച് നില്‍ക്കാന്‍ സാധിച്ചില്ല. റഷ്യൻ നിർമിത S-400 ട്രയംഫ് സിസ്റ്റം ഉപയോഗിച്ചുള്ള ശക്തമായ ആക്രമണമാണ് പാകിസ്താനെ സമാധാനത്തിന് നിർബന്ധിക്കാൻ പ്രേരിപ്പിച്ചത്. ഓപ്പറേഷനിൽ പാകിസ്താന്റെ നാല് റഡാർ സൈറ്റുകൾ, രണ്ട് കമാൻഡ്-അൻഡ്-കൺട്രോൾ സെന്ററുകൾ, രണ്ട് റൺവേകൾ, മൂന്ന് വിമാന ഹാങ്കറുകൾ എന്നിവ ഇന്ത്യ തകർത്തു.
പാർക്ക് ചെയ്തിരുന്ന വിമാനങ്ങൾക്ക് കനത്ത കേടുപാടുകൾ സംഭവിച്ചു.ഇന്റലിജൻസ് റിപ്പോർട്ടുകളും ബാറ്റിൽ ഡാമേജ് അസെസ്മെന്റുകളും പ്രകാരം, ഒരു വലിയ ട്രാൻസ്പോർട്ട്/സർവൈലൻസ് വിമാനം, 4-5 ഫൈറ്റർ ജെറ്റുകൾ (അധികമായും F-16കൾ) എന്നിവ നശിപ്പിക്കപ്പെട്ടു. ഒരു സർഫേസ്-ടു-എയർ മിസൈൽ (SAM) സിസ്റ്റവും തകർത്തു. ലക്ഷ്യം വെച്ച 9 ഭീകര ക്യാമ്പുകളിൽ 2 എണ്ണം വ്യോമസേന നേരിട്ടാണ് തകർത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
#WATCH | Delhi: On Operation Sindoor, Indian Air Force chief Air Chief Marshal Amar Preet Singh says, "...Our long-range SAMs that we had procured recently and operationalised...We could look deep inside their territory. We could make sure that they were not able to operate even… pic.twitter.com/FbE57nft4Z
— ANI (@ANI) October 3, 2025
ഓപ്പറേശനിലെ ഏറ്റവും ശ്രദ്ധേയമായ ഇടപെടല്‍ പാകിസ്താൻ ഭൂപ്രദേശത്ത് 300 കിലോമീറ്റർ അകലെയുള്ള ലക്ഷ്യസ്ഥാനം നശിപ്പിക്കലായിരുന്നു. ഈ 'സർഫേസ്-ടു-എയർ' ഏക്രമണം വ്യോമസേനയുടെ സിസ്റ്റങ്ങളിലൂടെ സ്ഥിരീകരിച്ചതാണ്. "ഇത് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും: നമ്മൾ നേടിയ ഏറ്റവും ദൂരെയുള്ള കിൽ 300 കിലോമീറ്റർ അകലെയായിരുന്നു" എന്ന് സിംഗ് പറഞ്ഞു. 'നമ്മള്‍ ലക്ഷ്യം ഭേദിച്ചത് ഉപഗ്രഹ ചിത്രങ്ങള്‍ കാണിച്ചുതന്നു. പാകിസ്താന് സ്വന്തം അതിര്‍ത്തിക്കുള്ളില്‍ പോലും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റഷ്യൻ നിർമിത S-400 ട്രയംഫ് സിസ്റ്റത്തിന്റെ ശക്തമായ റേഞ്ചാണ് പാക് മണ്ണിലൂടെ ദീർഘദൂര ലക്ഷ്യസ്ഥാനങ്ങള്‍ തകർക്കുന്നതില്‍ നിർണ്ണായകമായത്. 400 കിലോമീറ്റർ വരെ ടാർഗറ്റ് തകർക്കാൻ കഴിയുന്ന ഈ സിസ്റ്റം, പാകിസ്താൻ-ചൈന അതിർത്തികളിൽ വിന്യസിച്ചിരിക്കുന്നു S-400-യുടെ ലോങ്-റേഞ്ച് ഇന്റർസെപ്റ്റർ മിസൈലുകൾ (സർഫേസ്-ടു-എയർ മിസൈലുകൾ) ഉപയോഗിച്ച്, ഉയർന്ന വേഗതയിലുള്ള ടാർഗറ്റുകളെ ദൂരെ നിന്ന് ട്രാക്ക് ചെയ്ത് തകർക്കാൻ കഴിവുണ്ട്. ബരാക് 8 മീഡിയം റേഞ്ച് SAM, ആകാശ് മിസൈൽ തുടങ്ങിയവയും ആക്രമണത്തിന് മികച്ച പിന്തുണ നൽകി. "S-400 ഒരു ടോർച്ച് പോലെയാണ്: ഇത് കിലോമീറ്ററുകൾ അകലെ, ഇന്ത്യൻ അതിർത്തിക്കപ്പുറം വരെ 'കാണാൻ' സഹായിക്കുന്നു" സിംഗ് വിശദീകരിച്ചു.
ഈ ദൂരയുദ്ധം ആധുനിക വ്യോമയുദ്ധത്തിൽ അപൂർവമാണ്. ഉക്രെയ്നിന്റെ 2024-ലെ റഷ്യൻ A-50 വിമാനം 200 കിലോമീറ്ററിൽ തകർത്തത് പോലെയുള്ള സംഭവങ്ങൾ പോലും ഇതിനേക്കാള്‍ താരതമ്യേന ചെറുതാണ്. ഡെബ്രിസ് പാകിസ്താൻ ഭൂപ്രദേശത്ത് തന്നെ വീഴുന്നതിനാൽ സ്വതന്ത്ര സ്ഥിരീകരണം ബുദ്ധിമുട്ടാണ്, എന്നാൽ വ്യോമസേനയുടെ ഇലക്ട്രോണിക് ട്രാക്കിങ് ഇത് പൂർണ്ണമായി സ്ഥിരീകരിച്ചു.
S-400-യുടെ സാന്നിധ്യം പാകിസ്താൻ ഫൈറ്ററുകളെ ഇന്ത്യൻ പ്രതിരോധത്തിനടുത്ത് വരാൻ അനുവദിക്കാതിരുന്നു. ഇത് ഒരു ഗെയിം ചേഞ്ചറായിരുന്നു. പാകിസ്താൻ വിമാനങ്ങൾക്ക് ദൂരെ നിന്ന് ഗ്ലൈഡ് ബോംബുകൾ വിട്ട് പോലും ആക്രമിക്കാനായില്ലപരാജയപ്പെട്ടു. ഓപ്പറേഷന്റെ വിജയത്തിന് പിന്നിൽ രാഷ്ട്രീയ ഇച്ഛാശക്തിയും ഉണ്ടായിരുന്നു. "പൂർണ്ണ സ്വാതന്ത്ര്യം ലഭിച്ചു" എന്ന് സിംഗ് അഭിപ്രായപ്പെട്ടു. പാകിസ്താന് ഇങ്ങോട്ട് വെടിനിർത്തല്‍ ആവശ്യപ്പെടേണ്ടിവന്നത് ഈ ഓപ്പറേഷന്റെ തീവ്രത സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications