ഓപ്പറേഷൻ സിന്ദൂർ;'കൊല്ലപ്പെട്ടത് 100 ലധികം ഭീകരർ, ഇത് തുടക്കം മാത്രം',സർവ്വകക്ഷി യോഗത്തിൽ സർക്കാർ
പാക്കിസ്ഥാനിൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ 100 ഭീകരർ കൊല്ലപ്പെട്ടതായി കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാൻ വിളിച്ച് ചേർത്ത സർവ്വകക്ഷി യോഗത്തിലാണ് പ്രതിരോധ മന്ത്രി ഇക്കാര്യം വ്യക്തമാക്കി. 70 ഓളം പേർ കൊല്ലപ്പെട്ടെന്ന റിപ്പോർട്ടുകളായിരുന്നു നേരത്തേ പുറത്തുവന്നത്.
ഓപ്പറേഷൻ സിന്ദൂർ തുടക്കം മാത്രമാണ്. ഇനിയും സ്ഥിതിഗതികൾ വഷളാക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല. എന്നാൽ പാക്കിസ്ഥാൻ ആക്രമിച്ചാൽ തിരിച്ചടിക്കും. 9 ഭീകര കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. ഏകദേശം 100 ൽ അധികം ഭീകരർ കൊല്ലപ്പെട്ടു. കൂടുതൽ സ്ഥിരീകരണം ഇക്കാര്യത്തിൽ വരേണ്ടതുണ്ട്. ഇക്കാര്യത്തിൽ രാജ്നാഥ് സിംഗ് പറഞ്ഞു.

അതേസമയം സർവ്വകക്ഷി യോഗത്തിൽ പ്രതിപക്ഷം സർക്കാരിന് പൂർണ പിന്തുണ അറിയിച്ചു. തങ്ങൾ സർക്കാരിനൊപ്പം തന്നെയാണെന്ന് എ ഐ സി സി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു. അതിർത്തി കടന്നുളള ആക്രമണത്തെ നേരിടാൻ സർക്കാരിനൊപ്പമാണെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വ്യക്തമാക്കി.
യോഗത്തിൽ നിരവധി ചോദ്യങ്ങൾ പ്രതിപക്ഷം ഉയർത്തിയെങ്കിലും ഇപ്പോഴും ആശങ്ക തുടരുന്നതിനാൽ അത്തരം കാര്യങ്ങളിൽ മറുപടി നൽകാനാകില്ലെന്നായിരുന്നു സർക്കാർ വിശദീകരണം. അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സർവ്വകക്ഷി യോഗത്തിൽ പങ്കെടുക്കാതിരുന്നത് കോൺഗ്രസ്, ആം ആദ്മി അടക്കമുള്ള കക്ഷികൾ ചോദ്യം ചെയ്തു.
അതേസമയം പ്രതിപക്ഷം യോഗത്തിൽ പക്വത കാണിച്ചുവെന്ന് പാർലമെന്ററി കാര്യമന്ത്രി കിരൺ റിജ്ജു സർവ്വകക്ഷിയോഗത്തിന് ശേഷം പ്രതികരിച്ചു. 'ഓരോ നേതാക്കളും അവർക്ക് സംസാരിക്കാനുള്ള കാര്യങ്ങൾ ഉത്തരവാദിത്തത്തോടെ സംസാരിച്ചു. സമയവായത്തോടെയാണ് സർവ്വകക്ഷി യോഗം അവസാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ അതിർത്തിയിൽ പാക്കിസ്ഥാൻ പ്രകോപനം തുടരുകയാണ്. ജമ്മു കാശ്മീർ, കുപ്വാര തുടങ്ങിയ മേഖലകളിലെല്ലാം കനത്ത ഷെല്ലാക്രമാണ് പാക്കിസ്ഥാൻ നടത്തുന്നത്. അതിർത്തി ഗ്രാമങ്ങളിൽ കഴിയുന്നവർ ബന്ധുവീടുകളിലേക്ക് പലായനം ചെയ്യുകയാണെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇന്ത്യയുടെ ആക്രമണത്തിൽ തിരിച്ചടിക്കുമെന്നാണ് പാക്കിസ്ഥാന്റെ ഭീഷണ. 9 കേന്ദ്രങ്ങളിലാണ് ഇന്ത്യ ആക്രമണം നടത്തിയതെന്നും ഇന്ത്യയുടെ 12 ഡ്രോണുകൾ തങ്ങൾ വെടിവെച്ചിട്ടെന്നും പാക്കിസ്ഥാൻ അവകാശപ്പെട്ടു. എന്നാൽ ഈ അവകാശവാദം ഇന്ത്യ തള്ളി. ഇപ്പോഴത്തെ സംഭവങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് പാക്കിസ്ഥാൻ നടത്തുന്നതെന്ന് ഇന്ത്യ കുറ്റപ്പെടുത്തി.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications