ഇന്ത്യന്‍ സൈനികന് വീരമൃത്യു; നാലു കുട്ടികള്‍ കൊല്ലപ്പെട്ടു: ഒഴിപ്പിക്കല്‍: അതീവ ജാഗ്രത
ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷത്തിനിടെ പൂഞ്ചില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യു. പാക് ഷെല്ലാക്രമണത്തിലാണ് സൈനികന്‍ കൊല്ലപ്പെട്ടത്. ഹരിയാന സ്വദേശി ലാന്‍സ് നായിക് ദിനേശ് കുമാറാണ് വീരമൃത്യ വരിച്ചത്. ഹരിയാനയിലെ പല്‍വാള്‍ സ്വദേശിയാണ് ദിനേശ് കുമാര്‍.
5 ഫീല്‍ഡ് റെജിമെന്റിലെ സൈനികനാണ് ദിനേശ് കുമാറെന്ന് ആര്‍മിയുടെ വൈറ്റ് നൈറ്റ് കോര്‍പ്‌സ് അറിയിച്ചു. ദിനേശ് കുമാറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വൈറ്റ് നൈറ്റ് കോര്‍പ്‌സ് സൈനികന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
ഷെല്ലാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സൈനികനെ ഉടനെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. ദിനേശ് കുമാറിന്റെ മൃതദേഹം സൈനിക ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാളെ ഹരിയാനയിലെ പല്‍വാളിലേക്ക് കൊണ്ടുപോകും.

പൂഞ്ചിലെ ആക്രമണത്തില്‍ നാല് കുട്ടികളടക്കം 13 പേര്‍ കൊല്ലപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. 15 സാധാരണക്കാരാണ് അതിര്‍ത്തിയിലെ പാക് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
പാകിസ്ഥാനുമായുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ജമ്മുവിലെ സാംബ, കത്വ, രജൗരി, പൂഞ്ച് ജില്ലകളിലെ സ്‌കൂളുകളും കോളജുകളും അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. പ്രദേശത്താകെ അതീവ ജാഗ്രത നിലനില്‍ക്കുകയാണ്.
പാക് അധീന കശ്മീരിലെ ഒമ്പത് ഭീകര കേന്ദ്രങ്ങളിലാണ് ഇന്ത്യന്‍ സായുധ സേന മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയത്. ഇതില്‍ ലഷ്‌കര്‍-ഇ-ത്വയ്ബ, ജെയ്ഷെ-ഇ-മുഹമ്മദ് എന്നീ ഭീകര സംഘടനകളുടെ ശക്തികേന്ദ്രങ്ങളായ മുരിദ്കെ, ബഹാവല്‍പൂര്‍ എന്നിവയും ഉള്‍പ്പെടുന്നുണ്ട്. കര, നാവിക, വ്യോമ സേനകള്‍ സംയുക്തമായാണ് തിരിച്ചടി നല്‍കിയത്.
ഒമ്പത് ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സായുധ സേന മിസൈല്‍ ആക്രമണം നടത്തിയതിന് തൊട്ടു പിന്നാലെയാണ് അതിര്‍ത്തിക്കപ്പുറത്ത് നിന്ന് തീവ്രമായ ഷെല്ലാക്രമണം ആരംഭിച്ചത്.
ഇന്ത്യയുടെ തിരിച്ചടിയില്‍ 70 ലധികം ഭീകരര്‍ കൊല്ലപ്പെട്ടു. 60 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ആക്രമണങ്ങളില്‍ തന്റെ കുടുംബത്തിലെ 10 അംഗങ്ങളും നാല് സഹായികളും കൊല്ലപ്പെട്ടതായി ജെയ്ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹര്‍ അവകാശപ്പെട്ടു.
ഷെല്ലാക്രമണത്തില്‍ ഇന്ത്യയുടെ അതിര്‍ത്തി ഗ്രാമങ്ങളിലെ വീടുകളും വാഹനങ്ങളും കെട്ടിടങ്ങളുമടക്കം നശിക്കപ്പെട്ടു. പൂഞ്ചിലും ജമ്മു മേഖലയിലെ രജൗരിയിലും വടക്കന്‍ കശ്മീരിലെ ബാരാമുള്ള, കുപ് വാര എന്നിവിടങ്ങളിലുമുള്ള നിവാസികള്‍ അക്രമണത്തിന് പിന്നാലെ പലായനം ചെയ്തു. ചിലര്‍ ഭൂഗര്‍ഭ ബങ്കറുകളില്‍ അഭയം തേടിയിട്ടുണ്ട്. സൈന്യവും ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുന്നുണ്ട്. ഇന്ത്യ പ്രത്യാക്രമണം നടത്തിയതിനാല്‍ വരും ദിവസങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും പാകിസ്ഥാനില്‍ നിന്ന് കൂടുതല്‍ പ്രകോപനം ഉണ്ടാകാമെന്ന കണക്കുകൂട്ടലിലാണ് ഇന്ത്യന്‍ സുരക്ഷാ സേന. ജനങ്ങളെ അടക്കം ആക്രമണം നേരിടാന്‍ സജ്ജമാക്കിയിരിക്കുകയാണ്.












Click it and Unblock the Notifications