‘അഭിപ്രായം മാറ്റാൻ കഴിയും’: വിദഗ്ധ സമിതി തിരഞ്ഞെടുപ്പിനെ ന്യായീകരിച്ച് ചീഫ് ജസ്റ്റിസ്
ദില്ലി: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക നിയമങ്ങള്‍ ചര്‍ച്ച ചെയ്യാനായി സുപ്രീം കോടതി നിയോഗിച്ച നാലംഗ സമിതിക്കെതിരെ വലിയ വിമര്‍ശനമായിരുന്നു വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നത്. കർഷകരും പ്രതിപക്ഷവും സമിതിയെ വിമർശിച്ച് രംഗത്തെത്തി. സമിതിയിലെ നാല് അംഗങ്ങളും ഏതെങ്കിലും തരത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ കാര്‍ഷിക നിയമങ്ങളെ പിന്തുണച്ചവരായിരുന്നു എന്നതായിയിരുന്നു വിമര്‍ശനങ്ങളുടെ അടിസ്ഥാനം. എന്നാല്‍ ഈ സമിതി തിരഞ്ഞെടുപ്പിനെ ന്യായീകരിച്ച് ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ.
കാർഷിക നിയമങ്ങളെക്കുറിച്ച് പാനൽ അംഗങ്ങൾ തിരഞ്ഞെടുപ്പിന് മുമ്പ് എന്തെങ്കിലും വിധത്തിലുള്ള അഭിപ്രായ പ്രകടനം നടത്തിയിട്ടുണ്ടെങ്കില്‍ അത് അയോഗ്യതയ്ക്ക് കാരണമല്ലെന്നാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ചൊവ്വാഴ്ച അഭിപ്രായപ്പെട്ടത്. അവരുടെ അഭിപ്രായങ്ങള്‍ മാറാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഭാരതീയ കിസാൻ യൂണിയൻ (മാന്‍) പ്രസിഡൻ്റായ ഭുപീന്ദർ സിംഗ് മാൻ, മഹാരാഷ്ട്രയിലെ കർഷക നേതാവ് അനിൽ ഖനാവത്ത്, വിദഗ്ധരായ അശോക് ഗുലാത്തി, പ്രമോദ് കുമാർ ജോഷി എന്നിവര്‍ അടങ്ങുന്നതായിരുന്നു സുപ്രീം കോടതിയുടെ സമിതി.

വിമര്‍ശനങ്ങള്‍ ശക്തമായതോടെ നാല് അംഗ സമിതിയിൽ നിന്ന് ഭുപേന്ദ്ര സിംഗ് മാൻ നേരത്തെ രാജി വച്ചിരുന്നു. പഞ്ചാബിന്‍റെയും രാജ്യത്തെ കര്‍ഷകരുടെയും താല്‍പ്പര്യം ഹനിക്കപ്പെടാതിരിക്കാൻ ഏത് സ്ഥാനവും വേണ്ടെന്ന് വെക്കാന്‍ തയ്യാറാണെന്നായിരുന്നു സമിതിയില്‍ നിന്നും രാജിവെച്ചതിന് പിന്നാലെ ഭൂപീന്ദര്‍ സിംഗ് അഭിപ്രായപ്പെട്ടത്. അതേസമയം, സുപ്രീംകോടതിയുടെ വിദഗ്ധ സമിതിയുടെ ആദ്യ യോഗം ഇന്ന് ദില്ലിയില്‍ ചേര്‍ന്നു. സമിതിയുടെ ആദ്യ യോഗം പത്ത് ദിവസത്തിൽ ചേരണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. രണ്ട്മാസമാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതിക്ക് കോടതി നല്‍കിയ സമയപരിധി.
ഇന്ത്യയിലിരുന്ന് അമേരിക്കൻ ലോട്ടറികൾ എങ്ങനെ കളിക്കാം? ജയിക്കാം 1 ബില്യൺ ഡോളർ വരെ
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications