കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

‘അഭിപ്രായം മാറ്റാൻ കഴിയും’: വിദഗ്ധ സമിതി തിരഞ്ഞെടുപ്പിനെ ന്യായീകരിച്ച് ചീഫ് ജസ്റ്റിസ്

Google Oneindia Malayalam News

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക നിയമങ്ങള്‍ ചര്‍ച്ച ചെയ്യാനായി സുപ്രീം കോടതി നിയോഗിച്ച നാലംഗ സമിതിക്കെതിരെ വലിയ വിമര്‍ശനമായിരുന്നു വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നത്. കർഷകരും പ്രതിപക്ഷവും സമിതിയെ വിമർശിച്ച്‌ രംഗത്തെത്തി. സമിതിയിലെ നാല് അംഗങ്ങളും ഏതെങ്കിലും തരത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ കാര്‍ഷിക നിയമങ്ങളെ പിന്തുണച്ചവരായിരുന്നു എന്നതായിയിരുന്നു വിമര്‍ശനങ്ങളുടെ അടിസ്ഥാനം. എന്നാല്‍ ഈ സമിതി തിരഞ്ഞെടുപ്പിനെ ന്യായീകരിച്ച് ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ.

കെ എം ഷാജിയെ ലീഗ് കൈവിടില്ല; അഴിക്കോടിന് പകരം ഈ ഉറച്ച സീറ്റില്‍ മത്സരിപ്പിക്കാന്‍ പാര്‍ട്ടി നീക്കംകെ എം ഷാജിയെ ലീഗ് കൈവിടില്ല; അഴിക്കോടിന് പകരം ഈ ഉറച്ച സീറ്റില്‍ മത്സരിപ്പിക്കാന്‍ പാര്‍ട്ടി നീക്കം

കാർഷിക നിയമങ്ങളെക്കുറിച്ച് പാനൽ അംഗങ്ങൾ തിരഞ്ഞെടുപ്പിന് മുമ്പ് എന്തെങ്കിലും വിധത്തിലുള്ള അഭിപ്രായ പ്രകടനം നടത്തിയിട്ടുണ്ടെങ്കില്‍ അത് അയോഗ്യതയ്ക്ക് കാരണമല്ലെന്നാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ചൊവ്വാഴ്ച അഭിപ്രായപ്പെട്ടത്. അവരുടെ അഭിപ്രായങ്ങള്‍ മാറാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഭാരതീയ കിസാൻ യൂണിയൻ (മാന്‍) പ്രസിഡൻ്റായ ഭുപീന്ദർ സിംഗ് മാൻ, മഹാരാഷ്ട്രയിലെ കർഷക നേതാവ് അനിൽ ഖനാവത്ത്, വിദഗ്ധരായ അശോക് ഗുലാത്തി, പ്രമോദ് കുമാർ ജോഷി എന്നിവര്‍ അടങ്ങുന്നതായിരുന്നു സുപ്രീം കോടതിയുടെ സമിതി.

 supreme-court

വിമര്‍ശനങ്ങള്‍ ശക്തമായതോടെ നാല് അംഗ സമിതിയിൽ നിന്ന് ഭുപേന്ദ്ര സിംഗ് മാൻ നേരത്തെ രാജി വച്ചിരുന്നു. പഞ്ചാബിന്‍റെയും രാജ്യത്തെ കര്‍ഷകരുടെയും താല്‍പ്പര്യം ഹനിക്കപ്പെടാതിരിക്കാൻ ഏത് സ്ഥാനവും വേണ്ടെന്ന് വെക്കാന്‍ തയ്യാറാണെന്നായിരുന്നു സമിതിയില്‍ നിന്നും രാജിവെച്ചതിന് പിന്നാലെ ഭൂപീന്ദര്‍ സിംഗ് അഭിപ്രായപ്പെട്ടത്. അതേസമയം, സുപ്രീംകോടതിയുടെ വിദഗ്ധ സമിതിയുടെ ആദ്യ യോഗം ഇന്ന് ദില്ലിയില്‍ ചേര്‍ന്നു. സമിതിയുടെ ആദ്യ യോഗം പത്ത് ദിവസത്തിൽ ചേരണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. രണ്ട്മാസമാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതിക്ക് കോടതി നല്‍കിയ സമയപരിധി.

എൽ ഡി എഫി നെ അമ്പരപ്പിക്കുന്ന നീക്കം; ഇടതുകക്ഷികൾ യു ഡി എഫി ലെത്തും, തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് പുതിയ നീക്കങ്ങൾഎൽ ഡി എഫി നെ അമ്പരപ്പിക്കുന്ന നീക്കം; ഇടതുകക്ഷികൾ യു ഡി എഫി ലെത്തും, തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് പുതിയ നീക്കങ്ങൾ

 ബി ജെ പിയുടെ വളര്‍ച്ച 35 മണ്ഡലങ്ങളില്‍, സി പി എമ്മില്‍ അമ്പരപ്പ്... ഏജന്‍സിയെ നിയോഗിച്ച് കേന്ദ്രം ബി ജെ പിയുടെ വളര്‍ച്ച 35 മണ്ഡലങ്ങളില്‍, സി പി എമ്മില്‍ അമ്പരപ്പ്... ഏജന്‍സിയെ നിയോഗിച്ച് കേന്ദ്രം

ഇന്ത്യയിലിരുന്ന് അമേരിക്കൻ ലോട്ടറികൾ എങ്ങനെ കളിക്കാം? ജയിക്കാം 1 ബില്യൺ ഡോളർ വരെ

Recommended Video

cmsvideo
കർഷകരോടാ കളി.. 26ന് രാജ്യത്തെ നടുക്കുന്ന ട്രാക്ടർ പ്രയോഗം

English summary
‘Opinion can change’: Chief Justice justifies expert panel selection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X