കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

15 വര്‍ഷത്തിന് ശേഷം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരം പിടിക്കും, 8 കാരണങ്ങള്‍, രാഹുല്‍ നയിക്കും

Google Oneindia Malayalam News

ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കണ്ണാടിയായിരിക്കും എന്ന് വിശേഷിപ്പക്കപ്പെടുന്ന മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിന് ഇനി ശേഷിക്കുന്നത് മണിക്കൂറുകള്‍ മാത്രം. ജിഎസ്ടി നോട്ട് നിരോധനം, കൃഷി മേഖലയിലെ പ്രശ്‌നങ്ങള്‍, കര്‍ഷക ആത്മഹത്യകള്‍ തുടങ്ങിയ ഒട്ടെറെ ഘടകങ്ങള്‍ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തുന്നത്.

<strong>ശബരിമലയില്‍ കണ്ട 'കണ്ണില്‍ കൊത്തുന്ന അതിമാരക വിഷമുള്ള പാമ്പ്'; വാര്‍ത്തയിലെ സത്യാവസ്ഥ ഇതാണ്‌</strong>ശബരിമലയില്‍ കണ്ട 'കണ്ണില്‍ കൊത്തുന്ന അതിമാരക വിഷമുള്ള പാമ്പ്'; വാര്‍ത്തയിലെ സത്യാവസ്ഥ ഇതാണ്‌

കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി ബിജെപി അധികാരത്തില്‍ ഇരിക്കുന്ന സംസ്ഥാനം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് സര്‍വ്വസന്നാഹങ്ങളുമായി രംഗത്ത് ഇറങ്ങിയതോടെ പോരാട്ടത്തിന്റെ ചൂട് കനത്തു കഴിഞ്ഞു. കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന വിവിധ സര്‍വ്വേ ഫലങ്ങളാണ് അവര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്. കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തും എന്നതിന് അവര്‍ മുന്നോട്ട് വെക്കുന്ന കാരണങ്ങള്‍ ഇങ്ങനെ..

1-ഭരണവിരുദ്ധ വികാരം

1-ഭരണവിരുദ്ധ വികാരം

കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ബിജെപി അധികാരത്തില്‍ ഇരിക്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. അതിനാല്‍ തന്നെ ശക്തമായ ഭരണവിരുദ്ധ വികാരം തന്നെയാണ് ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തില്‍ ഉള്ള ബിജെപി സര്‍ക്കാറിന് എതിരേയുള്ളത്. കൃഷി മേഖലയിലെ പ്രശ്‌നങ്ങള്‍, കര്‍ഷക ആത്മഹത്യ തുടങ്ങിയ വിവിധ വിഷയങ്ങളിലെ ഭരണവിരുദ്ധ വികാരം വോട്ടായി മാറുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.

2-കമല്‍നാഥ്

2-കമല്‍നാഥ്

9 തവണ ലോക്‌സഭാംഗമായ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള മധ്യപ്രദേശ് പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി തിരഞ്ഞെടുപ്പിന് ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടായിരുന്നു 6 മാസങ്ങള്‍ക്ക് മുമ്പ് കമല്‍നാഥിനെ പിസിസി അധ്യക്ഷനായി നിയമിച്ചത്.

ശക്തമായ പിന്തുണ

ശക്തമായ പിന്തുണ

എഐസിസിയുടെ ശക്തമായ പിന്തുണയും കമല്‍നാഥിന് ഉണ്ട്. മധ്യപ്രദേശ് പിടിച്ചാല്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനേയും അത് കാര്യമായി ബാധിക്കും. ഇക്കുറി നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന് 5 സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ ലോക്‌സഭാ മണ്ഡലങ്ങള്‍ (29) ഉള്ളത് മധ്യപ്രദേശില്‍ ആണ്.

3-ജ്യോതിരാധിത്യ സിന്ധ്യ, ദിഗ്വിജയ് സിങ്

3-ജ്യോതിരാധിത്യ സിന്ധ്യ, ദിഗ്വിജയ് സിങ്

കമല്‍നാഥിന് എല്ലാ പിന്തുണയുമായി ജോതിരാധിത്യ സിന്ധ്യയും മുതിര്‍ന്ന് നേതാവായ ദിഗ്‌വിജയ് സിങുമുണ്ട്. മുഖ്യമന്ത്രി ആരാണെന്ന് പ്രഖ്യാപനം നടത്താന്‍ കോണ്‍ഗ്രസ് തയ്യാറാവാത്തത് മുതിര്‍ന്ന നേതാക്കള്‍ക്കിടയിലെ പടലപിണക്കമാണെന്ന് ബിജെപി ആരോപിക്കുന്നുണ്ടെങ്കിലും ഇതെല്ലാം തോല്‍വി ഭയന്നുള്ള കുപ്രചരണമാണെന്നാണ് കോണ്‍ഗ്രസ് തിരിച്ചടിക്കുന്നത്.

4-ഹിന്ദുത്വകാര്‍ഡ്

4-ഹിന്ദുത്വകാര്‍ഡ്

തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഹിന്ദുത്വകാര്‍ഡിറക്കുന്ന ബിജെപിയെ നേരിടാന്‍ അതേ തന്ത്രം തന്നെയാണ് കോണ്‍ഗ്രസ്സും പയറ്റുന്നത്. 14 ശതമാനത്തോളം ഹിന്ദു ബ്രാഹ്മണര്‍ ഉള്ള മധ്യപ്രദേശില്‍ ഹിന്ദുത്വ കാര്‍ഡ് ഇറക്കുന്നത് ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ്സിന്റെ കണക്കുകൂട്ടല്‍.

5-ന്യൂനപക്ഷ വോട്ടുകളില്‍

5-ന്യൂനപക്ഷ വോട്ടുകളില്‍

ന്യൂനപക്ഷ വോട്ടുകളില്‍ കോണ്‍ഗ്രസ്സിന് വലിയ വിശ്വാസമുണ്ട്. ബിജെപിയുടെ ഭരണത്തിന് കീഴില്‍ ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷാ ഭീതിയും അസ്തിത്വ പ്രതിസന്ധിയും രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ അവര്‍ ഇനി ബിജെപിയിലേക്ക് പോകില്ല എന്ന ആത്മവിശ്വാസവും കോണ്‍ഗ്രസിനുണ്ട്.

ലക്ഷ്യം

ലക്ഷ്യം

ഇനി വേണ്ടത് ഒരിക്കല്‍ തങ്ങളുടെ കുടെയുണ്ടായിരുന്ന ഭൂരിപക്ഷ ഹിന്ദു വിഭാഗത്തിന്റെ വോട്ടുകള്‍ ഉറപ്പിക്കുക എന്നതാണ്. അതിന് വേണ്ടത് ഹിന്ദുക്കള്‍ക്ക് വേണ്ടി കൂടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന ബോധ്യം ഹിന്ദുക്കളില്‍ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് തിരഞ്ഞെടുപ്പില്‍ ഹിന്ദുത്വ കാര്‍ഡ് ഇറക്കാന്‍ തയ്യാറാവുന്നത്.

6-പശുസംരക്ഷണം

6-പശുസംരക്ഷണം

ബിജെപി ഉയര്‍ത്തിക്കൊണ്ടുവന്ന പശുസംരക്ഷണം ഇക്കുറി കോണ്‍ഗ്രസ്സും എറ്റെടുക്കുന്നത് വലിയ വിഭാഗം വിശ്വാസികളെ മുന്നില്‍ കണ്ടുകൊണ്ടാണ്. എല്ലാം ഗ്രാമത്തിലും ഗോശാലകള്‍ തീര്‍ക്കുമെന്നതാണ് കോണ്‍ഗ്രസ്സിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം. വനവാസക്കാലത്ത് ശ്രീരാമന്‍ നടന്നതായി കരുതപ്പെടുന്ന വഴികള്‍ വികസിപ്പിച്ചെടുക്കാനുള്ള പദ്ധതിയും കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നുണ്ട്.

7-രാഹുല്‍ ഗാന്ധി

7-രാഹുല്‍ ഗാന്ധി

ഒരൊറ്റ നേതാവിനെ മുന്‍നിര്‍ത്തിയല്ല കോണ്‍ഗ്രസ് മധ്യപ്രദേശില്‍ കളിക്കുന്നത്. കമല്‍നാഥും ദിഗ്വിജയ് സിങ്ങും ജ്യോതിരാദിത്യസിന്ധ്യയും നിറഞ്ഞു നില്‍ക്കുന്ന സംസ്ഥാന രാഷ്ട്രീയത്തില്‍ മുഖ്യപ്രചാരകനായി മാറുന്നത് രാഹുല്‍ ഗാന്ധി ആണെന്നെതാണ് പ്രാധാന്യം. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ പ്രചരണങ്ങള്‍ രാഹുലിന് മൈലേജ് നല്‍കും.

8-സംഘടനാ സെറ്റപ്പ്

8-സംഘടനാ സെറ്റപ്പ്

തിരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി കീഴ്ഘടകങ്ങള്‍ മുതല്‍ പിസിസി വരെയുള്ള കമ്മറ്റികള്‍ കോണ്‍ഗ്രസ് പുനഃസംഘടിപ്പിച്ചിരുന്നു. ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് വാര്‍ഡ് കമ്മറ്റികള്‍ മുതല്‍ നടക്കുന്നത്. ഓരോ മണ്ഡലങ്ങളിലും നിരീക്ഷകരേയും പാര്‍ട്ടി ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന നേതൃത്വത്തില്‍ ആവട്ടെ ഓരോ നേതാക്കള്‍ക്കിടയിലും ചുമതലകള്‍ വീതിച്ച് നല്‍കിയിട്ടുമുണ്ട്.

വിജയിച്ചു കയറാം

വിജയിച്ചു കയറാം

മേല്‍പ്പറഞ്ഞ ഘടകങ്ങളെല്ലാം കാര്യക്ഷമമായി പ്രവര്‍ത്തിച്ചാല്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചു കയറാം എന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ജയിച്ചു കയറിയാല്‍ രാഹുലിനെ പിടിച്ചാല്‍ കിട്ടില്ലെന്ന് ബിജെപിക്ക് അറിയാം. കോണ്‍ഗ്രസ്സിന്റെ തലവര തിരുത്തിയെഴുതാനുള്ള ശേഷി മധ്യപ്രദേശിന് ഉണ്ടെന്ന് അര്‍ത്ഥം.

English summary
opinion in this election madhya pradesh is ripe for congress picking
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X