കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ മമത, തമിഴ്‌നാട്ടില്‍ ജയ; കോണ്‍ഗ്രസ് ബിജെപിക്കും താഴെപ്പോകും!

  • By Muralidharan
Google Oneindia Malayalam News

ബംഗാളില്‍ മമത, തമിഴ്‌നാട്ടില്‍ ജയ; കോണ്‍ഗ്രസ് ബിജെപിക്കും താഴെപ്പോകും!
ദില്ലി: അസംബ്ലി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന് അഭിപ്രായ സര്‍വ്വേ ഫലങ്ങള്‍. ദേശീയ ചാനലായ ടൈംസ് നൗ സീ വോട്ടറുമൊന്നിച്ച് നടത്തിയ സര്‍വ്വേയിലാണ് ഈ പ്രവചനം. പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജി നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന് 294 അം അസംബ്ലിയില്‍ 160 സീറ്റുകള്‍ കിട്ടുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്.

<strong>കേരളത്തില്‍ ബിജെപി ഭരണം!!! ഈ ലീഡ്‌ടെക്ക് ശരിക്കും സര്‍വ്വേ തന്നെ ആണോ?</strong>കേരളത്തില്‍ ബിജെപി ഭരണം!!! ഈ ലീഡ്‌ടെക്ക് ശരിക്കും സര്‍വ്വേ തന്നെ ആണോ?

കോണ്‍ഗ്രസ് - സി പി എം കൂട്ടുകെട്ട് 127 സീറ്റില്‍ ഒതുങ്ങും. ഇടതുപക്ഷത്തിന് 106 സീറ്റുകളും കോണ്‍ഗ്രസിന് 21 സീറ്റുകളും കിട്ടും. പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായി കോണ്‍ഗ്രസിനെക്കാള്‍ വോട്ട് ഷെയര്‍ ബി ജെ പി ഉണ്ടാക്കുമെന്നും സര്‍വ്വേ അഭിപ്രായപ്പെടുന്നു. നാല് സീറ്റുകളാണ് ബി ജെ പി ജയിക്കുമെന്ന് പറയപ്പെടുന്നത്. എന്നാല്‍ വോട്ട് ഷെയറില്‍ പാര്‍ട്ടി കോണ്‍ഗ്രസിനെക്കാള്‍ മെച്ചമുണ്ടാക്കും. മൂന്ന് സീറ്റുകള്‍ മറ്റുള്ളവര്‍ പങ്കുവെക്കും.

mamata-banerjee-jayalalitha

തമിഴ്‌നാട്ടില്‍ ആറാം തവണയും മുഖ്യമന്ത്രിയായി ജയലളിത റെക്കോര്‍ഡിടും എന്നാണ് ടൈംസ് നൗ സീ വോട്ടര്‍ സര്‍വ്വേ പറയുന്നത്. 234 അംഗ അസംബ്ലിയില്‍ 130 സീറ്റുകളാണ് ജയലളിതയുടെ എ ഐ എ ഡി എം കെയ്ക്ക് സര്‍വ്വേ പ്രവചിക്കുന്നത്. 30 ശതമാനം വോട്ടുകളോടെയാകും അണ്ണാ ഡി എം കെ ഇത്രയും സീറ്റുകള്‍ നേടി ഭരണത്തിലെത്തുക.

കോണ്‍ഗ്രസ് - ഡി എം കെ കൂട്ടുകെട്ട് 70 സീറ്റുകള്‍ നേടും. ഡി എം ഡി കെ നേതാവ് വിജയകാന്ത് പീപ്പിള്‍ വെല്‍ഫെയര്‍ ഫ്രണ്ടിനൊപ്പം മത്സരിച്ചാലും കേവലം 14 സീറ്റുകളില്‍ ഒതുങ്ങും. ബി ജെ പിക്ക് തമിഴ്‌നാട്ടില്‍ അക്കൗണ്ട് തുറക്കാന്‍ പറ്റില്ലെന്നാണ് സര്‍വ്വേ പറയുന്നത്. മാര്‍ച്ചില്‍ നടത്തിയ സര്‍വ്വേയില്‍ സീ വോട്ടര്‍ സര്‍വ്വേ അണ്ണാ ഡി എം കെയ്ക്ക് പ്രവചിച്ചിരുന്നത് 116 സീറ്റുകളാണ്.

English summary
The ruling Trinamool Congress and AIADMK will win Assembly elections in West Bengal and Tamil Nadu respectively an opinion poll conducted by news channel Times Now said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X