കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയ്ക്ക് നേരിയ മേല്‍ക്കൈ, ഡിഎംകെ ഒപ്പത്തിനൊപ്പം; തമിഴ്‌നാട്ടില്‍ ബിജെപിക്ക് 0!

  • By Muralidharan
Google Oneindia Malayalam News

ചെന്നൈ: തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ജയലളിതയുടെ എ ഐ എ ഡി എം കെയ്ക്ക് നേരിയ മേല്‍ക്കൈ. സീ വോട്ടര്‍ - ഇന്ത്യ ടി വി സര്‍വ്വേയിലാണ് എ ഐ എ ഡി എം കെയ്ക്ക് 116 സീറ്റുകള്‍ പ്രവചിക്കുന്നത്. 234 അംഗ അസംബ്ലിയില്‍ ജയലളിതയ്ക്ക് ഇപ്പോള്‍ 150 സീറ്റുകളുണ്ട്. മികച്ച ഭരണമെന്ന് പേരെടുത്തിട്ടും സീറ്റ് മുപ്പത്തഞ്ചോളം കുറയുമെന്നാണ് പ്രവചനം.

എ ഐ എ ഡി എം കെയുടെ മുഖ്യ എതിരാളികളായ ഡി എം കെ 101 സീറ്റുകളില്‍ ജയിക്കുമെന്നും സര്‍വ്വേ പറയുന്നു. കോണ്‍ഗ്രസിനൊപ്പമാണ് ഡി എം കെ ഇത്തവണ മത്സരിക്കുന്നത്. കേന്ദ്രം ഭരിക്കുന്ന ബി ജെ പിയുടെ കാര്യമാണ് സര്‍വ്വേയില്‍ ഏറ്റവും കഷ്ടം. തമിഴ്‌നാട്ടില്‍ ബി ജെ പി ഇത്തവണ അക്കൗണ്ട് പോലും തുറക്കില്ല എന്നാണ് സീ വോട്ടര്‍ - ഇന്ത്യ ടി വി സര്‍വ്വേ പറയുന്നത്.

ജയലളിതയ്ക്ക് ആശ്വാസം

ജയലളിതയ്ക്ക് ആശ്വാസം

എ ഐ എ ഡി എം കെയ്ക്ക് ഇത്തവണ ഭരണം നഷ്ടപ്പെടാന്‍ വരെ സാധ്യതകളുണ്ട് എന്നാണ് ചെന്നൈയില്‍ നിന്നുള്ള സൂചനകള്‍. എന്നാല്‍ ഇത് വരെ പുറത്തുവന്ന സര്‍വ്വേകളിലെല്ലാം ജയലളിത തന്നെയാണ് മുന്നില്‍. സീ വോട്ടര്‍ - ഇന്ത്യ ടി വി സര്‍വ്വേയും എ ഐ എ ഡി എം കെയ്ക്ക് തന്നെയാണ് മുന്‍തൂക്കം നല്‍കുന്നത്.

ഡി എം കെ ഒപ്പത്തിനൊപ്പം

ഡി എം കെ ഒപ്പത്തിനൊപ്പം

ഡി എം കെ 101 സീറ്റുകളില്‍ ജയിക്കുമെന്നാണ് സര്‍വ്വേ പറയുന്നത്. കഴിഞ്ഞ തവണ കിട്ടിയ 31 സീറ്റിന്റെ രണ്ടിരട്ടിയിലധികം വരും ഇത്. കോണ്‍ഗ്രസുമൊത്തുള്ള സഖ്യം ഡി എം കെയെ തുണക്കുമോ എന്ന് കണ്ടറിയണം. 40 ശതമാനത്തോളം വോട്ട് ഡി എം കെ പിടിക്കുമെന്നാണ് പറയുന്നത്.

ബി ജെ പി എന്ത് ചെയ്യും

ബി ജെ പി എന്ത് ചെയ്യും

ബി ജെ പിക്ക് തമിഴ്‌നാട്ടില്‍ ഒരു സീറ്റ് പോലും കിട്ടില്ല എന്നാണ് സര്‍വ്വേ ഫലം. എന്നാല്‍ നിലവില്‍ 2.2 ശതമാനമുള്ള വോട്ട് ഷെയര്‍ 5 ലേക്ക് ഉയര്‍ത്താനാകുമത്രേ. പ്രധാനപ്പെട്ട ഏതെങ്കിലും പാര്‍ട്ടികള്‍ക്കൊപ്പം സഖ്യത്തിനുള്ള സാധ്യത ബി ജെ പി ആരായുന്നുണ്ട്.

തമ്മില്‍ ഭേദം മറ്റുള്ളവര്‍

തമ്മില്‍ ഭേദം മറ്റുള്ളവര്‍

ഡി എം ഡി കെ, പി എം കെ,പി ഡബ്ലിയു എഫ് എന്നിവരെല്ലാം അടങ്ങിയ മറ്റുള്ളവരുടെ സ്ഥിതി പിന്നെയും ഭേദമാണ്. മറ്റുള്ളവര്‍ 17 സീറ്റ് വരെ നേടിയേക്കാം എന്നാണ് പ്രവചനം.

പി ടി ടി വി സര്‍വ്വേ പറഞ്ഞത്

പി ടി ടി വി സര്‍വ്വേ പറഞ്ഞത്

പ്രധാന പ്രതിപക്ഷ കക്ഷിയായ കരുണാനിധിയുടെ ഡി എം കെ ജയലളിതയുടെ എ ഐ എ ഡി എം കെയുടെ ഒപ്പത്തിനൊപ്പം എത്തുമെന്നാണ് പി ടി ടി വി സര്‍വ്വേ പറഞ്ഞത്. ഈ സര്‍വ്വേയില്‍ എ ഐ എ ഡി എം കെയ്ക്ക് ഡി എം കെയെക്കാള്‍ ഒരു ശതമാനത്തിന്റെ പോലും മേല്‍ക്കോയ്മ അവകാശപ്പെടാനില്ലായിരുന്നു.

English summary
A pre-poll survey conducted by CVoter for India TV has predicted the ruling AIADMK to win more seats than the rival DMK in the May 16 Assembly elections in Tamil Nadu. However, it has also been predicted that the party may fall two seats short of the majority mark of 118 in the 234-seat Assembly while the DMK's seat tally will get a big boost compared to the 2011 polls.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X