കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലായുടെ കര്‍ണാടക റിലീസ്: കുമാരസ്വാമിയോട് ചര്‍ച്ച ചെയ്യാതെ കമല്‍ഹാസന്‍; വിവാദം പുകയുന്നു

  • By DESK
Google Oneindia Malayalam News

ബെംഗളുരു: കാവേരി നദീജലം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വമിയുമായി നടനും മക്കള്‍ നീതി മയ്യം സ്ഥാപകനുമായ കമല്‍ഹാസന്‍ നടത്തിയ കൂടിക്കാഴ്ച്ച വിവാദമാകുന്നു.

രജനീകാന്തിന്റെ പുതിയ ചിത്രം കാലായക്ക് കര്‍ണാടകത്തില്‍ ചില സംഘടനകള്‍ വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ കൂടിക്കാഴ്ച്ചയില്‍ കമല്‍ഹാസന്‍ ഈ വിഷയവും ഉന്നയിക്കേണ്ടതായിരുന്നു എന്ന അഭിപ്രായമാണ് വിവിധ കോണുകളില്‍ നിന്ന് ഉയരുന്നത്. അതേ സമയം കമല്‍ ഹാസനെ പിന്തുണച്ചും ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.

കൂടിക്കാഴ്ച്ച

കൂടിക്കാഴ്ച്ച

കാവേരി വിഷയത്തില്‍ റിലീസിങ്ങ് വിവാദമായ രജനീകാന്തിന്റെ പുതിയ ചിത്രം കാലായെക്കുറിച്ച് ചര്‍ച്ച ചെയ്യാതെ കമല്‍ ഹാസന്‍ കുമാരസ്വാമി കൂടിക്കാഴ്ച്ച അവസാനിച്ചത്. കാവേരി നദീജല തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കാലാ കര്‍ണാടകത്തില്‍ റീലീസ് ചെയ്യുന്നതിനെതിരെ വിവധ സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. ഈ അവസ്ഥ നിലനില്‍ക്കയേയായിരുന്നു ഇന്നലെ ബെംഗളൂരുവില്‍ കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയുമായി കമല്‍ഹാസന്‍ കൂടിക്കാഴ്ച്ച നടത്തിയത്. കൂടിക്കാഴ്ച്ചയില്‍ കാലായുടെ കര്‍ണാടക റിലീസിന് കമല്‍ഹാസന്‍ മുഖ്യമന്ത്രിയുടെ പിന്തുണ തേടുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കുമാരസ്വാമിയുമായുള്ള മീറ്റിങ്ങില്‍ ഒരിടത്തും കമല്‍ഹാസന്‍ കാലാ വിവാദം പരമാമര്‍ശിച്ചില്ല. ഇതിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.

വിശ്വരൂപം വിവാദം

വിശ്വരൂപം വിവാദം

2013 ല്‍ കമല്‍ഹാസന്റെ വിശ്വരൂപത്തിനെതിരെ മുസ്ലിം സംഘടനകള്‍ രംഗത്ത് വന്നപ്പോള്‍ ചിത്രത്തിന്റെ റിലീസിങ്ങ് അനുമതിക്കായി രജനീകാന്ത് മുഖ്യമന്ത്രി ജയലളിതക്ക് കത്തയച്ചിരുന്ന കാര്യം ഈ അവസരത്തില്‍ പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. രജനീകാന്ത് അന്ന് കാട്ടിയ മര്യാദ കമല്‍ഹാസന്‍ കാണിക്കേണ്ടതായിരുന്നു എന്ന അഭിപ്രായമാണ് പലരും ഉയര്‍ത്തുന്നത്. വിശ്വരൂപത്തിലെ ചില സീനുകള്‍ക്കെതിരെയായിരുന്നു അന്ന് മുസ്ലിം സംഘടകള്‍ രംഗത്തെത്തിയത്. ഈ സീനുകള്‍ തങ്ങളുടെ മതവികാരത്തെ വൃണപ്പെടുത്തുന്നതായിരുന്നു എന്നായിരുന്നു അവരുടെ പരാതി. ഇതേ തുടര്‍ന്ന് കമല്‍ഹാസനും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും അന്ന് ഭീഷണി നേരിടേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തിലായിരുന്നു രജനികാന്ത് ഉള്‍പ്പടേയുള്ളവര്‍ കമല്‍ഹാസന് പിന്തുണയുമായി രംഗത്തെത്തിയത്.

 പിന്തുണയുമായി പ്രകാശ് രാജ്

പിന്തുണയുമായി പ്രകാശ് രാജ്

കാലയുടെ കര്‍ണാടക റിലീസിനെ എതിര്‍ക്കുന്ന സംഘടനകള്‍ കാണിക്കുന്നത് മണ്ടത്തരമാണെന്ന് നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. രജനീ കാന്തിന്റെ പ്രസ്താവന വേദനാജനകമാണ്. എന്നിരുന്നാലും കാവേരി വിഷയത്തില്‍ സിനിമ എന്ത് പിഴച്ചു. ജനങ്ങളുടെ തിരഞ്ഞെടുപ്പിനെ വിലക്കാന്‍ ഇവര്‍ക്ക് ആരാണെന്നും പ്രകാശ് രാജ് ചോദിച്ചിരുന്നു. കുമാരസ്വാമിയുമായുള്ള ചര്‍ച്ചയില്‍ കാലായുടെ റിലീസിനേക്കുറിച്ച് കമല്‍ഹാസന്‍ ചര്‍ച്ചചെയ്യേണ്ടതായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിശ്വരൂപത്തിന്റെ റിലീസിങ്ങ് വിവാദമായപ്പോള്‍ എല്ലാവരും പിന്തുണയുമായി രംഗത്ത് എത്തിയ കാര്യവും അദ്ദേഹം ഓര്‍മിപ്പിച്ചു.

കന്നട സംഘടനകള്‍

കന്നട സംഘടനകള്‍

സുപ്രീം കോടതി വിധി പ്രകാരമുള്ള ജലം കര്‍ണാടാക തമിഴ്‌നാടിന് വിട്ടുനല്‍കണമെന്നുള്ള രജനീകാന്തിന്റെ പ്രസ്താവനയാണ് കന്നട സംഘടനകളെ ചൊടിപ്പിച്ചത്. കര്‍ണാടകത്തിലെ റിസര്‍വോയറുകള്‍ സന്ദര്‍ശിച്ചാല്‍ രജനിയുടെ ഈ നിലപാട് മാറ്റുമെന്നായിരുന്നു ഇതിനുള്ള കുമാരസ്വാമിയുടെ മറുപടി. കഴിഞ്ഞ വര്‍ഷം റിലീസായ ബാഹുബലി2 വിന്റെ റിലീസും കര്‍ണാടകത്തില്‍ തടസ്സപ്പെട്ടിരുന്നു. ചിത്രത്തിലെ ഒരു പ്രധാന വേഷം കൈകാര്യം ചെയ്ത തമിഴ് നടന്‍ സത്യരാജിന്റെ മുന്‍ പ്രസ്താവനകളായിരുന്നു അന്ന് കാരണമായത്. പിന്നീട് സത്യരാജിന്റെ ക്ഷമാപണത്തിന് ശേഷമാണ് ചിത്രം കര്‍ണാടകത്തില്‍ റിലീസ് ചെയ്തത്.

പ്രതീക്ഷ

പ്രതീക്ഷ

കാവേരി നദീജല വിതരണത്തില്‍ ഇരു സംസ്ഥാനങ്ങള്‍ക്കിടയിലും നിലനില്‍ക്കുന്ന തര്‍ക്കങ്ങളെക്കുറിച്ച് സംസാരിക്കനാണ് തന്റെ ദീര്‍ഘകാലത്തെ സുഹൃത്ത് കൂടിയായ കുമാരസ്വാമിയെ കമല്‍ഹാസന്‍ സന്ദര്‍ശിച്ചത്. പാര്‍ട്ടി രൂപീകരിച്ച് അടുത്ത കാലത്ത് രാഷ്ട്രീയത്തിലറങ്ങിയ കമല്‍ഹാസന്റെ ഈ നീക്കങ്ങള്‍ക്ക് വലിയ രാഷ്ട്രീയമാനങ്ങളും ഉണ്ടായിരുന്നു. കൂടിക്കാഴ്ച്ചയില്‍ വലിയ പ്രതീക്ഷയാണ് ഉള്ളതെന്ന് കമല്‍ഹാസന്‍ പിന്നീട് പ്രതികരിച്ചിരുന്നു. അതേസമയം വിഷയത്തില്‍ കമല്‍ഹാസനെ പിന്തുണച്ചും ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.

അനുകൂലിച്ചും പ്രതികൂലിച്ചും

അനുകൂലിച്ചും പ്രതികൂലിച്ചും

സിനിമാ പ്രവര്‍ത്തകനായല്ല തമിഴ്‌നാട്ടിലെ കര്‍ഷകരെ പ്രതിനിധാനം ചെയ്താണ് കമല്‍ കര്‍ണാടക മുഖ്യമന്ത്രിയെ കണ്ടത്. കവേരി നദീജല വിതരണത്തില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തിനാണ് അദ്ദേഹം മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ പ്രധാന്യം കൊടുത്തതെന്നും കമല്‍ഹാസനെ പിന്തുണക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു.
പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കാലായുടെ ബഡ്ജറ്റ് 150 കോടി രൂപയോളം ആണ്. നടനും രജനികാന്തിന്റെ മരുമകനുമായ ധനുഷ് ആണ് ചിത്രത്തിന്റെ നിര്‍മാതാവ്. സാമ്പത്തികപരമായും വൈകാരികപരമായും ചിത്രത്തിന്റെ കര്‍ണാകട റിലീസ് വളരെ പ്രധാനപ്പെട്ടതാണ്. എല്ലാത്തിനുമുപരി രജനിയുടെ ജന്മസ്ഥലമാണ് കര്‍ണാടക.

English summary
Should Kamal Haasan Have Batted for Rajinikanth's 'Kaala' With Kumaraswamy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X