കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുപ്രീം കോടതിയുടെ മുത്തലാഖ് വിധി !!! ഏകീകൃത സിവിൽ കോഡിന്റെ ആദ്യ പ‍ടിയോ?

ഏകീകൃത സിവിൽകോഡ് നടപ്പാക്കുക എന്നത് ബിജെപി സർക്കാരിന്റെ അജണ്ടകളിലൊന്നാണ്.

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

ദില്ലി: മുത്തലാഖ് വിധി ഏകീകൃത സിവിൽകോഡിന് കരുത്താകുമോ? എന്നതാണ് ഇപ്പോൾ രാജ്യം മുഴുവൻ ഉറ്റു നോക്കുന്നത്. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീം കോടതിയുടെ വിധി ഏകീകൃത സിവിൽകോഡിന്റെ ആദ്യ പ‍ടിയായാണ് കാണുന്നത്.

thriple thalaqu

 ബ്ലൂവെയിൽ ചലഞ്ച് ആശങ്കയിൽ സ്കൂളുകൾ!!! പുതിയ പദ്ധതിയുമായി ഹരിയാന സർക്കാർ!! ബ്ലൂവെയിൽ ചലഞ്ച് ആശങ്കയിൽ സ്കൂളുകൾ!!! പുതിയ പദ്ധതിയുമായി ഹരിയാന സർക്കാർ!!

ഏകീകൃത സിവിൽകോഡ് നടപ്പാക്കുക എന്നത് ബിജെപി സർക്കാരിന്റെ അജണ്ടകളിലൊന്നാണ്. കൂടാതെ എൻഡിഎയുടെ പ്രകടന പത്രികയിൽ പറ‌ഞ്ഞ പ്രധാന വാഗ്ദാനം കൂടിയായിരുന്നു മുത്തലാഖ് നിരോധിക്കുമെന്നത്.

 ഏകീകൃത സിവിൽ കേഡ് നടപ്പിലാക്കും

ഏകീകൃത സിവിൽ കേഡ് നടപ്പിലാക്കും

എതിർപ്പുകൾ ശക്തമായപ്പോഴും ഏക സിവിൽകോഡ് നടപ്പിലാക്കുന്നതിനുള്ള നീക്കം കേന്ദ്രസർക്കാർ ഊർജിതമാക്കിയിരുന്നു. ഇതുസംബന്ധിച്ച് പൊതുജനാഭിപ്രായം തേടിയുള്ള ചോദ്യാവലി കേന്ദ്രസർക്കാർ മുമ്പ് ഇറക്കിയിരുന്നു. 16 ചോദ്യങ്ങളുള്ള ചോദ്യാവലിയിൽ മുത്തലാഖ്, കുടുംബ നിയമം, വ്യക്തിനിയമം, ആചാരം, ബഹുഭാര്യത്വം, കുട്ടികളെ ദത്തെടുക്കൽ തുടങ്ങി വിവിധ വിഷയങ്ങളെ സംബന്ധിച്ച ചോദ്യങ്ങൾ. മുത്തലാഖ് വിഷയത്തിൽ സുപ്രീം കോടതി വിധി അനുകൂലമായതോടെ എൻഡിഎയുടെ ഏകസിവിൽ കോഡ് എന്ന ലക്ഷ്യത്തിലേക്ക് കൂടുതൽ അടുത്തിരിക്കുന്നുവെന്നാണ് സൂചിപ്പിക്കുന്നത്.

കേന്ദ്രത്തിന്റെ വിജയം

കേന്ദ്രത്തിന്റെ വിജയം

ബിജെപിയുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാങ്ങളിലൊന്നായിരുന്നു മുത്തലാഖ് നിരോധനം. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്നാണ് സുപ്രീം കോടതി വിധിച്ചതിലൂടെ കേന്ദ്രസർക്കാരിന്റെ വിജയം കൂടിയായി ഇതിനെ കണക്കാക്കാം.

സുപ്രീം കോടതി വിധി

സുപ്രീം കോടതി വിധി

മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി വിധി പ്രസ്ഥാപിച്ചിരുന്നു. മുസ്ലിം വിവാഹ മോചനവും ബന്ധപ്പെട്ട നടപടികളും വിശദീകരിക്കുന്ന പുതിയ നിയമം ആറ് മാസത്തിനകം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരണമെന്നും ഇക്കാലയളവില്‍ മുത്തലാഖ് പ്രകാരമുള്ള വിവാഹ മോചനം നടക്കരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി.മുസ്ലിം സ്ത്രീകളുടെ മൗലിക അവകാശം, വ്യക്തി സ്വാതന്ത്ര്യം, ലിംഗ സമത്വം എന്നിവയിന്‍മേലുള്ള വാദങ്ങള്‍ സുപ്രീംകോടതി വിശദമായി കേട്ടിരുന്നു. ഭരണഘടനാ ബെഞ്ചിലെ ഭൂരിപക്ഷ അംഗങ്ങളുടെ അഭിപ്രായം പരിഗണിച്ചാണ് വിധി.

പുതിയ നിയമം കൊണ്ടു വരും

പുതിയ നിയമം കൊണ്ടു വരും

മുത്തലാഖ് വിശ്വാസ സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റം അനുവദിക്കില്ലെന്നു പറഞ്ഞ കോടതി കേന്ദ്രസര്‍ക്കാരിന്റെ വാദം അംഗീകരിച്ചു. പുതിയ നിയമം കൊണ്ടുവരാന്‍ തയ്യാറാണെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ ബോധിപ്പിച്ചിരുന്നു.

മുത്തലാഖിനെതിരെ കേന്ദ്രം

മുത്തലാഖിനെതിരെ കേന്ദ്രം

മുത്തലാഖിനെതിരെ നേരത്തെ കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. മുത്തലാഖ് നിരോധിക്കണമെന്നും വിശ്വാസ സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റം അനുവദിക്കരുതെന്നും കേന്ദ്രം സുപ്രീംകോടതിയോട് അഭ്യർത്ഥിച്ചിരുന്നു.

സൈറ ബാനുവിന്റെ ഹർജി

സൈറ ബാനുവിന്റെ ഹർജി

മുത്തലാഖ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തർ പ്രദേശ് സ്വദേശിയായ സൈറ ബാനു ഉൾപ്പെടെയുള്ളവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. സൃഷ്ടാവിനും വ്യക്തിക്കുമിടയിലെ പാവമാണ് മുത്തലാഖ് എന്നായിരുന്നു സൈറ ബാനുവിന്റെ വാദം. ഒരു പാപം എങ്ങനെയാണ് വിശ്വാസത്തിന്റെ ഭാഗമാകുക എന്നും അത് നിരോധിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടു.

അഞ്ചംഗ ബെഞ്ചിന്റെ വിധി

അഞ്ചംഗ ബെഞ്ചിന്റെ വിധി

ചീഫ് ജസ്റ്റിസ് ജെഎസ് കേഹാര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് മുത്തലാഖിനെ കുറിച്ചുളള വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള രണ്ട് അംഗങ്ങളുടെ വിയോജിപ്പോടെയാണ് വിധി വന്നിരിക്കുന്നത്. എന്നാൽ മൂന്ന് അംഗങ്ങള്‍ നിരോധിക്കണമെന്ന് നിലപാടെടുത്തു. അതേസമയം, ബെഞ്ചിലെ ഒരംഗം നിരോധനത്തെ പിന്തുണച്ചെങ്കിലും മുത്തലാഖ് വിഷയത്തില്‍ ഖുര്‍ആനും ഹദീസും പരിഗണിച്ച് തീരുമാനമെടുക്കണം എന്ന അഭിപ്രായവും പ്രകടിപ്പിച്ചു.

English summary
Now that the Supreme Court has come out with its verdict on Triple Talaq, the Law Commission is expected to quickly wrap its Uniform Civil Code report and submit it to the Union government in a month or two.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X