കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരിലേത് അടിച്ചമർത്തുന്ന സാഹചര്യമെന്ന്: ശ്രീനഗറിൽ സംഭവിക്കുന്നതിനെക്കുറിച്ച് രാഹുൽ

Google Oneindia Malayalam News

ശ്രീനഗർ: ജമ്മുകശ്മീരിലെത്തിയ പ്രതിപക്ഷ പാർട്ടി നേതാക്കൾക്കും മാധ്യമങ്ങൾക്കും നേരിടേണ്ടിവന്ന അവസ്ഥ വിവരിച്ച് രാഹുൽ ഗാന്ധി. കശ്മീരിൽ നിന്ന് തങ്ങൾക്ക് നേരിടേണ്ടിവന്നത് ജമ്മു കശ്മീർ സർക്കാരിന്റെ കാർക്കശ്യമേറിയ പെരുമാറ്റമാണെന്നും ജനങ്ങൾ അടിച്ചമർത്തപ്പെടുകയാണെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.

ബുലന്ധ്‌ഷെഹര്‍ കലാപത്തിലെ പ്രതികള്‍ക്ക് ജാമ്യം.... ആഘോഷിച്ച് ജനക്കൂട്ടം, പ്രതികള്‍ക്കൊപ്പം സെല്‍ഫിബുലന്ധ്‌ഷെഹര്‍ കലാപത്തിലെ പ്രതികള്‍ക്ക് ജാമ്യം.... ആഘോഷിച്ച് ജനക്കൂട്ടം, പ്രതികള്‍ക്കൊപ്പം സെല്‍ഫി

ജമ്മു കശ്മീർ സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധിയുൾപ്പെട്ട സംഘത്തെ ശ്രീനഗർ വിമാനത്താവളത്തിൽ വെച്ച് തിരിച്ചയച്ചിരുന്നു. ശനിയാഴ്ച യാണ് ജമ്മു കശ്മീർ സന്ദർശിക്കുന്നതിനായി കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, അനന്ദ് ശർമ്മ, കെസി വേണുഗോപാൽ മറ്റ് പ്രതിപക്ഷ നേതാക്കളും രാഹുലിനൊപ്പം യുവതിയുടെ വൈകാരികമായ പരാതി കേട്ടിരുന്നു. പ്രതിപക്ഷ നേതാക്കളടങ്ങുന്ന 12 ആംഗ സംഘമാണ് കശ്മീർ താഴ്വരയിലെ ത്തിയത്.

 സ്ഥിതികൾ സാധാരണമല്ലെന്ന്

സ്ഥിതികൾ സാധാരണമല്ലെന്ന്

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും കേന്ദ്രഭരണപ്രദേശമായി വിഭജിക്കുകയും ചെയ്തതിന് പിന്നാലെ കശ്മീർ സന്ദർശിക്കാനെത്തിയ സംഘത്തെയാണ് കശ്മീർ ഭരണകൂടം ശ്രീനഗർ വിമാനത്താവളത്തിൽ തടഞ്ഞ് തിരിച്ചയച്ചത്. കഴിഞ്ഞ 20 ദിവസത്തോളമായി ജമ്മുകശ്മീരിലെ ജനങ്ങളുടെ സ്വാതന്ത്ര്യവും പൌരസ്വാതന്ത്ര്യവും വെട്ടിക്കുറച്ചിരിക്കുകയാണെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. ശനിയാഴ്ച നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങളും വാർത്താ സമ്മേളനത്തിൽ രാഹുൽ ഗാന്ധി പുറത്തുവിട്ടിരുന്നു. തങ്ങൾക്കൊപ്പം കശ്മീരിലെത്തിയ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്യുകയും മർദ്ദിക്കുകയും ചെയ്തതായും രാഹുൽ ഗാന്ധി വ്യക്തമാക്കി. ഇത് കൊണ്ടുതന്നെ കശ്മീരിലെ സ്ഥിതിഗതികൾ സാധാരണ ഗതിയിലല്ലെന്ന് മനസ്സിലായെന്നും രാഹുൽ പ്രതികരിച്ചിരുന്നു.

പ്രതിപക്ഷ നേതാക്കൾ കശ്മീരിൽ

പ്രതിപക്ഷ നേതാക്കൾ കശ്മീരിൽ


രാഹുല്‍ ഗാന്ധി, സീതാറാം യെച്ചൂരി, ഡി രാജ, ഗുലാം നബി ആസാദ്, എന്നിവരുള്‍പ്പെട്ട സംഘം കശ്മീര്‍ സന്ദര്‍ശിക്കുന്നത് പ്രശ്നങ്ങള്‍ സൃഷ്ടിക്കാനല്ല. സന്ദര്‍ശനം പ്രതിപക്ഷമായിട്ടല്ലെന്നും കേന്ദ്രസര്‍ക്കാര്‍ പിന്തുണയോടെ ആണെന്നും എന്‍സിപി നേതാവ് മജീദ് മേമന്‍ വ്യക്തകമാക്കി. ഞങ്ങളുടെ ലക്ഷ്യം പ്രശ്നങ്ങള്‍ ഉണ്ടാക്കുകയല്ല. എന്നാല്‍ എന്താണ് ചെയ്യേണ്ടതെന്ന കാര്യത്തില്‍ തങ്ങള്‍ക്ക് നിര്‍ദേശങ്ങളുണ്ടെന്നും മേമന്‍ കൂട്ടിച്ചേര്‍ത്തു. എന്നാൽ ഈ സംഘത്തെ കശ്മീർ ഭരണകൂടം വിമാനത്താവളത്തിൽ വെച്ച് തന്നെ തിരിച്ചയച്ചിരുന്നു.

 ഗുലാം നബി ആസാദിനെ തിരിച്ചയച്ചത് രണ്ട് തവണ

ഗുലാം നബി ആസാദിനെ തിരിച്ചയച്ചത് രണ്ട് തവണ

മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഗുലാം നബി ആസാദ് രണ്ട് തവണ കശ്മീര്‍ സന്ദര്‍ശിക്കാന്‍ ശ്രമിച്ചെങ്കിലും രണ്ട് തവണയും തിരിച്ചയക്കുകയായിരുന്നു. ഒരിക്കല്‍ ജമ്മു വിമാനത്താവളത്തില്‍ നിന്നും രണ്ടാംതവണ ശ്രീനഗര്‍ വിമാനത്താവളത്തില്‍ നിന്നുമാണ് തിരിച്ചയച്ചത്. എന്നാല്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് തന്നെയാണ് രാഹുല്‍ ഗാന്ധിയെ കശ്മീരിലെ സ്ഥിതിഗതികള്‍ പരിശോധിക്കുന്നതിനായി ക്ഷണിച്ചത്. എന്നാല്‍ കശ്മീരിനെ സന്ദര്‍ശനത്തിനെത്തിയ ഗുലാം നബി ആസാദിനെ രണ്ട് തവണ തിരിച്ചയച്ചതും ഇതുമായി ചേര്‍ത്തുവായിക്കേണ്ടതുണ്ട്. ഞങ്ങള്‍ പ്രശ്നങ്ങളുണ്ടാക്കുന്നതിന് വേണ്ടിയല്ല പോകുന്നത്. കശ്മീരിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനാണ് പോകുന്നതെന്നും മറ്റൊരു നേതാവ് കൂട്ടിച്ചേര്‍ത്തു.

 ക്രമസമാധാന പ്രശ്നവും സുരക്ഷയും

ക്രമസമാധാന പ്രശ്നവും സുരക്ഷയും

പ്രതിപക്ഷ നേതാക്കളെ കശ്മീ താഴ്വര സന്ദർശിക്കാൻ അനുവദിക്കാതിരുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് സുരക്ഷയും ക്രമസമാധാന നിലയും നിലനിർത്തുന്നതിനാണ് പ്രാധാന്യം. അതിർത്തി കടന്നുള്ള ഭീകരവാദ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുവെന്നുമാണ് ജമ്മു കശ്മീർ പ്രിൻസിപ്പൽ സെക്രട്ടറി പ്രതികരിച്ചിരുന്നു. ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നതുവരെ രാഷ്ട്രീയ നേതാക്കൾ കശ്മീർ സന്ദർശിക്കരുതെന്ന് കശ്മീർ ഭരണകൂടം രാഷ്ട്രീയ നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. രാഹുൽ ഗാന്ധി ഉൾപ്പെട്ട സംഘം കശ്മീർ സന്ദർശിക്കുന്നുവെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഭരണകൂടം പ്രതികരിച്ചത്.

English summary
Oppn, press got taste of 'draconian administration', 'brute force' unleashed on people in J&K: Rahul
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X