കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്ക തരംഗമായി; യുപിയില്‍ പ്രതിപക്ഷ സഖ്യത്തിലേക്ക് കോണ്‍ഗ്രസും, പ്രഖ്യാപനം ഉടനുണ്ടായേക്കും

  • By Desk
Google Oneindia Malayalam News

ലക്നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും വിശാല പ്രതിപക്ഷ രൂപീകരണം സാധ്യമാവുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുല്‍വാമയിലെ ഭീകരാക്രമണവും തുടര്‍ന്നുണ്ടാ ഇന്ത്യന്‍ തിരിച്ചടിയും ദേശീയ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങളാണ് സൃഷ്ടിച്ചത്. അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥകള്‍ വോട്ടാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നത്.

ഈ സാഹചര്യത്തില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് ഇറക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വിട്ടുവീഴ്ച്ചകള്‍ക്ക് തയ്യാറാവുകയായിരുന്നു. ഇതോടെയാണ് സാധ്യമാവില്ലെന്ന് കരുതിയ യുപിയിലെ സഖ്യ രൂപീകരണം നടപ്പില്‍ വരുത്താന്‍ എസ്പി, ബിഎസ്പി, കോണ്‍ഗ്രസ് എന്നീ കക്ഷികള്‍ തയ്യറാവുന്നത്. പ്രിയങ്ക ഇഫക്ടില്‍ കോണ്‍ഗ്രസ് നടത്തുന്ന മുന്നേറ്റവും എസ്പി-ബിഎസ്പി കക്ഷികളുടെ നിലപാട് മാറ്റത്തില്‍ നിര്‍ണ്ണായകമാണ്.

സഖ്യചര്‍ച്ചകള്‍

സഖ്യചര്‍ച്ചകള്‍

മാറിയ ദേശീയ രാഷ്ട്രീയ യുപിയിലേതടക്കം നിലച്ചുപോയ സഖ്യചര്‍ച്ചകള്‍ വീണ്ടും തുടരണമെന്ന നിര്‍ദ്ദേശം കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് മുന്നില്‍ വെച്ചത് എന്‍സിപി അധ്യക്ഷന്‍ ശരത് പവാറും ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവുമായിരുന്നു.

യുപിയില്‍

യുപിയില്‍

രാജ്യത്ത് ഏറ്റവു കൂടുതല്‍ സീറ്റ് ഉള്ള യുപിയില്‍ പ്രതിപക്ഷ സഖ്യം വേണമെന്ന ആവശ്യത്തില്‍ ചന്ദ്രബാബു നായിഡുവും ശരത് പവാറും ഉറച്ചു നിന്നു. കോണ്‍ഗ്രസ്, എസ്പി, ബിഎസ്പി കക്ഷികളുമായി ഇവര്‍ നിരന്തരം ഈ ആവശ്യമുന്നയിച്ച് ബന്ധപ്പെടുകയും ചെയ്തു.

വിശാല സഖ്യം

വിശാല സഖ്യം

ഇതോടെയാണ് പ്രതിപക്ഷ വിശാല സഖ്യമെന്ന സാധ്യത വീണ്ടും സജീവമായിരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, രാഹുല്‍ ഗാന്ധി, എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ബിഎസ്പി അധ്യക്ഷ മായാവതി എന്നിവര്‍ക്കിടയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

20 സീറ്റ് വേണം

20 സീറ്റ് വേണം

സഖ്യത്തിന്‍റെ ഭാഗമായി നില്‍ക്കുകയാണെങ്കില്‍ 20 സീറ്റ് വേണമെന്നായിരുന്നു കോണ്‍ഗ്രസ് നേരത്തെ ആവശ്യപ്പെട്ടത്. എന്നാല്‍ സിറ്റിങ് സീറ്റുകളായ റായ്ബറേലിയും അമേഠിയും മാത്രം നല്‍കാമെന്നായിരുന്നു എസ്പിയും ബിഎസ്പിയും സ്വീകരിച്ച നിലപാട്.

വിട്ടു വീഴച്ചകള്‍

വിട്ടു വീഴച്ചകള്‍

പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ സീറ്റുകളുടെ എണ്ണത്തില്‍ വിട്ടു വീഴച്ചകള്‍ക്ക് പാര്‍ട്ടികള്‍ തയ്യാറാവുകയായിരുന്നു. എസ്പി-ബിഎസ്പി സഖ്യത്തിന്‍റെ ഭാഗമായി നില്‍ക്കുന്നതോടെ 15 സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കിയേക്കും

15 സീറ്റുകള്‍

15 സീറ്റുകള്‍

കഴിഞ്ഞ ദിവസം റായ്ബറേലിയും അമേഠിയും ഉള്‍പ്പടേയുള്ള 15 സീറ്റുകള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത് ഈ ധാരണകളുടെ അടിസ്ഥാനത്തിലാണെന്നാണ് സൂചന. ഇപ്പോഴും പാര്‍ട്ടികള്‍ക്കിടയില്‍ ചര്‍ച്ചകള്‍ സജീവമാണ്. അന്തിമ പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും.

മായാവതി

മായാവതി

എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവിന് കോണ്‍ഗ്രസ് സഖ്യത്തില്‍ താല്‍പര്യമുണ്ടായിരുന്നെങ്കിലും ബിഎസ്പി നേതാവ് മായാവതിയായിരുന്നു കോണ്‍ഗ്രസ് സഖ്യത്തിന് വിലങ്ങ് തടിയായി നിന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ ബിഎസ്പിയെ സഖ്യത്തില്‍ നിന്ന് തഴഞ്ഞതായിരുന്നു മായാവതിയെ ചൊടിപ്പിച്ചത്.

പ്രിയങ്ക ഇഫക്ട്

പ്രിയങ്ക ഇഫക്ട്

എന്നാല്‍ മാറിയ ദേശീയ രാഷ്ട്രീയ സാഹചര്യവും പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ യുപിയില്‍ കോണ്‍ഗ്രസ് കാഴ്ചവെക്കുന്ന മുന്നേറ്റവും മയാവതിയെ പുനരാലോചനക്ക് വിധേയമാക്കുകയായിരുന്നു.

ചുമതലയേറ്റതിന് ശേഷം

ചുമതലയേറ്റതിന് ശേഷം

കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായി ചുമതലയേറ്റതിന് ശേഷം സംസ്ഥാനത്ത് കോണ്‍ഗ്രസിന് പുതുജീവന്‍ നല്‍കാനുള്ള അക്ഷീണ പ്രയത്നത്തിലാണ് പ്രിയങ്ക. സംസ്ഥാനത്തുടനീളം നിറഞ്ഞു നില്‍ക്കുന്ന രീതിയിലാണ് പ്രിയങ്കയുടെ പ്രവര്‍ത്തനം.

ബൂത്ത് തലം മുതല്‍

ബൂത്ത് തലം മുതല്‍

തിരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനാ തലത്തില്‍ തന്നെ വലിയ ഉടച്ചുവാര്‍ക്കലാണ് യുപിയില്‍ കോണ്‍ഗ്രസ് നത്തിയിരിക്കുന്നത്. ബൂത്ത് തലം മുതല്‍ സംഘടനാ ശക്തി വര്‍ധിപ്പിക്കാന്‍ പ്രിയങ്കയുടേയും ജോതിരാധിത്യ സിന്ധ്യയുടേയും നേതൃത്തലില്‍ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചു യോഗങ്ങള്‍ നടക്കുന്നു.

കോണ്‍ഗ്രസില്‍ ചേരുന്നു

കോണ്‍ഗ്രസില്‍ ചേരുന്നു

ഇതേസമയം തന്നെ പാര്‍ട്ടിക്ക് ശക്തിപകര്‍ന്നു കൊണ്ട് മറ്റ് കക്ഷികളിലെ നേതാക്കന്‍മാരും കോണ്‍ഗ്രസില്‍ ചേരുന്നത്. ബിജെപി വിട്ട സാവിത്രി ബായി ഫുലേ ഉള്‍പ്പടേയുള്ള നിരവധി നേതാക്കാളാണ് പ്രിയങ്കയുടെ കടന്നുവരവിന് പിന്നാലെ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കും

പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കും

എസ്പി-ബിഎസ്പി-ആര്‍എല്‍ഡി, കോണ്‍ഗ്രസ് എന്നിവര്‍ക്കിടയില്‍ പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിച്ചു പോവുന്നതിലൂടെ വീണ്ടും സംസ്ഥാനത്ത് വന്‍ വിജയം കരസ്ഥമാക്കാമെന്നായിരുന്നു ബിജെപി പ്രതീക്ഷ. എന്നാല്‍ കോണ്‍ഗ്രസ് കൂടി പ്രതിപക്ഷ സഖ്യത്തിന്‍റെ ഭാഗമാവുകയാണെങ്കില്‍‌ ബിജെപിയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കും.

80 സീറ്റുകളില്‍‌ 71

80 സീറ്റുകളില്‍‌ 71

2014 സംസ്ഥാനത്തെ 80 സീറ്റുകളില്‍‌ 71 സീറ്റുകളിലും വിജയിച്ചത് ബിജെപിയായിരുന്നു. അമേഠിയിലും റായ്ബറേലിയിലും കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ 4 സീറ്റുകള്‍ എസ്പിയും കരസ്ഥമാക്കി. ബിഎസ്പിക്കാവട്ടെ കഴിഞ്ഞ തവണ സീറ്റൊന്നും ലഭിച്ചതുമില്ല.

English summary
Opponents to alliance in UP again, Priyanka effect?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X