• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അമിത് ഷാ എവിടെ? ഷായുടെ അസാന്നിധ്യത്തിന് പിന്നിൽ!! മോദിയുടെ നീക്കത്തിന്റെ സൂചനകൾ

 • By Aami Madhu

ദില്ലി; മെയ് 20 ന് മോദി സർക്കാർ അധികാരത്തിൽ രണ്ടാം വർഷം പിന്നിടുകയാണ്. രണ്ടാം മോദി സർക്കാരിൽ പ്രധാനമന്ത്രി മോദിയെക്കാൾ നിറഞ്ഞ് നിന്നത് ആഭ്യന്തര മന്ത്രി അമിത് ഷാ ആയിരുന്നുവെങ്കിലും ഇപ്പോൾ സ്ഥിതി അങ്ങനെയല്ല. സമാനതകളില്ലാത്ത പ്രതിസന്ധിയ്ക്കിടെ അതിനിർണായകമായ പല തിരുമാനങ്ങളും കൈക്കൊള്ളേണ്ട സമയത്തും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അസാന്നിധ്യം വലിയ ചർച്ചയായിട്ടുണ്ട്.

ലോക്ക് ഡൗൺ പ്രഖ്യാപിച്ച് നാൽപത്തിയഞ്ച് ദിവസം പിന്നിടുമ്പോഴും 'കമാന്റ്' നൽകാൻ എവിടെയും അമിത് ഷാ ഇല്ല. മോദി സർക്കാരിൽ സുപ്രധാന അധികാര കേന്ദ്രമായി മാറിയ ആഭ്യന്തര മന്ത്രിയുടെ അസാന്നിധ്യത്തിന് പിന്നിൽ, വിശദാംശങ്ങളിലേക്ക്

ഷായുടെ എൻട്രി

ഷായുടെ എൻട്രി

ഒന്നാം മോദി സർക്കാരിൽ ആഭ്യന്തര മന്ത്രിയായിരുന്നു രാജ്നാഥ് സിംഗ് തന്നെ രണ്ടാം മന്ത്രിസഭയിലും ആഭ്യന്തര വകുപ്പ് കൈയ്യാളും എന്ന നിഗമനത്തിലിരക്കിയെയായിരുന്നു സിംഗിനെ മറികടന്ന് അമിത് ഷായുടെ എൻട്രി. ഷായുടെ ഈ കടന്ന് വരവ് തന്നെയായിരുന്നു രണ്ടാം മോദി സർക്കാരിൽ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട പ്രധാന തിരുമാനവും.

മോദിയിൽ നിന്ന് ഷായിലേക്ക്

മോദിയിൽ നിന്ന് ഷായിലേക്ക്

അധികാരത്തിലേറിയതോടെ ഭരണചക്രം മോദിയിൽ നിന്ന് അമിത് ഷായിലേക്ക് എത്തുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്.കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കി കൊണ്ടായിരുന്നു ഷായുടെ ആദ്യ 'സർജിക്കൽ സ്ട്രൈക്ക്'.പിന്നീട് സുപ്രധാനമായ പൗരത്വ ഭേദഗതി നിയമം.

സുപ്രധാന തിരുമാനങ്ങൾ

സുപ്രധാന തിരുമാനങ്ങൾ

ഇതുകൂടാതെ സോണിയാ ഗന്ധി ഉൾപ്പെടെ ഗാന്ധി കുടുംബത്തിന്റെ എസ്പിജി സുരക്ഷ നീക്കം ചെയ്യാനുള്ള തിരുമാനം, മുൻ ധനമന്ത്രിയായിരുന്ന പി ചിദംബരത്തിന്റെ അറസ്റ്റ് തുടങ്ങിയ പല 'സുപ്രധാന' തിരുമാനങ്ങളും അമിത് ഷായുടെ നേതൃത്വത്തിൽ കൈക്കൊണ്ടു. ഇതോടെ രണ്ടാം ബിജെപി സർക്കാരിന്റെ പ്രധാന മുഖമായി ഷാ മാറി.

കളം നിറഞ്ഞ് മോദി

കളം നിറഞ്ഞ് മോദി

എന്നാൽ രാജ്യത്ത് കൊവിഡ് പ്രതിസന്ധി ഉടലെടുത്തതോടെ സ്ഥിതി പാടെ മാറിയിരിക്കുകയാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ട് ഇത്രയും ദിവസങ്ങൾ പിന്നിട്ടിട്ടും അമിത് ഷാ ഭരണ ചർച്ചകളിൽ ഒന്നും തന്നെ ഇടപെടുന്നില്ല. കാര്യങ്ങൾ പ്രധാനമന്ത്രി തന്നെ നേരിട്ട് ഇടപെടുകയാണ്.

മനപ്പൂർവ്വം മാറ്റി നിർത്തുന്നു?

മനപ്പൂർവ്വം മാറ്റി നിർത്തുന്നു?

കൊവിഡ് സംബന്ധിച്ച് സംസ്ഥാനങ്ങളുമായുള്ള ചർച്ചകൾ, ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ സംബന്ധിച്ചുള്ള തിരുമാനങ്ങൾ, മറ്റ് സുപ്രധാന വിഷയങ്ങളിലെല്ലാം പ്രധാനമന്ത്രി നേരിട്ട് നിയന്ത്രിക്കുന്നു. മറ്റ് സമിതികളുടെ ചുമതലയിലാവട്ടെ പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗിന്റെ സാന്നിധ്യമാണ് ഉള്ളത്. ഇതോടെ അമിത് ഷായെ നരേന്ദ്ര മോദി മനപ്പൂർവ്വം മാറ്റി നിർത്തുകയാണോയെന്ന ചർച്ചകൾ സജീവമായിരിക്കുകയാണ്.

തുടക്കം ദില്ലിയിൽ

തുടക്കം ദില്ലിയിൽ

അതേസമയം ഇപ്പോഴത്തെ ഷായുടെ പിൻമാറ്റത്തിന്റെ തുടക്കം ദില്ലി നിയമസഭ തിരഞ്ഞെടുപ്പ് മുതലുള്ള ഇടപെടലുകളുടെ തുടർച്ചയാണെന്നാണ് ബിജെപി വൃത്തങ്ങൾ നൽകുന്ന സൂചന. നിയമസഭ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയായിരുന്നു ഇക്കുറി ബിജെപി ദില്ലിയിൽ നേരിട്ടത്. ഷാ നടത്തിയ വർഗീയ വിദ്വേഷം ജനിപ്പിക്കുന്ന പ്രസംഗങ്ങളാണ് പാർട്ടിയുടെ തിരിച്ചടിക്ക് വഴിവെച്ചതെന്നാണ് ആക്ഷേപം ഉയർന്നത്.

പൗരത്വ ഭേദഗതി നിയമം

പൗരത്വ ഭേദഗതി നിയമം

മാത്രമല്ല പൗരത്വ ഭേഗഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധങ്ങളോടുള്ള ഷായുടെ സമീപനങ്ങളും മോദിയിൽ അതൃപ്തിക്ക് വഴിവെച്ചാണ് നിരീക്ഷിക്കപ്പെടുന്നത്. ദില്ലി

കാലപത്തെ നിയന്ത്രിക്കുന്നതിനും ഉചിതമായ ഇടപെടലുകൾ നടത്തുന്നതിനും ദില്ലി പോലീസിന് വീഴ്ചപറ്റിയെന്ന ആരോപണം ശക്തമായിരുന്നു.

പരാജയപ്പെട്ടു

പരാജയപ്പെട്ടു

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ദില്ലി സന്ദർശന വേളയിലായിരുന്നു അവിടെ കലാപം പൊട്ടിപ്പുറപ്പെട്ടത്. അമേരിക്കയ്ക്ക് മുന്നിൽ മോദി സർക്കാരിനെ നാണക്കേട് ഉണ്ടാക്കാൻ ഇത് കാരണമായെന്നായിരുന്നു പരക്കെ ഉയർന്ന വിമർശനം.അമിത് ഷായുടെ പരാജയമായി ഇതിനെ പ്രതിപക്ഷം ഉൾപ്പെടെയുള്ളവർ ഉയർത്തിക്കാട്ടി.

അജിത് ഡോവൽ കളത്തിൽ

അജിത് ഡോവൽ കളത്തിൽ

ഇതോടെ ട്രംപിന്റെ മടക്കത്തോടെ കാര്യങ്ങളുടെ പൂർണചുമതല ഷായിൽ നിന്നും മോദി ഏറ്റെടുത്തു. സമാധാനം പുലർത്താൻ ജനങ്ങളോട് മോദി ആഹ്വാനം ചെയ്ത പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലനെ പ്രശ്ന പരിഹാര ചുമതല ഏൽപ്പിക്കുകയും ചെയ്തു. കാബിനറ്റ് പദവിയുള്ള ഡോവൽ നേരിട്ട് മോദിയോടാണ് റിപ്പോർട്ട് ചെയ്യുന്നത്.

മുഖ്യമന്ത്രിമാരുടെ ഇടപെടൽ

മുഖ്യമന്ത്രിമാരുടെ ഇടപെടൽ

അമിത് ഷായെ പ്രധാനമന്ത്രി ഒഴിവാക്കി നിർത്താനുള്ള മറ്റൊരു കാരണം മുഖ്യമന്ത്രിമാരുടെ ഇടപെടലാണെന്നും കണക്കാക്കപ്പെടുന്നുണ്ട്. ലോക്ക് ഡൗൺ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിരന്തരം മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തേണ്ടതുണ്ട്. ഇത്തരം ചർച്ചകളിൽ ഷായുടെ സാന്നിധ്യം മുഖ്യമന്ത്രിമാരെ ചൊടിപ്പിക്കുമെന്ന ചിന്തയാകാം നീക്കത്തിന് പിന്നിലെന്നും രാഷ്ട്രീയ നിരീക്ഷകർ കണക്കാക്കുന്നു.

സംസ്ഥാനത്തേക്ക് അയച്ചു

സംസ്ഥാനത്തേക്ക് അയച്ചു

നേരത്തേ ലോക്ക് ഡൗൺ സംബന്ധിച്ച നടപടികൾ വിലയിരുത്തുന്നതിന് ആഭ്യന്തര മന്ത്രാലയം പ്രത്യേക സംഘത്തെ സംസ്ഥാനങ്ങളിലേക്ക് അയച്ചിരുന്നു. എന്നാൽ പശ്ചിമബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജി ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാകാം മോദിയുടെ നീക്കം എന്നും കരുതപ്പെടുന്നുണ്ട്.

cmsvideo
  Rahul Gandhi is back,but where is Amit Shah? | Oneindia Malayalam
  ഉദ്യോഗസ്ഥരെ മാറ്റി

  ഉദ്യോഗസ്ഥരെ മാറ്റി

  അതിനിടെ കഴിഞ്ഞ ദിവസം ഗുജറാത്തിലെ ചില ഉദ്യോഗസ്ഥരെ മറ്റി നിർത്തിയ മോദിയുടെ നടപടികളും പുതിയ അഭ്യൂഹങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. അമിത് ഷായോട് കൂറുപുലർത്തുന്ന മുഖ്യമന്ത്രി വിജയ് രൂപാണിയുടെ വിശ്വസ്തരെയാണ് മോദി മാറ്റി നിർത്തിയത്. ഇതോടെ അമിത് ഷായിൽ നിന്നും മോദി ഭരണചക്രം തിരിച്ച് പിടിക്കുന്നുവെന്ന സന്ദേശമാണ് പുറ്തുവരുന്നത്.

  English summary
  opposition asks where is amit sha
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X