Get Updates
Get notified of breaking news, exclusive insights, and must-see stories!

നോട്ട് നിരോധനത്തിന് പിന്നിലെ അഴിമതി പുറത്ത്; ഗുജറാത്തില്‍ നോട്ട് മാറ്റുന്ന വീഡിയോയുമായി കോണ്‍ഗ്രസ്

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനത്തിന് പിന്നിലെ അഴിമതി പുറത്ത് വിട്ട് കോണ്‍ഗ്രസ്. അഴിമതി നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ദില്ലിയില്‍ കോണ്‍സ്റ്റിറ്റൂഷണല്‍ ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പരസ്യമാക്കിയത്. അഹമ്മദാബാദിലെ ബിജെപി പ്രാദേശിക നേതാവ് കോടികളുടെ പഴയ നോട്ട് മാറ്റി പുതിയ നോട്ടാക്കുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയില്‍.

18

അഞ്ച് കോടിയുടെ പഴയ നോട്ടിന് പകരം മൂന്ന് കോടിയുടെ പുതിയ നോട്ട് ബിജെപി നേതാവ് മാറ്റി നല്‍കുന്നതിന്റെ രഹസ്യവീഡിയോ ആണ് കോണ്‍ഗ്രസ് നേതാക്കള്‍ കാണിച്ചത്. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അമിത് ഷാ സംരക്ഷിക്കുമെന്ന് വീഡിയോയില്‍ പറയുന്നു. പണം മാറ്റാനുള്ള സമയ പരിധി കഴിഞ്ഞ ശേഷമായിരുന്നു ഈ ഇടപാട്. വീഡിയോയുടെ ആധികാരികത മാധ്യമങ്ങള്‍ക്ക് പരിശോധിക്കാമെന്നും കപില്‍ സിബല്‍ പറഞ്ഞു.

ബിജെപിയുടെ നേട്ടത്തിന് വേണ്ടിയാണ് നോട്ട് നിരോധിച്ചതെന്ന് വീഡിയോയില്‍ വ്യക്തമാണെന്ന് കപില്‍ സിബല്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ പൊതുപണം വഞ്ചിച്ചു തട്ടിയെടുക്കുകയായിരുന്നുവെന്നും അത് രാജ്യദ്രോഹമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ നേട്ടത്തിന് വേണ്ടി പോലീസിനെയും ബാങ്കുകളെയും ഉയോഗിച്ചു. വീഡിയോ കണ്ടശേഷം രാജ്യം തീരുമാനിക്കട്ടെ ആരാണ് കള്ളനെന്ന്. ആരാണ് കാവല്‍ക്കാരനെന്ന്. ആരാണ് രാജ്യസ്‌നേഹിയെന്നും രാജ്യവിരുദ്ധനെന്നും ഇനി തീരുമാനിക്കൂവെന്നും കപില്‍ സിബല്‍ പറഞ്ഞു.

ബ്രിട്ടനില്‍ രജിസ്റ്റര്‍ ചെയ്ത ടിഎന്‍എന്‍.വേള്‍ഡ് എന്ന വെബ്‌സൈറ്റില്‍ നിന്നാണ് വീഡിയോ ലഭിച്ചതെന്ന് സിബല്‍ പറഞ്ഞു. വ്യവസായിക മേഖല പൂര്‍ണമായും തകര്‍ന്നു. രാജ്യത്തിന്റെ സാമ്പത്തിക രംഗം താറുമാറായി. കോടിക്കണക്കിന് യുവജനങ്ങള്‍ക്ക് ജോലി നഷ്ടമായി. ഇതെല്ലാമാണ് നോട്ട് നിരോധനം മൂലമുണ്ടായ തിരിച്ചടികള്‍ എന്ന് രാജ്യസഭാംഗവും കോണ്‍ഗ്രസ് നേതാവുമായ ഗുലാം നബി ആസാദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+