ചെങ്കോലിന് പകരം ഭരണഘടന സ്ഥാപിക്കണമെന്ന് പ്രതിപക്ഷം: തിരിച്ചടിച്ച് ബിജെപി, ഡിഎംകെ മറുപടി പറയണം
ഡല്‍ഹി: ഏറെ സവിശേഷതകളോടെ പണികഴിപ്പിച്ച പുതിയ പാർലമെന്റ് മന്ദിരത്തിലാണ് പതിനെട്ടാമത് ലോക്സഭയുടെ ആദ്യ സമ്മേളനം ചേർന്നിരിക്കുന്നത്. സ്പീക്കറുടെ കസേരയ്ക്ക് സമീപം സ്ഥാപിച്ച ചെങ്കോലാണ് പുതിയ ലോക്സഭ ഹാളിനെ പഴയ പാർലമെന്റ് മന്ദിരത്തില്‍ നിന്നും വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം. അതേസമയം ചെങ്കോലിന്റെ പേരില്‍ നേരത്തെ തുടങ്ങിയ വാദപ്രതിവാദങ്ങള്‍ ഇപ്പോഴും ഭരണ-പ്രതിപക്ഷ പാർട്ടികള്‍ക്കിടയില്‍ തുടരുന്നുണ്ട്.
ജനാധിപത്യത്തിൽ അതിൻ്റെ പ്രസക്തിയെ ചോദ്യം ചെയ്യുന്ന നടപടിയാണ് ചെങ്കോല്‍ സ്ഥാപിച്ചതിലൂടെ കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോള്‍, പ്രതിപക്ഷം ഇന്ത്യൻ സംസ്‌കാരത്തെ അവഹേളിക്കുകയാണെന്നാണ് ബി ജെ പി തിരിച്ചടിക്കുന്നത്. സമാജ്‌വാദി പാർട്ടി എം പി ആർ കെ ചൗധരി സ്പീക്കർ ഓം ബിർളയ്ക്ക് അയച്ച കത്താണ് ചെങ്കോലിനെക്കുറിച്ചുള്ള പുതിയ ചർച്ചകൾക്ക് തുടക്കമിട്ടത്. ചെങ്കോലിന് പകരം ഭരണഘടനയുടെ പകർപ്പ് സ്പീക്കറുടെ കസേരയ്ക്ക് മുന്നില്‍ സ്ഥാപിക്കണമെന്നാണ് മോഹൻലാൽഗഞ്ചിൽ നിന്നുള്ള എംപി ആവശ്യപ്പെട്ടിരിക്കുന്നത്.

"ഭരണഘടനയുടെ അംഗീകാരം രാജ്യത്ത് ജനാധിപത്യത്തിന് തുടക്കം കുറിച്ചു, ഭരണഘടനയാണ് അതിൻ്റെ പ്രതീകം. ബിജെപി സർക്കാർ കഴിഞ്ഞ കാലത്ത് സ്പീക്കറുടെ കസേരയ്ക്ക് സമീപം 'ചെങ്കോല്‍' സ്ഥാപിച്ചു. രാജദണ്ഡ് എന്നാൽ രാജാവിൻ്റെ വടി എന്നും അർത്ഥമുണ്ട്. രാജാക്കന്മാരുടെ കാലത്തിനുശേഷം നാം സ്വതന്ത്രരായി തീർന്നവരാണ്" സ്പീക്കർക്ക് കത്തയച്ച എംപി വാർത്താ ഏജന്‍സിയായ എഎന്‍ഐയോട് വ്യക്തമാക്കി.
ഇപ്പോൾ, യോഗ്യരായ വോട്ടർമാരായ ഓരോ സ്ത്രീയും പുരുഷനും ഈ രാജ്യം ഭരിക്കാൻ സർക്കാരിനെ തിരഞ്ഞെടുക്കുന്നു. ആ സാഹചര്യത്തില്‍ രാജ്യം ഭരിക്കേണ്ടത് ഭരണഘടനയിലാണോ അതോ രാജാവിൻ്റെ വടികൊണ്ടാണോ? 'ജനാധിപത്യം സംരക്ഷിക്കാൻ' 'ചെങ്കോല്‍' മാറ്റി ഭരണഘടനയുടെ പകർപ്പ് സ്ഥാപിക്കണമെന്നും മുൻ ഉത്തർപ്രദേശ് മന്ത്രി ആവശ്യപ്പെട്ടു.
മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ബി മാണിക്കം ടാഗോറും 'ചെങ്കോല്‍' തർക്കത്തിൽ സമാജ്‌വാദി പാർട്ടി എംപിയെ പിന്തുണച്ചു. 'ചെങ്കോല്‍' രാജഭരണകാലത്തിന്റെ പ്രതീകമാണ്. ആ കാലം അവസാനിച്ചെന്ന് നമ്മള്‍ക്ക് വ്യക്തമാണ്. ജനകീയ ജനാധിപത്യത്തെയും ഭരണഘടനയെയുമാണ് നമ്മൾ ആഘോഷിക്കേണ്ടതെന്നും അദ്ദേഹം എൻഡിടിവിയോട് പറഞ്ഞു.
ചൗധരിയുടെ ആവശ്യത്തെ ആർജെഡി എംപിയും ലാലു പ്രസാദ് യാദവിൻ്റെ മകള്‍ മിസ ഭാരതിയും പിന്തുണച്ചു. " ഇത് ആവശ്യപ്പെട്ടത് ആരായാലും ഞാൻ അതിനെ സ്വാഗതം ചെയ്യുന്നു," അവർ പറഞ്ഞു. അതേസമയം സംഭവത്തില്‍ തിരിച്ചടിച്ച് ബിജെപി രംഗത്ത് വന്നു. "സമാജ്‌വാദി പാർട്ടി നേരത്തെ രാമചരിതമനസിനെ ആക്രമിക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്തു, ഇപ്പോൾ ഇന്ത്യൻ സംസ്‌കാരത്തിൻ്റെയും പ്രത്യേകിച്ച് തമിഴ് സംസ്‌കാരത്തിൻ്റെയും ഭാഗമായ ചെങ്കോലിനേയും അവഹേളിക്കുന്നു. ഇതിനെ പിന്തുണയ്ക്കുന്നുണ്ടോയെന്ന് ഡിഎംകെ വ്യക്തമാക്കണം," ഒരു ബിജെപി നേതാവ് പറഞ്ഞു.
അതേസമയം, ഇന്ന് പാർലമെന്റിലെത്തിയ രാഷ്ട്രപതിയെ സ്വീകരിക്കുന്നതില്‍ ചെങ്കോലും മുഖ്യ പങ്ക് വഹിച്ചിരുന്നു. പർലമെന്റ് കവാടത്തിന് മുമ്പില്‍ വെച്ച് ചെങ്കോല്‍ പിടിച്ച സേവകന്റെ അകമ്പടിയോടെയാണ് രാഷ്ട്രപതിയെ സ്വീകരിച്ചത്. പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും സ്പൂക്കറും ചടങ്ങിന്റെ ഭാഗമായി. രാഷ്ട്രപതി സ്പീക്കറുടെ കസേരയില്‍ ഇരുന്നപ്പോള്‍ ചെങ്കോല്‍ ഇരിപ്പിടത്തിന് മുന്നിലായി സ്ഥാപിക്കുകയും ചെയ്തു.
-
സ്ത്രീകൾക്ക് മാസം 2000 രൂപ, വർഷം മൂന്ന് സൗജന്യ പാചകവാതക സിലിണ്ടറുകൾ, തമിഴ്നാട്ടിലെ ബിജെപി പ്രകടന പത്രിക -
അന്തിമ പോളിങ് ശതമാനവും ‘സീൽ’ ചെയ്തോ! കണക്കാക്കുന്നത് ഇങ്ങനെ... -
Happy Vishu Malayalam Wishes: പ്രതീക്ഷയുമായി മറ്റൊരു വിഷു; പ്രിയപ്പെട്ടവർക്കായി ആശംസകൾ നേരാം -
പണമിടപാടുകളില്‍ ചില അബന്ധങ്ങള്‍ പറ്റാം, ബിസിനസ്സിൽ തളർച്ച, വെണ്‍പവിഴം ധരിക്കുക, സാമ്പത്തിക വാരഫലം -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ












Click it and Unblock the Notifications