കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ ഒന്നിക്കുന്നു; ഐഎഎസ്,ഐപിഎസ് ഡെപ്യൂട്ടേഷന്‍ ഭേദഗതിയ്‌ക്കെതിരെ പ്രതിപക്ഷം

Google Oneindia Malayalam News

തിരുവനന്തപുരം: അഖിലേന്ത്യ സര്‍വീസുകളുടെ ഡെപ്യൂട്ടേഷന്‍ ചട്ടങ്ങളിലെ നിര്‍ദ്ദിഷ്ട ഭേദഗതികള്‍ക്കെതിരെ കൂടുതല്‍ സംസ്ഥാനങ്ങള്‍ രംഗത്ത്. കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും രംഗത്തെത്തി. ഐ എ എസ് കേഡര്‍ നിയമങ്ങളില്‍ കേന്ദ്രം നിര്‍ദ്ദേശിച്ച ഭേദഗതികള്‍ രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവത്തേയും സംസ്ഥാന സ്വയംഭരണത്തേയും പ്രതികൂലമായി ബാധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ എം കെ സ്റ്റാലിന്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങള്‍ നടപ്പാക്കാന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഭയം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടി ഈ നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയനും പ്രധാനമന്ത്രിയ്ക്ക് കത്ത് അയച്ചു. നിര്‍ദിഷ്ട ഭേദഗതികള്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സഹകരണ ഫെഡറലിസത്തിന്റെ ആത്മാവിന് പരിഹരിക്കാനാകാത്ത നാശമുണ്ടാക്കുകയും കേന്ദ്രസര്‍ക്കാര്‍ എല്ലാ അധികാരവും കേന്ദ്രീകരിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യുമെന്ന് സ്റ്റാലിന്‍ പറഞ്ഞു. ഭേദഗതി നടപ്പിലാക്കുകയാണെങ്കില്‍, എപ്പോള്‍ വേണമെങ്കിലും കേന്ദ്ര ഗവണ്‍മെന്റില്‍ നിന്ന് ശിക്ഷിക്കപ്പെടുമെന്ന ഭയത്തിലാണ് അഖിലേന്ത്യാ സര്‍വീസ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ കരിയര്‍ ചെലവഴിക്കുക.

സജീഷന്‍ കഞ്ഞിക്കുഴിമാരുടെ ഉഡായിപ്പ് അടപടലം പൊളിഞ്ഞു പോയില്ലായിരുന്നെങ്കില്‍...; പരിഹസിച്ച് ബല്‍റാംസജീഷന്‍ കഞ്ഞിക്കുഴിമാരുടെ ഉഡായിപ്പ് അടപടലം പൊളിഞ്ഞു പോയില്ലായിരുന്നെങ്കില്‍...; പരിഹസിച്ച് ബല്‍റാം

Recommended Video

cmsvideo
UP Assembly Election 2022: Factors That Would Be In Play In Upcoming Polls
1

ഇത് തീര്‍ച്ചയായും ഇന്ത്യയിലെ ബ്യൂറോക്രസിയെ നിരാശപ്പെടുത്തുകയും അസ്ഥിരപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഗവണ്‍മെന്റ് പിന്തുടരുന്ന തെറ്റായ കേഡര്‍ മാനേജ്മെന്റ് നയങ്ങള്‍ കാരണം പല സംസ്ഥാന സര്‍ക്കാരുകള്‍ക്കും പ്രത്യേക സീനിയോറിറ്റിയിലുള്ള ഓഫീസര്‍മാരുടെ കുറവുണ്ട് എന്ന വസ്തുതയും സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി. ഭേദഗതികള്‍ നടപ്പായാല്‍ സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങള്‍ നടപ്പിലാക്കാന്‍ അഖിലേന്ത്യാ സര്‍വീസ് ഓഫീസര്‍മാരില്‍ ഭയപ്പാടും വിമുഖതയും നിസ്സംശയം ഉടലെടുക്കുമെന്നും കേന്ദ്രത്തിലെ ഭരണകക്ഷിയ്ക്ക് എതിരെ നില്‍ക്കുന്ന രാഷ്ട്രീയ സംഘടനകള്‍ നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാരുകളെ ഇതു ദോഷകരമായി ബാധിക്കുമെന്നും പിണറായി കുറിപ്പില്‍ പറഞ്ഞു.

2

ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറല്‍ സംവിധാനത്തിനു കീഴില്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും തുല്യ പ്രാധാന്യമാണുള്ളത്. വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളും വീക്ഷണങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ സംഘടനകളാല്‍ രൂപീകരിക്കപ്പെടുന്നവയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എന്നത് ഫെഡറലിസത്തെ ശക്തമായി മുന്നോട്ടു കൊണ്ടുപോകുന്നതിനു വിഘാതമാകരുതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിലെ ഭരണകക്ഷിയ്ക്ക് എതിരെ നില്‍ക്കുന്ന രാഷ്ട്രീയ സംഘടനകള്‍ നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാരുകളെ ഇതു ദോഷകരമായി ബാധിക്കും. നിലവിലെ ഡെപ്യൂട്ടേഷന്‍ ചട്ടങ്ങള്‍ തന്നെ കേന്ദ്ര സര്‍ക്കാരിനു വളരെയധികം മുന്‍തൂക്കം നല്‍കുന്ന ഒന്നാണ്.

3

അതേ ദിശയില്‍ ഇനിയും നീങ്ങുകയാണെങ്കില്‍ ഫെഡറലിസത്തിന്റെ അടിത്തറ തീര്‍ത്തും ദുര്‍ബലമാകും. അതിനാല്‍ പുതിയ നിര്‍ദ്ദിഷ്ട ഭേദഗതികള്‍ ഒഴിവാക്കണമെന്ന് പിണറായി വിജയന്‍ കത്തില്‍ ആവശ്യപ്പെട്ടു. നമ്മുടെ ഫെഡറല്‍ ഘടനയെടുത്ത് കേന്ദ്രത്തിന് എങ്ങനെ അമ്മാനമാടാനാകും? ശരിയായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായവും അവകാശങ്ങളും എങ്ങനെ മറികടക്കും? കേന്ദ്രം ഇത് ചെയ്യാന്‍ പാടില്ല.' ഈ വിഷയത്തില്‍ പ്രധാനമന്ത്രിക്ക് രണ്ടുതവണ കത്തെഴുതിയ ബാനര്‍ജി പറഞ്ഞു. പ്രതിപക്ഷം ഭരിക്കുന്ന പല സംസ്ഥാനങ്ങളില്‍ നിന്നും കടുത്ത വിയോജിപ്പ് നേരിട്ട സാഹചര്യത്തിലും ഐഎഎസ്, ഇന്ത്യന്‍ പൊലീസ് സര്‍വീസ് (ഐപിഎസ്) ഉദ്യോഗസ്ഥരെ നിയമിക്കാനും സ്ഥലം മാറ്റാനും സ്വയം അധികാരം നല്‍കുന്ന ചട്ടവുമായി മുന്നോട്ടുപോകാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം.

4

നേരത്തെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, രാജസ്ഥാനിലെ അശോക് ഗെഹ്ലോട്ട്, ഛത്തീസ്ഗഡിലെ ഭൂപേഷ് ബാഗേല്‍, ജാര്‍ഖണ്ഡിലെ ഹേമന്ത് സോറന്‍ എന്നിവരുള്‍പ്പെടെ നിരവധി മുഖ്യമന്ത്രിമാര്‍ ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി മോദിക്ക് കത്തയച്ചിരുന്നു. അതേസമയം സംസ്ഥാനങ്ങള്‍ ആവശ്യത്തിന് ഐ എ എസ് ഉദ്യോഗസ്ഥരെ ഒഴിവാക്കുന്നില്ലെന്നും ഇത് കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ നിര്‍ദ്ദേശത്തെ ന്യായീകരിച്ചു.

English summary
states are protesting against the proposed amendments to the Deputation Rules of All India Services.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X