വോട്ടിംഗ് മെഷീനില്‍ ചിഹ്നത്തിന് താഴെ ബിജെപിയുടെ പേരും....പരാതിയുമായി പ്രതിപക്ഷം!!
ദില്ലി: വോട്ടിംഗ് മെഷീനില്‍ വന്‍ കൃത്രിമം ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍. വോട്ടിംഗ് മെഷീനില്‍ പാര്‍ട്ടി ചിഹ്നത്തിന് താഴെയായി ബിജെപിയുടെ പേരും ചേര്‍ത്തിട്ടുണ്ടെന്ന് കാണിച്ചാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. താമര ചിഹ്നത്തിന് കീഴിലായിട്ടാണ് ബിജെപിയുടെ പേര് ഉള്ളത്. ഇതിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

അതേസമയം ബിജെപിയുടെ പേര് വോട്ടിംഗ് മെഷീനില്‍ നിന്ന് നീക്കണമെന്നും, അതല്ലെങ്കില്‍ മറ്റ് പാര്‍ട്ടികളുടെ പേരും വോട്ടിംഗ് മെഷീനില്‍ ചേര്‍ക്കണമെന്നും പ്രതിപക്ഷ നേതാക്കളായ അഭിഷേക് മനു സിംഗ്വി, ദിനേഷ് ത്രിവേദി, ഡെറക് ഒബ്രയന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയ്ക്കാണ് ഇവര്‍ പരാതി നല്‍കിയത്.
എന്നാല്‍ പ്രതിപക്ഷത്തിന്റെ വാദം തെറ്റാണെന്ന് തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ സൂചിപ്പിക്കുന്നു. 2013ല്‍ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. അവരുടെ ചിഹ്നം വളരെ ചെറുതായിട്ടാണ് കാണുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഈ നീക്കം. ഇതേ തുടര്‍ന്ന് താമര ചിഹ്നം കുറച്ച് കൂടി വലുതാക്കുകയായിരുന്നു. ഇതാണ് പ്രതിപക്ഷം തെറ്റിദ്ധരിച്ചെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.
ഇവിഎമ്മിലെ പാര്‍ട്ടിയുടെ പേര് മുമ്പ് കേട്ട് കേള്വിയില്ലാത്തതാണ്. മറ്റൊരു പാര്‍ട്ടിയുടെ പേരും വോട്ടിംഗ് മെഷീനില്‍ ഉപയോഗിക്കുന്നില്ല. ഇത് ബിജെപിയെ സഹായിക്കാനാണെന്നും അഭിഷേക് മനു സിംഗ്വി പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് ഈ വിഷയം പ്രധാനമായും ദേശീയ തലത്തില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന് ബംഗാള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഈ വിഷയത്തില്‍ കത്തയച്ചിട്ടുണ്ട്.
-
'ഇത് ശാഖയിലേക്കല്ല, നിയമസഭയിലേക്കുളള തിരഞ്ഞെടുപ്പാണ്', ബിജെപി സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ എയറിൽ -
കെസി വിളിച്ച് തണുപ്പിച്ചു, സീറ്റ് നൽകാം, രാജിയിൽ നിന്ന് പിന്മാറി കെ എസ് യു അധ്യക്ഷൻ അലോഷ്യസ് സേവ്യർ -
പിണക്കമെല്ലാം മാറി; എൽദോസ് വരുന്നു! 'പാർട്ടി അമ്മയെപ്പോലെ, ചതിക്കില്ല' -
ഭൂരിപക്ഷം 38, തലനാരിഴയ്ക്ക് രക്ഷപ്പെട്ടു, 2021ൽ നിയമസഭയിലേക്ക് കഷ്ടിച്ച് കടന്ന് കൂടിയവർ ഇതാ -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
'പാവം കോൺഗ്രസ് പ്രവർത്തകരെ വേദനിപ്പിക്കരുത്; അവർ എത്ര വലിയ നേതാവായാലും', കുറിപ്പമായി ഡോ. എസ്എസ് ലാൽ -
ബിജെപിയും സിപിഐഎമ്മും തമ്മിൽ രഹസ്യ ധാരണയെന്ന് വി ഡി സതീശൻ -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications