കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടിംഗ് മെഷീനില്‍ ചിഹ്നത്തിന് താഴെ ബിജെപിയുടെ പേരും....പരാതിയുമായി പ്രതിപക്ഷം!!

Google Oneindia Malayalam News

ദില്ലി: വോട്ടിംഗ് മെഷീനില്‍ വന്‍ കൃത്രിമം ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍. വോട്ടിംഗ് മെഷീനില്‍ പാര്‍ട്ടി ചിഹ്നത്തിന് താഴെയായി ബിജെപിയുടെ പേരും ചേര്‍ത്തിട്ടുണ്ടെന്ന് കാണിച്ചാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. താമര ചിഹ്നത്തിന് കീഴിലായിട്ടാണ് ബിജെപിയുടെ പേര് ഉള്ളത്. ഇതിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

1

അതേസമയം ബിജെപിയുടെ പേര് വോട്ടിംഗ് മെഷീനില്‍ നിന്ന് നീക്കണമെന്നും, അതല്ലെങ്കില്‍ മറ്റ് പാര്‍ട്ടികളുടെ പേരും വോട്ടിംഗ് മെഷീനില്‍ ചേര്‍ക്കണമെന്നും പ്രതിപക്ഷ നേതാക്കളായ അഭിഷേക് മനു സിംഗ്‌വി, ദിനേഷ് ത്രിവേദി, ഡെറക് ഒബ്രയന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയ്ക്കാണ് ഇവര്‍ പരാതി നല്‍കിയത്.

എന്നാല്‍ പ്രതിപക്ഷത്തിന്റെ വാദം തെറ്റാണെന്ന് തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ സൂചിപ്പിക്കുന്നു. 2013ല്‍ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. അവരുടെ ചിഹ്നം വളരെ ചെറുതായിട്ടാണ് കാണുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഈ നീക്കം. ഇതേ തുടര്‍ന്ന് താമര ചിഹ്നം കുറച്ച് കൂടി വലുതാക്കുകയായിരുന്നു. ഇതാണ് പ്രതിപക്ഷം തെറ്റിദ്ധരിച്ചെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.

ഇവിഎമ്മിലെ പാര്‍ട്ടിയുടെ പേര് മുമ്പ് കേട്ട് കേള്‍വിയില്ലാത്തതാണ്. മറ്റൊരു പാര്‍ട്ടിയുടെ പേരും വോട്ടിംഗ് മെഷീനില്‍ ഉപയോഗിക്കുന്നില്ല. ഇത് ബിജെപിയെ സഹായിക്കാനാണെന്നും അഭിഷേക് മനു സിംഗ്‌വി പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് ഈ വിഷയം പ്രധാനമായും ദേശീയ തലത്തില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബംഗാള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഈ വിഷയത്തില്‍ കത്തയച്ചിട്ടുണ്ട്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

മഹാരാഷ്ട്രയില്‍ 25 സീറ്റില്‍ ആധിപത്യവുമായി കോണ്‍ഗ്രസ്..... ബിജെപിക്ക് മുന്നില്‍ 3 വെല്ലുവിളികള്‍!!മഹാരാഷ്ട്രയില്‍ 25 സീറ്റില്‍ ആധിപത്യവുമായി കോണ്‍ഗ്രസ്..... ബിജെപിക്ക് മുന്നില്‍ 3 വെല്ലുവിളികള്‍!!

English summary
opposition claims bjp written under lotus symbol on voting machines
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X