ചീഫ് ജസ്റ്റിന്റെ വീട്ടിലെ ഗണേശ ചതുര്‍ഥി ആഘോഷങ്ങളില്‍ പങ്കെടുത്ത് മോദി; രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം
ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ വസതിയില്‍ നടന്ന ഗണപതി പൂജ ആഘോഷങ്ങളില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബുധനാഴ്ച ഡല്‍ഹിയിലെ ചന്ദ്രചൂഡിന്റെ വസതിയില്‍ നടന്ന ഗണപതി പൂജ ആഘോഷങ്ങളില്‍ ആണ് പ്രധാനമന്ത്രി പങ്കെടുത്തത്. ചടങ്ങിനായി പരമ്പരാഗത മഹാരാഷ്ട്ര വസ്ത്രം ധരിച്ച മോദിയെ ചീഫ് ജസ്റ്റിസും ഭാര്യ കല്‍പ്പന ദാസും സ്വാഗതം ചെയ്തു.
ഇതിന്റെ ചിത്രങ്ങള്‍ മോദി തന്നെ എക്സില്‍ പങ്ക് വെച്ചിട്ടുണ്ട്. മോദിയും ചന്ദ്രചൂഡും ഭാര്യയും ചേര്‍ന്ന് ഗണേശ വിഗ്രഹത്തില്‍ ആരതി നടത്തുന്നതും പ്രാര്‍ഥിക്കുന്നതുമായ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. ആഘോഷങ്ങളില്‍ പ്രധാനമന്ത്രി പരമ്പരാഗത മഹാരാഷ്ട്ര തൊപ്പിയാണ് ധരിച്ചിരുന്നത്. അതേസമയം മോദി ചീഫ് ജസ്റ്റിസിന്റെ വീട്ടിലെ ഗണപതി പൂജ ആഘോഷങ്ങളില്‍ പങ്കെടുത്തതിനെ പ്രതിപക്ഷം രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്.

ജനങ്ങളുടെ മനസ്സില്‍ ജുഡീഷ്യല്‍ നിഷ്പക്ഷതയെക്കുറിച്ച് സംശയം ഉണര്‍ത്താന്‍ ഈ നടപടി ഇടയാക്കും എന്ന് ശിവസേന (യുബിടി) അഭിപ്രായപ്പെട്ടു. 'ഭരണഘടനയുടെ സംരക്ഷകന്‍' രാഷ്ട്രീയക്കാരുമായി കൂടിക്കാഴ്ച നടത്തുന്നത് ജനങ്ങളുടെ മനസില്‍ സംശയം ജനിപ്പിക്കുമെന്ന് ശിവസേന (യുബിടി) എംപി സഞ്ജയ് റാവത്ത് പറഞ്ഞു. ശിവസേന തര്‍ക്കം സംബന്ധിച്ച കേസില്‍ നിന്ന് ചന്ദ്രചൂഢ് വിട്ടുനില്‍ക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'ഞങ്ങളുടെ മഹാരാഷ്ട്ര കേസ്. സിജെഐ ചന്ദ്രചൂഡിന്റെ മുമ്പാകെ വാദം കേള്‍ക്കല്‍ നടക്കുന്നുണ്ട്, അതിനാല്‍ ഞങ്ങള്‍ക്ക് നീതി ലഭിക്കുമോ എന്ന് ഞങ്ങള്‍ക്ക് സംശയമുണ്ട്. കാരണം കേസില്‍ പ്രധാനമന്ത്രിയാണ് എതിര്‍കക്ഷി. ചീഫ് ജസ്റ്റിസ് ഈ കേസില്‍ നിന്ന് വിട്ടുനില്‍ക്കണം. കേസിലെ മറുകക്ഷി ചീഫ് ജസ്റ്റിസിനെ പരസ്യമായി കാണുന്നുണ്ട്, അത്തരമൊരു സാഹചര്യത്തില്‍ ഞങ്ങള്‍ക്ക് നീതി നല്കാന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന് കഴിയുമോ?', സഞ്ജയ് റാവത്ത് ചോദിച്ചു.
പ്രതിപക്ഷത്തിന് അനുകൂലമായ വിധി സുപ്രീം കോടതി നല്‍കാത്ത സമീപകാല കേസുകളും അദ്ദേഹം ചൂണ്ടിക്കാട്ടി. ശിവസേന (യുബിടി) എംപി പ്രിയങ്ക ചതുര്‍വേദിയും ജുഡീഷ്യറിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. പ്രധാനമന്ത്രി മോദിയുടെ സന്ദര്‍ശനത്തെ എസ്സിബിഎ അപലപിക്കണമെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്സിംഗ് പറഞ്ഞു. എക്സിക്യൂട്ടീവും ജുഡീഷ്യറിയും തമ്മിലുള്ള അധികാര വിഭജനത്തില്‍ ചീഫ് ജസ്റ്റിസ് വിട്ടുവീഴ്ച ചെയ്തു എന്നും ഇന്ദിര ജെയ്സിംഗ് പറഞ്ഞു.
അതേസമയം പ്രതിപക്ഷ ആരോപണത്തിന് തക്ക മറുപടിയുമായി എന്‍ഡിഎ നേതാക്കള്‍ രംഗത്തെത്തി. ഗണപതി പൂജ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണെന്ന് ബിജെപി പറഞ്ഞു. പ്രതിപക്ഷം ചീഫ് ജസ്റ്റിസിന്റെ വിശ്വാസ്യത തകര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നത് എന്നും ഇത് നിരുത്തരവാദപരം മാത്രമല്ല, ജൂഡീഷ്യറിയുടെ കെട്ടുറപ്പിന് ഹാനികരവുമാണെന്ന് ശിവസേന എംപി മിലിന്ദ് ദേവ്റ പറഞ്ഞു.
ചന്ദ്രചൂഡിന്റെ പാരമ്പര്യത്തെയും വിശ്വാസ്യതയെയും കളങ്കപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരാണ് എന്നും അദ്ദേഹം പറഞ്ഞു. ചീഫ് ജസ്റ്റിസിന്റെ വസതിയില്‍ പ്രധാനമന്ത്രി നടത്തിയ സന്ദര്‍ശനത്തെ രാഷ്ട്രീയവത്കരിച്ചതിന് ബിജെപി ദേശീയ സെക്രട്ടറി ബിഎല്‍ സന്തോഷും പ്രതിപക്ഷത്തെ കടന്നാക്രമിച്ചു. 'സഭ്യത, സൗഹാര്‍ദ്ദം, കൂട്ടുകൂടല്‍ എന്നിവയെല്ലാം ഈ ഇടതുപക്ഷ ലിബറലുകള്‍ക്ക് വെറുപ്പാണ്. കൂടാതെ സമര്‍പ്പിതമായ ഗണപതി പൂജ ദഹിപ്പിക്കാന്‍ വളരെ പ്രയാസമാണ്, ബിഎല്‍ സന്തോഷ് ട്വീറ്റ് ചെയ്തു.
-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications