കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലും സംഘവും കശ്മീരിലേക്ക് പുറപ്പെട്ടു; വിമാനത്താവളത്തില്‍ നിന്ന് പുറത്തിറക്കില്ലെന്ന് പോലീസ്

Google Oneindia Malayalam News

ദില്ലി: രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ നേതാക്കളും കശ്മീരിലേക്ക് പുറപ്പെട്ടു. ശ്രീനഗര്‍ വിമാനത്താവളത്തിലാണ് ഇവര്‍ എത്തുക. പ്രതിപക്ഷ നേതാക്കളെ വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന് കശ്മീര്‍ ഉന്നത പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരോധനാജ്ഞ ലംഘിച്ച് ജനങ്ങള്‍ ഒത്തുകൂടുന്ന പരിപാടികള്‍ അനുവദിക്കില്ലെന്നും ഉദ്യോഗസഥര്‍ അറിയിച്ചു. അതേസമയം, കശ്മീരില്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കി. ബുദ്ഗാമിലെ ഉന്നത ഉദ്യോഗസ്ഥരെല്ലാം ശ്രീനഗര്‍ എയര്‍പോര്‍ട്ടിലേക്ക് എത്തിയിട്ടുണ്ട്.

13

സര്‍ക്കാരിന്റെ പിന്തുണയിലാണ് പ്രതിപക്ഷ നേതാക്കള്‍ കശ്മീരിലേക്ക് പോകുന്നതെന്ന് എന്‍സിപി നേതാവ് മജീദ് മേമന്‍ പറഞ്ഞു. കശ്മീരില്‍ പ്രശ്‌നമുണ്ടാക്കുകയല്ല തങ്ങളുടെ ലക്ഷ്യം. സര്‍ക്കാരിനെ എതിര്‍ക്കുകയല്ല, നടപ്പാക്കേണ്ട പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പ്രതിപക്ഷ നേതാക്കള്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിലെ സാഹചര്യം വിലയിരുത്താനാണ് പോകുന്നതെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു.

സ്വര്‍ണം 28000 കടന്നു; എക്കാലത്തെയും ഉയര്‍ന്ന വില, ഇനിയും ഉയരുമെന്ന് സൂചനസ്വര്‍ണം 28000 കടന്നു; എക്കാലത്തെയും ഉയര്‍ന്ന വില, ഇനിയും ഉയരുമെന്ന് സൂചന

എല്ലാം സാധാരണ നിലയിലാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. പിന്നെ എന്തിനാണ് നേതാക്കളെ വീട്ടുതടങ്കിലാക്കിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ചോദിച്ചു. കശ്മീര്‍ സ്വദേശിയാണ് ഗുലാം നബി ആസാദ്. ഇദ്ദേഹം രണ്ടുതവണ കശ്മീരിലെത്തിയിട്ടും തിരിച്ചയച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘത്തിലും ഗുലാം നബി ആസാദുണ്ട്.

Recommended Video

cmsvideo
കാശ്മീരിന്റെ മനസ്സറിയാന്‍ രാഹുല്‍ ഇന്നെത്തും

സീതാറാം യെച്ചൂരി, ഡി രാജ, മജീദ് മേമന്‍, നരോജ് ഝാ, ആനന്ദ് ശര്‍മ, ഡി കുപേന്ദ്ര റെഡ്ഡി, കെസി വേണുഗോപാല്‍, തിരുച്ചി ശിവ, ശരദ് യാദവ്, ദിനേഷ് ത്രിവേദി എന്നിവരും രാഹുല്‍ ഗാന്ധിയുടെ സംഘത്തിലുണ്ട്. മൊത്തം 12 നേതാക്കളാണ് സംഘത്തിലുള്ളത്. തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍ജെഡി, എല്‍ജെഡി, സിപിഐ, ഡിഎംകെ, എന്‍സിപി, ജെഡിഎസ്, എസ്പി എന്നീ പാര്‍ട്ടികളുടെ പ്രതിനിധികളാണ് സംഘത്തിലുള്ളത്.

English summary
Opposition delegation will not be permitted to leave airport: Kashmir Top Sources
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X