കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷ നിരയ്ക്ക് അതുകൊണ്ട് മാത്രം ബിജെപിയെ വീഴ്ത്താനാവില്ല, മുന്നറിയിപ്പുമായി വീരപ്പ മൊയ്‌ലി

Google Oneindia Malayalam News

ബെംഗളൂരു: പ്രതിപക്ഷ നിരയ്ക്ക് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് നേതാവ് വീരപ്പ മായ്‌ലി. വെറും മോദി വിരുദ്ധത കൊണ്ട് ബിജെപിയെ വീഴ്ത്തുക പ്രതിപക്ഷ സഖ്യത്തിന് പിടിച്ച് നില്‍ക്കാനാവില്ലെന്ന് വീരപ്പ മൊയ്‌ലി പറഞ്ഞു. പ്രതിപക്ഷം കൃത്യമായ ഒരു പൊതു മിനിമം പരിപാടി രൂപീകരിച്ച്, ആ നയവുമായി മുന്നോട്ട് പോയാല്‍ മാത്രമേ ബിജെപിയെ നേരിടാനാവൂ എന്നും വീരപ്പ മൊയ്‌ലി വ്യക്തമാക്കി. പ്രതിപക്ഷ പാര്‍ട്ടികള്‍ ദേശീയ തലത്തില്‍ സഖ്യവുമായി മുന്നോട്ട് പോകുമ്പോഴാണ് വീരപ്പ മൊയ്‌ലി ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയത്.

1

കട്ട ചങ്ക്സ്, റംസാനൊപ്പം സൂര്യ.. സോഷ്യൽ ലോകത്തിന്റെ ഹൃദയം കീഴടക്കി ബിഗ് ബോസ് താരങ്ങളുടെ പുതിയ ചിത്രം.. വൈറൽ

കോണ്‍ഗ്രസിനുള്ള മുന്നറിയിപ്പ് കൂടിയായിട്ടാണ് മൊയ്‌ലിയുടെ പ്രസ്താവന. നേരത്തെ മോദിയെ വിമര്‍ശിക്കുന്ന രീതിയിലായിരുന്നു കോണ്‍ഗ്രസ് പ്രചാരണം നടത്തിയത്. 2019ല്‍ മോദി വിരുദ്ധത മാത്രം മുന്നില്‍ വെച്ചുള്ള കോണ്‍ഗ്രസിന്റെ പ്രചാരണം വലിയ തിരിച്ചടിയാവുകയും ചെയ്തിരുന്നു. അത്തരമൊരു പ്രതിപക്ഷം സഖ്യത്തെ ഏത് രാഷ്ട്രീയ പാര്‍ട്ടി നയിക്കുമെന്നോ ആരാകും അതിന്റെ നേതാവെന്നോ ചര്‍ച്ച ചെയ്താല്‍, സഖ്യം യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നില്ലെന്നും മൊയ്‌ലി മുന്നറിയിപ്പ് നല്‍കി.

നേതൃത്വത്തെ കുറിച്ച് ചിന്തിക്കേണ്ട കാര്യം ഇപ്പോഴില്ലെന്ന് മൊയ്‌ലി വ്യക്തമാക്കി. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കാണാനെത്തിയത് നല്ല കാര്യമാണ്. അതിനെ സ്വാഗതം ചെയ്യുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന മമതയുടെ വാക്കുകളെ അംഗീകരിക്കുന്നു. പക്ഷേ മോദി വിരുദ്ധതയെ കേന്ദ്രീകരിച്ച് പ്രതിപക്ഷത്തിന് മുന്നോട്ട് പോകാനാവില്ല. വ്യക്തിക്കെതിരെയല്ല ഒരു രാഷ്ട്രീയ മുന്നണിയും പോരാടേണ്ടതെന്നും മൊയ്‌ലി പറയുന്നു. അതൊരിക്കലും വിജയിക്കില്ലെന്നും വീരപ്പ മൊയ്‌ലി പറഞ്ഞു.

മുമ്പ് പ്രതിപക്ഷ പാര്‍ട്ടികള്‍ സഖ്യമുണ്ടാക്കിയത് വ്യക്തികളെ ആക്രമിച്ച് കൊണ്ടായിരുന്നു. ഇന്ദിരാ ഗാന്ധി വിരുദ്ധതയായിരുന്നു മുമ്പ് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയത്. അത് വിജയിക്കാത്തതിന് കാരണവും വ്യക്തി വിരുദ്ധത കാരണമാണ്. വ്യക്തിപരമായ വിഷയങ്ങള്‍ ഒരിക്കലും പ്രതിപക്ഷത്തിന്റെ അജണ്ടയാവരുത്. പ്രത്യയശാസ്ത്രപരമായ കാര്യങ്ങളായിരിക്കണം എപ്പോഴും പ്രതിപക്ഷത്തെ നയിക്കേണ്ടത്. നെഗറ്റീവ് സമീപനം പ്രതിപക്ഷത്തിന് ഉണ്ടാവരുത്. കൃത്യമായ പദ്ധതികള്‍ പ്രതിപക്ഷത്തിനുണ്ടാവണം. അതില്‍ നിന്ന് ജനങ്ങള്‍ വിശ്വസിക്കേണ്ടതുണ്ടെന്നും മൊയ്‌ലി പറഞ്ഞു.

Recommended Video

cmsvideo
Basavaraj Bommai സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു | Oneindia Malayalam

English summary
opposition dont indulge in negative politics, anti modi is not enough for win says veerapa moily
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X