കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക പ്രശ്‌നം പാര്‍ലമെന്റ് നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണം, അടിയന്തര പ്രമേയവുമായി പ്രതിപക്ഷം!!

Google Oneindia Malayalam News

ദില്ലി: കര്‍ഷക പ്രക്ഷോഭം രാജ്യത്ത് അലയടിക്കുന്നതിനിടെ പാര്‍ലമെന്റില്‍ കടുത്ത നീക്കങ്ങള്‍ക്കൊരുങ്ങി പ്രതിപക്ഷം. കര്‍ഷക പ്രശ്‌നങ്ങള്‍ പാര്‍ലമെന്റ് നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യണമണെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് രാജ്യസഭയില്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ് സിപിഎം നേതാവ് എളമരം കരീം. സഭയില്‍ പ്രതിപക്ഷവും സര്‍ക്കാരും തമ്മില്‍ പോരാട്ടമുണ്ടാകുമെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദും തൃണമൂല്‍ കോണ്‍ഗ്രസ് സുകേന്ദു റായ്, ഡിഎംകെ എംപി തിരുച്ചി ശിവ, ബിഎസ്പിയുടെ അശോക് സിദ്ധാര്‍ത്ഥ് എന്നിവര്‍ ലോക്‌സഭ നിര്‍ത്തിവെച്ച് കര്‍ഷക സമരം ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

1

അതേസമയം സഭാ നടപടികള്‍ ആരംഭിച്ചതിന് പിന്നാലെ രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെ ബഹളം ആരംഭിച്ചിരുന്നു. കര്‍ഷക സമരത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തില്‍ നില്‍ക്കുന്ന സമയം കൂടിയാണിത്. കഴിഞ്ഞ ദിവസം ജെഡിയു നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചയില്‍ കര്‍ഷക നിയമത്തിലും പ്രക്ഷോഭത്തിലും പ്രതിപക്ഷത്തെ പ്രതിരോധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതിപക്ഷം രാജ്യസഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം തള്ളിയിരിക്കുകയാണ്. സാധാരണ സഭാ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഉപാധ്യക്ഷന്‍ അറിയിച്ചു.

ഇതിനിടെ കര്‍ഷക നിയമങ്ങള്‍ക്കെതിരായ കര്‍ഷക സമരം 69ാം ദിവസത്തിലേക്ക് കടന്നു. വരുന്ന ശനിയാഴ്ച്ച രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കര്‍ഷക നേതാക്കള്‍ അന്നേ ദിവസം 12 മുതല്‍ മൂന്ന് മണി വരെ സംസ്ഥാന-ദേശീയ പാതകളും തടയും. സമരം നടക്കുന്ന പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചതിലും കേന്ദ്ര ബജറ്റില്‍ കര്‍ഷകരെ അവഗണിച്ചതിലുമുള്ള മറുപടിയാണ് ഈ പ്രതിഷേധമെന്ന് കര്‍ഷകര്‍ പറയുന്നു. സമരത്തിന്റെ മുഖ്യ കേന്ദ്രമായി മാറുന്ന ഗാസിപ്പൂരില്‍ യുപി പോലീസ് കൂടുതല്‍ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കി, ദില്ലി, മീററ്റ് അതിവേഗ പാതയില്‍ ട്രാക്ടറുകള്‍ പ്രവേശിക്കാതിരിക്കാന്‍ റോഡില്‍ മുള്ളുകമ്പികളും സ്ഥാപിച്ചിരിക്കുകയാണ്.

കാര്‍ഷിക മേഖലയ്ക്കുള്ള കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങള്‍ സംയുക്ത കിസാന്‍ മോര്‍ച്ച തള്ളിയിരിക്കുകയാണ്. അതേസമയം രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ ഇന്ന് ലോക്‌സഭയില്‍ നന്ദി പ്രമേയ ചര്‍ച്ച ഇന്ന് നടക്കും. അതേസമയം കാര്‍ഷിക നിയമത്തില്‍ ചര്‍ച്ച ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ചര്‍ച്ചയ്‌ക്കെടുക്കാം എന്നാണ് സര്‍ക്കാര്‍ നിലപാട്. ഇത് മാര്‍ച്ച് എട്ടിനാണ് ആരംഭിക്കുക. ഒരു മാസത്തോളം നീണ്ട് നില്‍ക്കുന്ന സെഷനാണ്. അതേസമയം റിപബ്ലിക്ക് ദിനത്തിലെ പ്രക്ഷോഭം അടക്കം ചര്‍ച്ചയില്‍ വരണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍.

Recommended Video

cmsvideo
കര്‍ഷകര്‍ക്ക് വേണ്ടാത്ത കാര്‍ഷിക ബില്‍ മോദിക്ക് എന്തിനാണ് | Ondindia Malayalam

English summary
opposition has given suspension of business notice in parliament to discuss farmer issues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X