കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സമരങ്ങളിൽ തീവ്രവാദികൾ നുഴഞ്ഞു കയറുന്നുവെന്ന് പറഞ്ഞില്ല? 'പിണറായിയുടെ പ്രസ്താവന ആയുധമാക്കി മോദി

Google Oneindia Malayalam News

ദില്ലി: പൗരത്വ നിയമ ഭേദഗതി പ്രതിഷേധങ്ങളിൽ പ്രതിപക്ഷകക്ഷികൾക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനിടെ സമരങ്ങളെ പ്രതിരോധിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനകളും പ്രധാനമന്ത്രി ആയുധമാക്കി. ചില തീവ്രവാദ സംഘടനകൾ കേരളത്തിലെ സമരത്തിൽ നുഴഞ്ഞു കയറുന്നുണ്ടെന്ന പിണറായി വിജയന്റെ പ്രസ്താവനയാണ് പ്രധാനമന്ത്രി രാജ്യസഭയിൽ ഉയർത്തിയത്. കേരളത്തിൽ അനുവദിക്കാത്ത സമരങ്ങൾ ദില്ലിയിൽ തുടരണമോയെന്നും പ്രധാനമന്ത്രി ചോദിച്ചു.

ലോട്ടറി ടിക്കറ്റ് വില 10 രൂപ കൂട്ടി, എല്ലാ ലോട്ടറികള്‍ക്കും ഒരേ വില, കാരുണ്യ ലോട്ടറിക്ക് വില കുറച്ചുലോട്ടറി ടിക്കറ്റ് വില 10 രൂപ കൂട്ടി, എല്ലാ ലോട്ടറികള്‍ക്കും ഒരേ വില, കാരുണ്യ ലോട്ടറിക്ക് വില കുറച്ചു

'കേരളത്തിലെ ചില പ്രതിഷേധ സമരങ്ങളിൽ തീവ്രവാദ സ്വഭാവമുള്ള സംഘടനകൾ നുഴഞ്ഞു കയറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നിയമസഭയിൽ പറഞ്ഞു. അത്തരക്കാർക്കെതിരെ കടുത്ത നിയമനടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞതാണ്. ഈ അരാജകത്വം കാരണം നിങ്ങൾ കേരളത്തിൽ ബുദ്ധിമുട്ടുകയാണ്. എന്നിട്ട് ഇതേ രീതിയിലുള്ള സമരങ്ങൾ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നടത്തണമെന്ന് നിങ്ങൾക്ക് എങ്ങനെയാണ് ആവശ്യപ്പെടാനാകുക- പ്രധാനമന്ത്രി ചോദിച്ചു.'

modi

പ്രധാനമന്ത്രിയുടെ പ്രസ്താവന അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി കെകെ രാഗേഷ് എംപി എഴുന്നേറ്റ് നിന്ന് ബഹളം വെച്ചു. പ്രതിപക്ഷം തെറ്റായ വിവരങ്ങൾ ഉയർത്തിക്കാട്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. സെൻസസും എൻ‌പി‌ആറും സാധാരണ ഭരണപരമായ പ്രക്രിയകളാണ്. അവ ഇതിന് മുമ്പും നടന്നിട്ടുണ്ടെങ്കിലും ഇപ്പോൾ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി മുതലെടുപ്പ് നടത്തുകയാണെന്നും പ്രധാനമന്ത്രി വിമർശിച്ചു.

2010ലാണ് എൻപിആർ കൊണ്ടുവന്നത്. ഞങ്ങളുടെ സർക്കാർ അധികാരത്തിൽ വന്നത് 2014ലാണ്. എന്തിനാണ് നിങ്ങൾ നുണ പറയുന്നത്. എൻപിആറിലെ ചോദ്യങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും പ്രധാനമന്ത്രി രാജ്യസഭയിൽ മറുപടി നൽകി. എൻപിആർ നടപ്പിലാക്കില്ലെന്ന് പറയുന്ന സംസ്ഥാനങ്ങൾ വികസന വിരോധികളാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

English summary
Opposition is fooling people, prime minister at Rajya sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X