പോലീസ് ബാരിക്കേഡ് തൊട്ടുമുമ്പില്‍; ഇഡി ഓഫീസ് മാര്‍ച്ച് ഉപേക്ഷിച്ച് പ്രതിപക്ഷ നേതാക്കള്‍
മാര്‍ച്ച് നടത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്ന പോലീസ് മുന്നറിയിപ്പ് നിലനില്‍ക്കെയാണ് മാര്‍ച്ച്

ന്യൂഡല്‍ഹി: കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇഡി) ഓഫീസിലേക്ക് മാര്‍ച്ച് നടത്താനുള്ള തീരുാനത്തില്‍ നിന്ന് പ്രതിപക്ഷ നേതാക്കള്‍ പിന്‍മാറി. അദാനി വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള പരാതി ഇഡി ഡയറക്ടര്‍ക്ക് കൈമാറുന്നതിനാണ് മാര്‍ച്ച് തീരുമാനിച്ചത്. ഇഡി ഓഫീസും പരിസരവും പോലീസ് ബന്തവസ്സിലാണ്. വലിയ സുരക്ഷയാണ് ഈ മേഖലയില്‍ ഒരുക്കിയിട്ടുള്ളത്.
പ്രതിപക്ഷ നേതാക്കള്‍ മാര്‍ച്ച നടത്തരുതെന്ന് പോലീസ് ആവശ്യപ്പെട്ടു. മാര്‍ച്ച നടത്തിയാല്‍ എല്ലാവരെയും അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. ഈ മുന്നറിയിപ്പ് അവഗണിച്ചാണ് പ്രതിപക്ഷ നേതാക്കള്‍ ഒത്തുചേര്‍ന്നത്. എന്നാല്‍ പോലീസ് ബാരിക്കേഡ് സ്ഥാപിച്ചതോടെ മാര്‍ച്ചിന് നീങ്ങാന്‍ സാധിച്ചില്ല. ഇതോടെ മാര്‍ച്ച ഉപേക്ഷിക്കുകയായിരുന്നു.
18 പ്രതിപക്ഷ പാര്‍ട്ടികളാണ് അദാനി വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഇഡി ഓഫീസിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയ്ക്ക് ശേഷം മാര്‍ച്ച് പാര്‍ലമെന്റ് മന്ദിരത്തിന് സമീപം നിന്ന് ആരംഭിക്കുകയും ചെയ്തു. എന്നാല്‍ അധികം മുന്നോട്ട് നീങ്ങാനായില്ല. പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. വലിയ പോലീസ് സന്നാഹം നിലയുറപ്പിക്കുകയും ചെയ്തു. പ്രതിഷേധക്കാര്‍ക്ക് മുന്നോട്ട് നീങ്ങാന്‍ സാധിക്കില്ലെന്ന് ഉറപ്പായതോടെ മാര്‍ച്ച് ഉപേക്ഷിക്കുകയായിരുന്നു.
എല്ലാ എംപിമാരും പാര്‍ലമെന്റിലേക്ക് മടങ്ങുകയും ചെയ്തു. ഇഡി ഡയറക്ടറെ കാണുന്നതിന് അനുമതി തേടാനാണ് ഇനി പ്രതിപക്ഷ നീക്കം. അനുമതി ലഭിക്കുന്ന മുറയ്ക്ക് ഇഡി ഓഫീസിലെത്തി പരാതി കൈമാറും. വിഷത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്ത പ്രസ്താവന നടത്താനും തീരുമാനിച്ചു.
ഞങ്ങള്‍ ഇരുനൂറോളം പേരുണ്ടായിരുന്നു. പോലീസുകാര്‍ 2000ത്തോളം പേരും. ഞങ്ങളുടെ ശബ്ദം അടിച്ചമര്‍ത്താനാണ് ശ്രമം. എന്നിട്ടാണ് ജനാധിപത്യത്തെ കുറിച്ച് സംസാരിക്കുന്നത്- കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മാധ്യമങ്ങളോട് പറഞ്ഞു. പോലീസ് തടഞ്ഞ വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വിഷയം ആരെങ്കിലും പരസ്യമായി പറഞ്ഞാല്‍ അവരെ രാജ്യവിരുദ്ധരായി മുദ്രകുത്തും. രാഹുല്‍ ഗാന്ധി ലണ്ടനില്‍ നടത്തിയ പ്രസംഗം പരോക്ഷമായി സൂചിപ്പിക്കുകയായിരുന്നു ഖാര്‍ഗെ.
അതേസമയം, മാര്‍ച്ചില്‍ നിന്ന് പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ വിട്ടുനിന്നു. മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്, ശരദ് പവാര്‍ നയിക്കുന്ന എന്‍സിപി എന്നിവര്‍ പങ്കെടുത്തില്ല.












Click it and Unblock the Notifications