കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭയുടെ നടുത്തളത്തിലിറങ്ങി എസ്പി നേതാക്കള്‍... കൈയ്യില്‍ എല്‍പിജി സിലണ്ടറും, നാടകീയ നീക്കങ്ങള്‍!!

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭയില്‍ ബിജെപിക്കെതിരെ വമ്പന്‍ പ്രതിഷേധവുമായി സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍. ബജറ്റ് സെഷനില്‍ നാടകീയ നീക്കങ്ങളാണ് നിയമസഭ സാക്ഷ്യം വഹിച്ചത്. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും മുദ്രാവാക്യം വിളിച്ചും സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ സഭയുടെ നടുത്തളത്തിലേക്കിറങ്ങുകയായിരുന്നു. ബജറ്റ് സെഷന്റെ ആദ്യ ദിനമായിരുന്നു ഇന്ന്. പൗരത്വ നിയമം, ക്രമസമാധാനം, തൊഴില്‍, എല്‍പിജി വില എന്നിവയായിരുന്നു ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേലിന്റെ പ്രസംഗത്തില്‍ ഇടംപിടിച്ചത്.

1

ഗവര്‍ണറുടെ പ്രസംഗം തടസപ്പെടുത്താനായിരുന്നു പ്രതിപക്ഷത്തിന്റെ ശ്രമം. കടും ചുവപ്പ് നിറത്തിലുള്ള തൊപ്പിയുമണിഞ്ഞാണ് എസ്പി പ്രവര്‍ത്തകര്‍ നിയമസഭയിലെത്തിയത്. ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചതിന് പിന്നാലെ ഇവര്‍ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. ചിലര്‍ കുത്തിയിരുന്നാണ് പ്രതിഷേധിച്ചത്. പൗരത്വ നിയമവും എന്‍ആര്‍സിക്കും എതിരായ പ്ലക്കാര്‍ഡുകളാണ് പ്രതിപക്ഷ എംഎല്‍എമാര്‍ ഉയര്‍ത്തിയത്.

അതേസമയം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതിഷേധം കണ്ടിട്ടും കുലുങ്ങിയില്ല. അദ്ദേഹം പ്രതിഷേധങ്ങള്‍ നോക്കിയിരിക്കുകയായിരുന്നു. ചില എംഎല്‍എമാര്‍ എല്‍പിജി ഗ്യാസ് സിലിണ്ടറുമായിട്ടാണ് സഭയിലെത്തിയത്. ഇവര്‍ ഇത് തോളില്‍ ചുമന്നാണ് പ്രതിഷേധിച്ചത്. കഴിഞ്ഞ ദിവസം പാചകവാതക വില 145 രൂപ വര്‍ധിപ്പിച്ചിരുന്നു. ഇത് ചൂണ്ടിക്കാണിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ വിമര്‍ശനം. ദില്ലി തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് വര്‍ധനവ് ഉണ്ടായത്.

സഭയില്‍ നിന്ന് പോയിട്ടും സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകരും കോണ്‍ഗ്രസ് എംഎല്‍എമാരും സമരം തുടര്‍ന്നു. ഇവര്‍ നിയമസഭയ്ക്ക് പുറത്ത് നിന്നാണ് സമരം നടത്തിയത്. ചില കോണ്‍ഗ്രസ് എംഎല്‍എമാര്‍ റിക്ഷാക്കാര്‍ക്ക് തക്കാളികള്‍ വിതരം ചെയ്താണ് പ്രതിഷേധിച്ചത്. വരും ദിവസങ്ങളില്‍ യുപി നിയമസഭ സംഘര്‍ഷഭരിതമാകുമെന്ന സൂചനയാണ് പ്രതിപക്ഷം നല്‍കുന്നത്. തൊഴില്‍, വിലക്കയറ്റം എന്നിവയ്ക്ക് പുറമേ സിഎഎ, എന്‍ആര്‍സി വിഷയങ്ങളും പ്രതിഷേധത്തിന്റെ ഭാഗമാകും.

ബിജെപിയെ രക്ഷിച്ചത് ഗൗതം ഗംഭീറും മനോജ് തിവാരിയും; എംപിമാരുടെ 2 മണ്ഡലങ്ങളിലെ 6 സീറ്റുകളില്‍ വിജയംബിജെപിയെ രക്ഷിച്ചത് ഗൗതം ഗംഭീറും മനോജ് തിവാരിയും; എംപിമാരുടെ 2 മണ്ഡലങ്ങളിലെ 6 സീറ്റുകളില്‍ വിജയം

English summary
opposition leaders carry cylinders on their back in up assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X