കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സമുന്നതനായ നേതാവ്, ജെയ്റ്റ്‌ലിയുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രതിപക്ഷം!

Google Oneindia Malayalam News

ദില്ലി: മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രതിപക്ഷ നേതാക്കള്‍. മുതിര്‍ന്ന ബിജെപി നേതാവ് ജെയ്റ്റ്‌ലിയുടെ വിയോഗം അപ്രതീക്ഷിതമാണെന്നും, വലിയ വിഷമമുണ്ടാക്കുന്നതാണെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെലോട്ട് പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വേദന മനസ്സിലാക്കുന്നു. ദൈവം അവര്‍ക്ക് കരുത്ത് നല്‍കട്ടെയെന്നും ഗെലോട്ട് പറഞ്ഞു.

1

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സമുന്നത നേതാവായ ജെയ്റ്റ്‌ലിയുടെ വിയോഗം ഞെട്ടിക്കുന്നതാണെന്ന് എച്ച്ഡി ദേവഗൗഡ പറഞ്ഞു. ധനകാര്യം, പ്രതിരോധം, കോര്‍പ്പറേറ്റ് അഫയേഴ്‌സ്, കൊമേഴ്‌സ് ആന്റ് ഇന്റസ്ട്രി, നീതി ന്യായ വകുപ്പ് എന്നിവ അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. ജെയ്റ്റ്‌ലിയുടെ വിയോഗം രാജ്യത്തിന് വലിയ നഷ്ടമാണെന്നും ദേവഗൗഡ പറഞ്ഞു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും വിയോഗത്തില്‍ അനുശോചിച്ചിട്ടുണ്ട്.

അരുണ്‍ ജെയ്റ്റ്‌ലിജി ധീരനായ പോരാളിയായിരുന്നു. വളരെയധികം ദു:ഖമുണ്ട് ആ വിയോഗത്തില്‍. മികച്ച പാര്‍ലമെന്റേറിയനും അഭിഭാഷകനുമായിരുന്നു അദ്ദേഹം. പാര്‍ട്ടികള്‍ക്ക് അതീതനായി അദ്ദേഹം അംഗീകരിക്കപ്പെട്ടിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിന് ജെയ്റ്റ്‌ലി നല്‍കിയ സംഭാവന എക്കാലത്തും ഓര്‍മിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബത്തിനും കുട്ടികളെയും എന്റെ അനുശോചനം അറിയിക്കുന്നുവെന്ന് മമതാ ബാനര്‍ജി പറഞ്ഞു.

രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും അനുശോചിച്ചിട്ടുണ്ട്. അരുണ്‍ ജെയ്റ്റ്‌ലി ഇനിയില്ല എന്നത് വളരെ സങ്കടകരമായ കാര്യമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പം ദു:ഖത്തില്‍ പങ്കുചേരുന്നു. ഇത് ഇന്ത്യയ്ക്ക് ദു:ഖകരമായ ദിവസമാണ്. ഇന്ത്യക്ക് അദ്ദേഹത്തിന്റെ വിയോഗം വലിയ നഷ്ടമാണെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. ജെയ്റ്റ്‌ലി നിയമ വിദഗ്ദനും പരിചയസമ്പത്തുള്ള നേതാവുമായിരുന്നെന്നും, അദ്ദേഹത്തിന്റെ സേവനം രാജ്യത്തിന് നഷ്ടമാകുമെന്നും ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായും കെജ്രിവാള്‍.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ നിന്ന് ധനമന്ത്രി പദത്തിലെത്തിയ ചാണക്യന്‍..... അരുണ്‍ ജെയ്റ്റ്ലിവിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ നിന്ന് ധനമന്ത്രി പദത്തിലെത്തിയ ചാണക്യന്‍..... അരുണ്‍ ജെയ്റ്റ്ലി

English summary
opposition leaders pay tribute to arun jaitley
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X