കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ പ്രസ്താവന അലപനീയം.... രാജീവിനെതിരായ പരാമര്‍ശത്തെ അപലപിച്ച് പ്രതിപക്ഷം!!

Google Oneindia Malayalam News

ദില്ലി: രാജീവ് ഗാന്ധി നമ്പര്‍ വണ്‍ അഴിമതിക്കാരനാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് രൂക്ഷമായി വിമര്‍ശനം ഉന്നയിച്ചത്. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനകള്‍ ദൗര്‍ഭാഗ്യകരമാണെന്ന് മമത പറഞ്ഞു. രാജീവ് ഗാന്ധി രാജ്യത്ത് വേണ്ടി ജീവിതം സമര്‍പ്പിച്ച നേതാവാണ്. സ്വന്തം രാജ്യത്തിന് വേണ്ടിയാണ് അദ്ദേഹം ജീവത്യാഗം നടത്തിയതെന്നും മമത പറഞ്ഞു. അത്തരം പ്രസ്താവനകള്‍ അപലപനീയമാണെന്നും മമത പറഞ്ഞു.

1

അതേസമയം സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും രാജീവിനെതിരായ പരാമര്‍ശത്തെ ്അപലപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി പ്രസ്താവനയില്‍ മാപ്പുപറയണമെന്നും, കോണ്‍ഗ്രസ് അതിനെ അപലപിക്കുന്നുവെന്നും ഷീലാ ദീക്ഷിത് പറഞ്ഞു. രാജീവിനെ അപമാനിച്ചതിലടെ മോദി തന്റെ ധാര്‍മിക നഷ്ടപ്പെടുത്തിയിരിക്കുകയാണ്. അദ്ദേഹത്തിനെതിരായ പ്രസ്താവനയില്‍ വേദനയുണ്ടെന്നും റോബര്‍ട്ട് വദ്ര പറഞ്ഞു.

മോദിയുടെ പ്രസ്താവനയെ അനുകൂലിച്ച് അകാലിദള്‍ നേതാവ് മഞ്ചീന്ദര്‍ സിര്‍സയും രംഗത്തെത്തി. രാജീവ് അഴിമതിക്കാരന്‍ തന്നെയാണ്. അതിന് പുറമേ 1984ലെ സിഖ് വിരുദ്ധ കലാപത്തില്‍ നിരവധി സിഖുക്കാരെ കൊല്ലപ്പെടുത്താന്‍ ഒത്താശ ചെയ്തയാളുമാണെന്ന് സിര്‍സ പറഞ്ഞു. മോദി തോല്‍വിയുടെ ലക്ഷണങ്ങളാണ് കാണിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം പറഞ്ഞു. ഏതെങ്കിലും മതം മരിച്ചയാളെ കുറിച്ച് മോശം പറയാന്‍ പ്രേരിപ്പിക്കുന്നുണ്ടോയെന്നും ചിദംബരം ചോദിച്ചു.

അതേസമയം മോദിയെ അനുകൂലിച്ച് ബിജെപി രംഗത്തെത്തിയിട്ടുണ്ട്. സത്യസന്ധനായ പ്രധാനമന്ത്രി മോദിയെ കോണ്‍ഗ്രസ് നിത്യേന കള്ളന്‍ എന്ന് വിളിക്കുന്നുണ്ടെന്നും ബിജെപി പറഞ്ഞു. പുതിയ ഇന്ത്യയുടെ മറുപടിയാണ് മോദിയിലൂടെ ലഭിച്ചതെന്ന് പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. കുടുംബ പാരമ്പര്യം പറയുന്നവര്‍ പ്രധാനമന്ത്രിയെ ആക്രമിക്കുകയാണെന്ന് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.. സത്യസന്ധതയാണ് മോദിയുടെ മുഖമുദ്ര. ഗാന്ധി കുടുംബത്തെ ആരും ചോദ്യം ചെയ്യാന്‍ പാടില്ലെന്നാണ് അവര്‍ ഉദ്ദേശിക്കുന്നതെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

കോണ്‍ഗ്രസിന് പ്രിയങ്കയുടെ 3 നിര്‍ദേശങ്ങള്‍..... 40 സീറ്റില്‍ മഹാസഖ്യവുമായി രഹസ്യധാരണ!!കോണ്‍ഗ്രസിന് പ്രിയങ്കയുടെ 3 നിര്‍ദേശങ്ങള്‍..... 40 സീറ്റില്‍ മഹാസഖ്യവുമായി രഹസ്യധാരണ!!

English summary
opposition leaders slam modi for remarks against rajiv gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X