കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തുകൊണ്ട് രാത്രി 10 മണി? രാവിലെ ആയിക്കൂടെ? കമ്മീഷനെതിരെ നേതാക്കള്‍, തലങ്ങും വിലങ്ങും ട്വീറ്റ്

  • By
Google Oneindia Malayalam News

കൊല്‍ക്കത്ത: ആക്രമ സംഭവങ്ങളെ തുടര്‍ന്ന് ഒരു ദിവസം മുന്‍പേ തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിക്കാന്‍ ഉത്തരവിട്ട കമ്മീഷന്‍ നടപടിക്കെതിരെ പ്രതിപക്ഷ നേതാക്കള്‍ രംഗത്ത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ പരസ്യ പ്രചരണം അവസാനിപ്പിക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടത്.

 amithshabengal-

19 നാണ് ബംഗാളിലെ ധം ധം, ബരാസത്, ബഷീര്‍ഹട്ട്, ജയ്‌നഗര്‍, മഥുരാപുര്‍, ജാദവ്പുര്‍, ഡയമണ്ട് ഹാര്‍ബര്‍, സൗത്ത് കൊല്‍ക്കത്ത, നോര്‍ത്ത് കൊല്‍ക്കത്തഎന്നീ മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാല്‍ ബിജെപി-തൃണമൂല്‍ സംഘര്‍ഷം സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ത്തെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്‍ പരസ്യപ്രചരണത്തിനുള്ള സമയം കുറച്ചത്. 17 നാണ് ഇവിടെ പ്രചരണം അവസാനിപ്പിക്കേണ്ടത്. അതേസമയം കമ്മീഷന്‍ നടപടിക്കെതിരെ പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി.

<strong>വന്‍ നീക്കം, ബിജെപിയും ബിജെഡിയും കൈകോര്‍ക്കുന്നു? '1000' കോടിയില്‍ മയങ്ങി പട്നായിക്ക്!!</strong>വന്‍ നീക്കം, ബിജെപിയും ബിജെഡിയും കൈകോര്‍ക്കുന്നു? '1000' കോടിയില്‍ മയങ്ങി പട്നായിക്ക്!!

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചരണങ്ങള്‍ക്ക് സമയം അനുവദിക്കാനാണോ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാത്തിരുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ ചോദിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണെങ്കില്‍ എന്തിനാണ് ചൊവ്വാഴ്ച രാത്രി വരെ പ്രചരണത്തിന് സമയം അനുവദിച്ചത്. വ്യാഴാഴ്ച വൈകീട്ട് വരെ നരേന്ദ്ര മോദിയുടെ പ്രചരണം വിവിധ മണ്ഡലങ്ങളില്‍ സംഘടിപ്പിച്ചിട്ടുണ്ട്, അതിനാല്‍ ആണോ കമ്മീഷന്‍ ചൊവ്വാഴ്ച വരെ സമയം അനുവദിച്ചതെന്നും അഹമ്മദ് പട്ടേല്‍ ട്വിറ്ററില്‍ കുറിച്ചു.

ജനാധിപത്യ സംവിധാനത്തെ തകര്‍ക്കുന്നതാണ് കമ്മീഷന്‍ നടപടിയെന്ന് സമാജ്വാദി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കമ്മീഷന്‍ നടപടിക്കെതിരെ രംഗത്തെത്തി. 72 മണിക്കൂറാണ് പ്രചരണത്തിന് നിരോധനം എങ്കില്‍ എന്തുകൊണ്ട് വ്യാഴാഴ്ച രാത്രി 10 മണി? പ്രധാനമന്ത്രിയുടെ രണ്ട് റാലികള്‍ അതിന് മുന്‍പ് നടക്കാനുണ്ട്, അതല്ലേ കാരണം, യെച്ചൂരി ട്വീറ്റ് ചെയ്തു.

ചരിത്രത്തില്‍ ആദ്യമായാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരത്തില്‍ പ്രചരണത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. ഭരണഘടനാ അനുച്ഛേദം 324-ന്റെ അടിസ്ഥാനത്തിലാണ് തിരുമാനം. ബുധനാഴ്ച നടന്ന അമിത് ഷായുടെ റോഡ് ഷോയ്ക്കിടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി വിഭാഗവും ഇടത് പാര്‍ട്ടി പ്രവര്‍ത്തകരും മുദ്രാവാക്യം വിളിച്ചതോടെ ഉടലെടുത്ത സംഘര്‍ഷമാണ് കമ്മീഷന്‍റെ നടപടിയിലേക്ക് വഴിവെച്ചത്.

English summary
opposition leaders slams ec's decision about campaign ban
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X